മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നടി തന്നെയാണ് നടി ആര്യ. ആര്യ വെറുതെ പറഞ്ഞാൽ പോര ബഡായി ബംഗ്ലാവിലെ ആര്യ എന്ന് തന്നെ പറയണം. ബഡായി ബംഗ്ലാവ് സ്വന്തം പേരിൽ തന്നെയാണ് ആര്യ ഇന്നും സൂക്ഷിക്കുന്നത്. ആര്യ ബഡായി എന്നാണ് കൂടുതലും ആര്യയെ കുറിച്ച് എല്ലാവർക്കും അറിയാവുന്നത്. നടിയായും അഭിനേത്രിയായി മാത്രമല്ല നല്ല ഒരു അവതാരക എന്ന നിലയിലും വ്ലോഗർ ബിസിനസുകാരി എന്ന നിലയിലും പ്രശസ്തയാണ് ആര്യ. ശരിക്കും പറഞ്ഞാൽ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് തന്നെയാണ് ആര്യ എന്ന നടിയെ പ്രശസ്ത ആക്കിയത്. അതുകൊണ്ട് മലയാളികൾക്കെല്ലാവർക്കും ബഡായി ബംഗ്ലാവിലെ ആര്യ തന്നെയാണ് എപ്പോഴും താരവും.
മകളുടെ വിശേഷങ്ങൾ ആണ് ഭൂരിഭാഗം സമയവും ആര്യ പങ്കുവയ്ക്കാറുള്ളത്. അതോടൊപ്പം ആരാധകരുമായി എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അനുജത്തിയുടെ വിവാഹത്തോട് അനുബന്ധിച്ച് ആയിരുന്നു സ്വന്തമായൊരു യൂട്യൂബ് ചാനൽ കൂടി ആര്യ തുടങ്ങിയത്. ഇപ്പോൾ യൂട്യൂബ് ചാനലിന് പിന്നാലെ പുതിയ ഒരു സംരംഭം കൂടി താരം തുടങ്ങിയിരിക്കുന്നു. താരത്തിന്റെ ആറോയ എന്ന ബുട്ടിക്കിന് ശേഷം കൊച്ചിയിൽ തന്നെ കാഞ്ചീവരം എന്ന ഷോപ്പ് തുടങ്ങിയിരിക്കുകയാണ് ആര്യ. ഈ സന്തോഷമാണ് ആരാധകരെ അറിയിക്കുന്നത്. കഞ്ചീവരം ഉടൻ തുടങ്ങാൻ പോകുകയാണ് എന്ന സന്തോഷ വാർത്തയാണ് ആര്യ ഇപ്പോൾ പങ്കുവെക്കുന്നത്.
കുറെയധികം നാളത്തെ സ്വപ്നസാക്ഷാത്കാരമാണ് സംഭവിക്കാൻ പോകുന്നത് എന്ന് കഴിഞ്ഞ ദിവസം ആരാധകരുമായി സംസാരിക്കുന്നതിനിടെ ആര്യ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഇപ്പോൾ താരം തന്നെ ഒരു ഷോപ്പ് തുടങ്ങിയിരിക്കുന്നത്. ഇതിൻറെ സന്തോഷം ആര്യ തന്നെ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ ഷോപ്പ് ഇരിക്കുന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഉദ്ഘാടനം ഉടൻ തന്നെ ഉണ്ടായിരിക്കുമെന്ന് താരം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി തന്നെ അതിൻറെ തിരക്കിലാണെന്നും കൂടുതൽ സമയം അതിലോട്ടാണ് ചിലവഴിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്താണ് താരത്തിന്റെ ആദ്യ ബുട്ടീക്ക്. അവിടെത്തന്നെയാണ് ആദ്യമൊക്കെ കാഞ്ചീവിവരം സാരിയുടെ കളക്ഷൻ തുടങ്ങിയത്.
ശേഷം അത് ഒരു സെപ്പറേറ്റ് ഷോപ്പ് ആക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു ആര്യ. ബിഗ്ബോസിൽ ഉണ്ടായിരുന്ന സമയം ഒരാളുമായി പ്രണയത്തിലാണ് എന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. ജാൻ എന്നാണ് അദ്ദേഹത്തെ താരം വിളിച്ചതെന്ന് അന്ന് ആരാധകരോട് ആര്യ പറഞ്ഞിരുന്നു. ബിഗ് ബോസിന് പുറത്തിറങ്ങിയശേഷം അത് ആരാണെന്ന് വെളിപ്പെടുത്താം എന്നായിരുന്നു താരം പറഞ്ഞിരുന്നത്. എന്നാൽ പുറത്തിറങ്ങിയതിനു ശേഷം വലിയ ദുഃഖം ആയിരുന്നു താരം നേരിട്ടത്. ഏറ്റവും അടുത്ത സുഹൃത്ത് താരം ബെസ്റ്റ് ഫ്രണ്ട് എന്ന് വിശ്വസിക്കുന്ന ഒരാൾ ജാൻ എന്ന പേരിൽ താരം വിളിച്ചിരുന്ന തൻറെ കാമുകനുമായി പ്രണയത്തിൽ ആവുകയും അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് ആര്യ ഈ ഇടയ്ക്കുകൂടി സംസാരിച്ചിരുന്നു. താരം തൻറെ കാമുകനെ കുറിച്ചും ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ചും ഒക്കെ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബിഗ് ബോസിൽ തന്നെ വൈറലായ കാര്യമായിരുന്നു ആര്യയുടെ വിവാഹം. അതിനുശേഷം ആര്യയുടെ വിവാഹം നടക്കാതെ പോയി. സ്വന്തം ബെസ്റ്റ് ഫ്രണ്ട് തൻറെ കാമുകനെ തട്ടിയെടുത്ത കാര്യം ആര്യ തന്നെയാണ് പുറത്തുപറഞ്ഞത്. ഇക്കാര്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.