ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ തന്നെയായിരുന്നു നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഉർവശി. ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ ഒരു വ്യക്തിയായിരുന്നു ഉർവശി. അതുകൊണ്ടുതന്നെ കാലം പഴകും തോറും ഒരു വീഞ്ഞിന്റെ വീര്യമായിരുന്നു ഉർവശിയുടെ അഭിനയത്തിന് ഉണ്ടായിരുന്നത്. ഹാസ്യമായാലും സീരിയസ് കഥാപാത്രം ആയാലും എന്തുതന്നെയായാലും തനിക്ക് വഴങ്ങുമെന്ന് ഉർവശി തെളിയിക്കുകയും ചെയ്തിരുന്നു. സിനിമ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. വ്യക്തിജീവിതത്തിൽ താരത്തിന് ചില താളപിഴകൾ സംഭവിച്ചിട്ടുണ്ടായിരുന്നു.
മനോജ് കെ ജയനുമായി പ്രണയത്തിലായി വിവാഹം കഴിച്ചതാണ്. എന്നാൽ പിന്നീട് ആ വിവാഹബന്ധം വേർപിരിയേണ്ടി വന്നു. അതിനുശേഷം ഇപ്പോൾ താരം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമ ജീവിതത്തിലെ തന്നെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു എത്തിയിരിക്കുന്നത് ഉർവശി തന്നെയാണ്. സീമയ്ക്കൊപ്പം അഭിനയിക്കുന്ന സിനിമയ്ക്കിടയിൽ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു കൊച്ചു മുറിയിൽ ഇരുന്ന സമയത്ത് കാറ്റ് കിട്ടാനായി ജനൽ തുറന്നിട്ടിരുന്നു. ജനലിനപ്പുറത്ത് നിന്ന് ഒരാൾ തങ്ങളോട് ആംഗ്യം കാണിക്കുന്നത് ഉറവശ്ശി കണ്ടിരുന്നു. അയാളുടെ ആംഗ്യഭാഷ മോശമാണെന്ന് കണ്ട് അയാളോട് താൻ കയർത്ത് സംസാരിച്ചതായും ഉർവശി പറയുന്നുണ്ട്.
പക്ഷേ പിന്നീടാണ് അയാൾ ഊമ ആണെന്നുള്ള കാര്യം തിരിച്ചറിയുന്നത്. നിങ്ങൾ ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരേണ്ട എന്ന് ഞാൻ അയാളോട് ചോദിച്ചിരുന്നു. അങ്ങനെ ചില സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അല്ലാതെ കാരണമില്ലാതെ മറ്റാരോടും ഹാർഷായി പെരുമാറിയിട്ടില്ലെന്നും പ്രകോപനം ഇല്ലാതെ ആരോടും പെരുമാറിയിട്ടില്ലെന്ന് ഉർവശി തന്നെ വ്യക്തമാക്കുന്നു. ഒപ്പം തന്റെ ജീവിതത്തിലെ തന്റെ സത്യസന്ധതയെക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ബോധപൂർവ്വം താൻ ആരോടും വേണ്ടാത്ത രീതിയിൽ ഒന്നും പെരുമാറിയിട്ടില്ല ജീവിതത്തിൽ എപ്പോഴും സത്യസന്ധത പുലർത്താൻ നോക്കിയിരുന്ന ഒരു വ്യക്തിയാണ് താനെന്നാണ് ഉർവശി പറയുന്നത്.
കുഞ്ഞിലെ സത്യം പറഞ്ഞതിന്റെ പേരിൽ കൽപ്പന ചേച്ചിക്ക് ഒരുപാട് അടി താൻ മേടിച്ചു കൊടുത്തിട്ടുണ്ടെന്നും ഉർവശി വ്യക്തമാക്കുന്നു. കല്പന ചേച്ചി എല്ലാം പറഞ്ഞ് പ്രാക്ടീസ് ചെയ്യിപ്പിച്ചു വിടും. അച്ഛൻറെ മുന്നിലെത്തുമ്പോൾ കിളി പറയുന്നതുപോലെ എല്ലാം ഞാൻ തുറന്നു പറയും. അച്ഛൻ പോയി കഴിഞ്ഞാൽ ചേച്ചിയുടെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടും. അതായിരുന്നു അവസ്ഥ എന്നും ഉർവശി തുറന്ന് പറയുന്നു. ജീവിതത്തിൽ വളരെ കുറച്ചു കാര്യങ്ങളെ എനിക്ക് മറയ്ക്കാൻ ആയിട്ട് ഉണ്ടായിരുന്നുള്ളൂവെന്ന് ഉർവശി പറയുന്നുണ്ട്.