മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി വന്ന പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം പിന്നീട് മലയാളത്തിലെയും മറ്റ് തെന്നിന്ത്യൻ ഭാഷകളിലെയും മുൻനിര നായികയും മാറുകയായിരുന്നു. വിവാഹശേഷം നവ്യ സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. 10 വർഷത്തിനുശേഷമാണ് നവ്യ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഒരുത്തി എന്ന വി കെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവന്നത്. രണ്ടാം വരവിൽ ഇരുകൈയും നീട്ടിയാണ് മലയാളികൾ നവ്യയെ സ്വീകരിച്ചത്. താരത്തിന് ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തു. പിന്നാലെ ഇപ്പോൾ ഇതാ ടെലിവിഷൻ റിയാലിറ്റി ഷോയിലെ വിധികർത്താവായി നവ്യ തിളങ്ങുകയാണ്. കിടിലം എന്ന ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് നവ്യ.
മുകേഷ്, റിമി ടോമി എന്നിവരാണ് സഹ വിധികർത്താക്കൾ. ഒരിക്കൽ ഷോയിൽ വെച്ച് ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കഴുകുന്ന സന്യാസിമാരെ കുറിച്ചുള്ള നവ്യയുടെ പരാമർശവും അതിനു മുകേഷ് നൽകിയ മറുപടിയും ഒക്കെ വൈറലായിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് നവ്യ നായർ. ആന്തരിക അവയവങ്ങൾ കഴുകി ഉണക്കി ആ ഉണക്കിയ അവയവങ്ങൾ മടക്കി അലമാരയിൽ വെച്ച് പൂട്ടി. ഇനി എന്നോട് അതെക്കുറിച്ച് ചോദിക്കരുത് എന്നാണ് നവ്യാനായർ പറയുന്നത്. തന്നെ കുറിച്ചുള്ള ട്രോളുകളെ കുറിച്ച് നവ്യ സംസാരിക്കുന്നുണ്ട്. താൻ ഇപ്പോൾ ഓൺ എയറിൽ ആണെന്നും നവ്യ പറയുന്നത്. ബലൂൺ പോലെ എയറിൽ ആണ്.
താഴേക്ക് വരുമ്പോൾ ആരെങ്കിലും വീണ്ടും തട്ടുകൊടുക്കും. അപ്പോൾ വീണ്ടും പൊന്തി പോകുമെന്നും നവ്യ പറയുന്നുണ്ട്. എന്തുകൊണ്ട് ഇത്രയും നാൾ അഭിനയിച്ചില്ല എന്നാണ് മകൻ തന്നോട് ചോദിക്കാറുള്ളത് എന്നാണ് നവ്യ പറയുന്നത്. നിന്നെ വളർത്താൻ എന്ന് മറുപടി നൽകുമ്പോൾ അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മകൻ പറയുന്നത് എന്നും നവ്യ പറഞ്ഞു. മകൻ മുംബൈയിൽ ജനിച്ചു വളർന്നതാണെങ്കിലും മലയാള സിനിമകളും കാണാറുണ്ടെന്നാണ് നവ്യ പറയുന്നത്. പക്ഷേ സിനിമ കാണുന്ന കാര്യത്തിൽ വളരെ സെലക്ടീവ് ആണ് മകനെന്നും പറയുന്നു. മകൻ തൻറെ പ്രകടനത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാറുണ്ടോ എന്ന് ചോദിക്കുമ്പോൾ താൻ അതൊന്നും മൈൻഡ് ചെയ്യാറില്ല ഇത് നവ്യ തമാശ രൂപത്തിൽ മറുപടി നൽകി.
അങ്ങനെ പറഞ്ഞാൽ ഞാൻ അതിന് വില കൊടുക്കാറില്ലെന്നും താരം പറഞ്ഞു. ഒരുത്തി കണ്ടപ്പോൾ നല്ല സിനിമയാണ് കുഴപ്പമില്ല എന്ന് പറഞ്ഞു എന്നും പറഞ്ഞു. ഒരുത്തി അവൻറെ ടൈപ്പ് സിനിമയല്ല എന്നും താരം പറയുന്നുണ്ട്. ആന്തരിക അവയവം ട്രോൾ മകനും കണ്ടിരുന്നു മകൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല. താനും ആക്റ്റീവ് അല്ല. അത്ര വൈറലാകുമ്പോൾ തനിക്ക് ആ ട്രോളുകൾ എല്ലാം വാട്സാപ്പിൽ കിട്ടുന്നതാണ്. തനിക്ക് ഇഷ്ടപ്പെട്ടപ്പോൾ താൻ തന്നെ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നുണ്ട്.
മകനും ആരോ അയച്ചു കൊടുത്തിരുന്നു എന്നാണ് നവ്യ പറയുന്നത്. താൻ പറഞ്ഞ കാര്യങ്ങൾ താനൊരു പുസ്തകത്തിൽ വായിച്ചതാണെന്നും അതുതൻ്റെ വീട്ടുകാർക്കും അറിയാമെന്നും നവ്യ പറയുന്നു. അച്ഛനും അമ്മയ്ക്കും വരെ ട്രോൾ വീഡിയോ കിട്ടി. കോമഡിക്ക് വേണ്ടി താനാ ത്യാഗം സഹിച്ചു എന്നും നവ്യ പറയുന്നു. ട്രോളുകൾ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും താനും ആസ്വദിക്കുകയായിരുന്നുവെന്നും നവ്യ പറയുന്നത്.