ബിഗ് ബോസ് സീസൺസ് ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു. ഇപ്പോൾ ബിഗ് ബോസ് സീസൺ 5 ആണ് മലയാളത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടാകെ തന്നെ പല ഭാഷകളിലും പല ചാനലുകളിലും പ്രശസ്തമായ ഒരു ഷോ തന്നെയാണ് ബിഗ് ബോസ്. മുൻപ് പലചാനലുകളിലും നേരത്തെ തുടങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തിൽ 5 സീസൺ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഏത് സീസൺ ആണ് ജനശ്രദ്ധ നേടുന്നത് എന്ന് ചോദിച്ചാൽ അതിനൊരുത്തരമില്ല. ഓരോ വർഷവും ഓരോ രീതിയിലാണ് ജനശ്രദ്ധ നേടുക. പക്ഷേ അതിലൂടെ നമുക്ക് ഒരുപാട് താരങ്ങളെ സുപരിചിതമായി കിട്ടാറുണ്ട്.
സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നുവരുന്നവർ, സീരിയൽ രംഗത്ത് ഉയർന്നുവരുന്നവർ, മിമിക്രി രംഗത്ത് ഉയർന്നു വരുന്നവർ, സാധാരണക്കാർ തുടങ്ങി വലിയ ഭാവിയിലേക്ക് എത്തുന്നവരും ഉണ്ട്. മലയാളികൾ ബിഗ് ബോസിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയാണ് രമ്യ. രമ്യ പണിക്കരെ ഒരിക്കലും മലയാളികൾക്ക് മറക്കാനാവില്ല എന്ന് പറയാം. ബിഗ് ബോസിന്റെ മൂന്നാം സീസൺ മണിക്കുട്ടൻ കിരീടം ചൂടിയ മൂന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു രമ്യ. രമ്യയുടെ വീടിൻറെ പാലുകാച്ചൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. അങ്ങനെ ആ സന്തോഷ വാർത്തയും സ്വപ്ന സാക്ഷാത്കാരം രമ്യ തന്നെ പങ്കുവെച്ചിരിക്കുന്നു. അവതരണം അഭിനയം എന്നീ മേഖലയിൽ രമ്യ സജീവമായി നിൽക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച് ചിത്രമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ഇതിൽ ശ്രദ്ധ നേടാനുള്ള പ്രധാന കാര്യം ഇതിൽ മണിക്കുട്ടൻ വന്നതാണ്. രമ്യയുടെ അമ്മയും അച്ഛനും കുടുംബാംഗങ്ങളും എല്ലാം ഒരുമിച്ച് പാലുകാച്ച് ചടങ്ങിലേക്ക് സന്തോഷം കൂടാനും ആശംസകൾ അറിയിക്കാനും പ്രാർത്ഥനകൾ അറിയിക്കാനും രമ്യയുടെ ക്ഷണം സ്വീകരിച്ചു മണിക്കുട്ടൻ അവിടെ എത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മണിക്കുട്ടനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ തന്നെ രമ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. സ്നേഹവും സന്തോഷവും നല്ല ഓർമ്മകളും നിറഞ്ഞു നിൽക്കുമ്പോഴാണ് ഒരു വീട് കുടുംബമാകുന്നത്.
എന്നുള്ള ക്യാപ്ഷനോട് കൂടി രമ്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മണിക്കുട്ടനെ കണ്ടതോടെ തന്നെ ഇരട്ടി സന്തോഷമായി എന്ന് ആരാധകർ തന്നെ കുറിക്കുന്നുണ്ട്. നിങ്ങൾ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നീണ്ടുനിൽക്കുന്നുണ്ടല്ലോ അതുതന്നെയാണ് നല്ലതും അതാണ് വേണ്ടത് എന്നുമാണ് നിരവധി ആരാധകർ പറയുന്നത്. എന്നാൽ ഞങ്ങൾ നിന്നെ കല്യാണത്തിന് വിളിക്കില്ല എന്നൊക്കെ പറഞ്ഞ് മനസ്സിൽ എപ്പോഴും ദേഷ്യം സൂക്ഷിക്കുന്ന ചിലരെ ട്രോളിയും മറുപടികൾ വരുന്നുണ്ട്. രമ്യയുടെ കുടുംബാംഗങ്ങൾ ചിത്രങ്ങളിൽ കാണാം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തിരുന്ന വളരെ ലളിതമായ പ്രൈവറ്റ് ആയിട്ടുള്ള ഒരു വിശേഷം തന്നെയായിരുന്നു ഇവിടെ നടന്നത്.
താരങ്ങളായ അരിസ്റ്റോ സുരേഷ്, മണിക്കുട്ടൻ, അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തി. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി പാലുകാച്ചൽ ചിത്രങ്ങളും, പൂജയുടെ ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട ദിവസങ്ങളിൽ വളരെ കേരളത്തനിമ നിറഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞാണ് രമ്യ എത്താറുള്ളത്. നല്ല മഞ്ഞ സാരിയിൽ പച്ചയും നീലയും കലർന്ന ബ്ലൗസ് ധരിച്ച് തലനിറയെ മുല്ലപ്പൂവ് ചൂടി ആയിരുന്നു രമ്യ പാലുകാച്ചൽ ചടങ്ങിന് ഒരുങ്ങിയത്. അതീവ സുന്ദരിയായി മഞ്ഞനിറത്തിലുള്ള സാരിക്കൊപ്പം മുല്ലപ്പൂവ് അണിഞ്ഞു നിൽക്കുന്ന രമ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി ചിത്രങ്ങളാണ് ഇതിനോടകം തന്നെ വൈറൽ ആയിരിക്കുന്നത്.