തുടരെത്തുടരെ വിവാദങ്ങളിൽ അകപ്പെടുന്ന തമിഴ് നടിയാണ് നടി വനിതാ വിജയകുമാർ. ഒന്നിലേറെ തവണയുള്ള വിവാഹം താരത്തിനെ വല്ലാതെ വിമർശനത്തിൽ കൊണ്ടെത്തിച്ചിരുന്നു. കുടുംബത്തിൽ നിന്നുള്ള അകൽച്ചയെല്ലാം വനിതയെ വിവാദത്തിൽ നിറച്ചതാണ്. വനിതയുടെ മുൻ ഭർത്താവ് പീറ്റർ പോൾ അന്തരിച്ച വാർത്തയാണ് പക്ഷേ ഇപ്പോൾ പുറത്തുവരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പീറ്റർ പോൾ ചികിത്സയിലിരിക്കവേ ആണ് മരണപ്പെട്ടത്. വനിതയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു പീറ്റർ. മുൻ വിവാഹത്തിലുള്ള മക്കള് എല്ലാവരും പിന്തുണച്ചതുകൊണ്ടുതന്നെയാണ് വനിത പീറ്ററെ വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.
മദ്യപാനം കാരണമാണ് പിരിയാൻ കാരണമെന്ന് വനിത പറഞ്ഞിരുന്നുവെങ്കിലും പിന്നാലെ ഇദ്ദേഹത്തിൻറെ മരണമാണ് ഇപ്പോൾ പുറകെ വരുന്നത്. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ന് ഇവർ പിരിഞ്ഞപ്പോൾ വനിത നാലാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതാണ് എന്നൊക്കെ ചിലർ വിമർശനത്തിൽ ഇടപെട്ട് വനിതയുടെ കൂടെ ചോദിച്ചിരുന്നു. അത്തരത്തിൽ അല്ല എന്നും തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു വനിത. അതിനിടയിലാണ് വനിതയുടെ മൂന്നാമത്തെ ഭർത്താവ് പീറ്റർ പോൾ ഇപ്പോൾ അന്തരിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ നാലു മാസത്തിനുള്ളിലാണ് ഇരുവരും വേർപിരിഞ്ഞത്. പീറ്ററുടെ പേരിൽ വനിതാ ശരീരത്തിൽ ചെയ്ത ടാറ്റൂവും മറ്റൊരു ഡിസൈനിലേക്ക് മാറ്റിയിരുന്നു. ഇതും വാർത്തകളിൽ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു.
താരം ഇത് വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. വിവാഹത്തിന് ധരിച്ച വസ്ത്രം കത്തിച്ചു കളയുകയും ചെയ്തിരുന്നു. നെഗറ്റീവ് ആയ എല്ലാം ഓർമ്മകളും കത്തിച്ചു കളയുന്നു എന്നാണ് ഇതിനെക്കുറിച്ച് വനിത സോഷ്യൽ മീഡിയയിൽ പറഞ്ഞത്. വിവാഹത്തിന് പിന്നാലെ പീറ്റർ പോളിന്റെ ആദ്യഭാര്യ രംഗത്ത് വന്നിരുന്നു. താനുമായുള്ള വിവാഹബന്ധം നിലനിൽക്കവേ ആണ് പീറ്റർ വീണ്ടും വിവാഹം കഴിച്ചിരുന്നത് എന്നാണ് ആദ്യ ഭാര്യ പറഞ്ഞത്. അതിനാൽ ഈ വിവാഹബന്ധം നിലനിൽക്കില്ല എന്നായിരുന്നു പറഞ്ഞത്. പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ചുള്ള വിജയകുമാറിന്റെയും മകളാണ് വനിത. സിനിമ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവർ സഹോദരങ്ങളാണ്.
കുടുംബവുമായി നാളുകളായി അകന്ന് കഴിയുന്ന വനിതാ വിജയകുമാർ വിമർശനങ്ങളുടെ കൂട്ടുകാരി തന്നെയാണ്. എപ്പോഴും സോഷ്യൽ മീഡിയയിൽ വനിതയുടെ പേര് ഉയർന്നു കേൾക്കാമായിരുന്നു. ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ ഇടയിലാണ് വനിതയുടെ പേര് വരാറുള്ളത്. അതുതന്നെയാണ് എപ്പോഴും താരത്തിനെ കുറിച്ചുള്ള വിമർശനമായി ഉയർന്നു വരുന്നതും. തന്നോട് കുടുംബാംഗങ്ങൾ സംസാരിക്കുന്നതു പോലുമില്ല എന്ന് വനിത ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മൂന്ന് വിവാഹം കഴിച്ചത് തൻറെ തെറ്റ് അല്ല എന്നും, അഡ്ജസ്റ്റ് ചെയ്യാൻ മാക്സിമം നോക്കുമെന്നും, പറ്റാത്തതുകൊണ്ടാണ് വിവാഹം അവസാനിപ്പിക്കേണ്ടി വരുന്നത് എന്നും താരം തന്നെ കൂട്ടിച്ചേർത്തു. വനിതാ തങ്ങൾക്ക് ആരുമല്ല എന്നും, മകൾ എന്ന ബന്ധം ഉപേക്ഷിച്ചെന്നും വ്യക്തമാക്കി നടിയുടെ അച്ഛനും അമ്മയും നേരത്തെ പത്രസമ്മേളനത്തിൽ എത്തിയിരുന്നു. 2000ൽ വനിതയുടെ ആദ്യ വിവാഹം അത്. കഴിഞ്ഞ് തുടർച്ചയായുള്ള വിവാഹം തന്നെയാണ് വിമർശനത്തിലേക്ക് എത്തിച്ചത്.