മലയാള സിനിമയിൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞുനിന്നിരുന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപ് ആയിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് അഭിനേത്രി എന്ന നിലയിൽ നവ്യയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ നവ്യയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷമാണ് നടി അഭിനയരംഗത്ത് നിന്നും മാറിയത്. ഒരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമകളിലേക്ക് എത്തി. തിരിച്ചുവരവിൽ ഒരുത്തി എന്ന സിനിമയാണ് നബിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തത്. സിനിമയിൽ മികച്ച പ്രകടനമാണ് നവ്യ കാഴ്ചവച്ചത്.
ജാനകി ജാനേ ആണ് നവ്യയുടെ പുതിയ സിനിമ.ഷൈജു കുറുപ്പ് ആണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നവ്യ. ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗേൾസ് സ്കൂളിൽ പഠിച്ചതിനാൽ തനിക്ക് സ്കൂളിൽ ആൺകുട്ടികളോട് സംസാരിച്ചു ശീലം ഇല്ലായിരുന്നു എന്നും സിനിമയിൽ വന്ന സമയത്താണ് ഇതൊക്കെ മാറിയതെന്നും നവ്യ വ്യക്തമാക്കി. ആദ്യ ഫോട്ടോഷൂട്ടിന് സമയത്ത് ദിലീപേട്ടൻ തോളത്ത് കൈ വെക്കണം. ദിലീപേട്ടൻ തോളത്ത് കൈവച്ചപ്പോൾ എന്റെ നെഞ്ചിടിച്ചു. അപ്പോൾ ചേട്ടന് മനസ്സിലാകുന്നുണ്ട്, “പേടിക്കണ്ട കേട്ടോ ഒരു ഫോട്ടോ എടുക്കുന്നു നമ്മൾ തിരിച്ചു പോകുന്നു” എന്ന് പറഞ്ഞു.
എനിക്ക് പേടിയുണ്ട് എന്ന് ഞാൻ സമ്മതിച്ചു കൊടുക്കില്ലായിരുന്നു. ഞാൻ നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ആളാണ്. പണ്ട് ദിലീപേട്ടൻ വന്ന് ഇവിടെ കരണ്ട് ഒക്കെ ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. ഇഷ്ടം സിനിമയിൽ ആദ്യ സീൻ എസ്കുലേറ്ററിൽ പൊങ്ങി വരുന്നതാണ്. ഞാൻ ജീവിതത്തിൽ എസ്കുലേറ്ററിൽ കയറിയിട്ടില്ല. ജീവിതത്തിൽ ആദ്യമായി കാണുന്നതാണ്. ആദ്യമായി ജീൻസ് ഇടുന്നത് ഇതിലേക്ക് എന്നെ സെലക്ട് ചെയ്യുമ്പോൾ ഫോട്ടോ സെക്ഷനിൽ ആണ്. ബീന ചേച്ചിയുടെ ജീൻസും ടോപ്പും ഇട്ടാണ് ഫോട്ടോ എടുക്കുന്നത്. ജീൻസിന്റെ പിന്നിൽ പിന്ന് ഒക്കെ കുത്തിയിരുന്നു. അതിൻറെ കൂടെ ഗ്ലാസും ഹിൽസും. എൻറെ ആദ്യ ഷോട്ട് ഒക്കെയായിരുന്നു. അന്ന് വേണു അങ്കിൾ എന്നോട് പറഞ്ഞു,
താഴെ നിന്ന് മുകളിലേക്ക് കയറി വരുന്നതല്ലേ ആദ്യ ഷോട്ട്, നിൻറെ കരിയർ ഇതുപോലെ തന്നെ താഴെ നിന്നും മുകളിലേക്ക് ഉയർന്നു വരട്ടെ എന്ന്. ഇന്ന് മുകളിലിരുന്ന് അദ്ദേഹം കേൾക്കുന്നുണ്ടാവും. അതുപോലെതന്നെയായിരുന്നു എന്റെ കരിയർ എന്നും നവ്യാനായർ പറഞ്ഞു. സിനിമാരംഗത്ത് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നവ്യ. അന്നും ഇന്നും നൃത്തത്തിലും നവ്യ പ്രാധാന്യം നൽകുന്നുണ്ട്. മെയ് 12ന് ആണ് ജാനകി ജാനേ എന്ന നവ്യയുടെ പുതിയ സിനിമ റിലീസ് ആകുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്. നർമ്മം കലർന്ന കുടുംബചിത്രമാണ് ജാനകി ജാനേ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.