മലയാളികൾ ഒരിക്കലും മറക്കാത്ത മുഖമാണ് നടി ശരണ്യയുടെത്. കാൻസർ രോഗത്തെ പലതവണ അതിജീവിച്ച് ജീവിതത്തിലേക്ക് മുന്നോട്ടുവന്ന മലയാളി പ്രേക്ഷകരെ അടക്കം വിസ്മയിപ്പിച്ച ഒരു താരം. ഇന്ന് ആ താരം ജീവിച്ചിരിപ്പില്ല എന്നത് എല്ലാവർക്കും അവിശ്വസനീയമായ ഒരു കാര്യം തന്നെയാണ്. ശരണ്യയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. എല്ലാവരെയും വേദനിപ്പിച്ചിരുന്നു. അത്രമേൽ പുഞ്ചിരിച്ച മുഖത്തോടെ എല്ലാത്തിനെയും അതിജീവിച്ച ഒരു പെൺകുട്ടിയായിരുന്നു നടി ശരണ്യ. ഇന്ന് ശരണ്യയുടെ പിറന്നാൾ ആണ് ശരണ്യ സ്വർഗത്തിലേക്ക് എത്തിയതിനുശേഷം ഉള്ള നിരവധി പിറന്നാളുകൾ കടന്നു പോയെങ്കിലും ഇന്ന് ഇത്തിരി ദുഃഖ സഹജമായ വാർത്തകൾ തന്നെയാണ് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.
ഇപ്പോഴും ശരണ്യയുടെ ആദ്യ ബന്ധത്തെക്കുറിച്ച് ശരണ്യയുടെ അമ്മ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇനി വിവാഹം ഉണ്ടാകില്ല എന്ന് ചിന്തിച്ചിരുന്ന സമയത്ത് ഞാൻ പ്രാർത്ഥിക്കുമായിരുന്നു എന്ന് അമ്മ പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരണ്യയുടെ ബന്ധം എങ്ങനെയാണ് തകർന്നതെന്ന് അമ്മ വെളിപ്പെടുത്തുകയാണ്. അതാണ് സോഷ്യൽ മീഡിയയിൽ ഇന്നീ ദിവസം വൈറൽ ആകുന്ന വാക്കുകൾ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളാണ് ബിനു. അങ്ങനെ പരിചയപ്പെട്ടിട്ടാണ് ബിനുവിന്റെ ആലോചന വരുന്നത്. ഫേസ്ബുക്കിൽ പരിചയപ്പെടുന്ന സമയത്ത് തന്നെ എല്ലാം അറിയാമായിരുന്നു.
എല്ലാം എന്ന് പറഞ്ഞാൽ ശരണ്യ എല്ലാം പറഞ്ഞിട്ടുമുണ്ട്. എൻറെ അവസ്ഥ ഇതാണ് എന്നൊക്കെ അവൾ പറഞ്ഞിരുന്നു. വളരെ ആഘോഷപരമായ ഒരു വിവാഹമായിരുന്നു അവർ നടത്തിയത്. നിൻറെ ഈ അവസ്ഥയിൽ ഞാൻ നിന്നെ നോക്കിക്കോളാം എന്ന് പറഞ്ഞു. ആ ഒരു സമയം അസുഖമൊക്കെ തീർന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു സമയമാണ്. അതുകൊണ്ടായിരിക്കണം ആ ചെറുപ്പക്കാരൻ അങ്ങനെ ഒരു തീരുമാനം എടുത്തത്. ഇനി വരില്ല എന്നൊക്കെ എല്ലാവരെയും പോലെ ആ ചെറുപ്പക്കാരൻ കരുതിയിട്ടുണ്ടാകും. ഉള്ളതൊക്കെ വിറ്റു പെറുക്കി വലിയൊരു വിവാഹം നടത്തി. എന്നാൽ ആവർത്തനം പോലെ അസുഖം വന്നപ്പോഴേക്കും അവർ തമ്മിൽ അകൽച്ച വന്നു തുടങ്ങി.
എപ്പോഴും ചികിത്സയ്ക്ക് കൊണ്ടുപോണം സ്കാനിങ്ങിനു കൊണ്ടുപോണം ബ്ലഡ് ചെക്ക് ചെയ്യാൻ കൊണ്ടുപോണം അങ്ങനെ നൂറുകണക്കിന് കാര്യങ്ങൾ. ഒരു ബാധ്യതയായി മാറുന്നത് പോലെ നമുക്ക് തോന്നും. ആറ്റിങ്ങൽ വരുന്ന സമയത്ത് ഭർത്താവ് ഇവിടെ വന്നിരുന്നു എന്ന് അവൾ മനസ്സിലാക്കുന്നു. സോഷ്യൽ മീഡിയ വഴി ആയിരുന്നു അത് ശരണ്യ മനസ്സിലാക്കിയത്. ശരണ്യയെ എല്ലായിടത്തു നിന്നും ബ്ലോക്ക് ചെയ്തു അപ്പോഴേക്കും ഭയങ്കര കരച്ചിൽ ആയിരുന്നു ജീവിതം. ഒന്നാമത് ആ ഒരു മാനസിക അവസ്ഥ അപ്പോഴാണ് അവരുടെ ഭർത്താവ് കളഞ്ഞിട്ട് പോകുന്നത്. അമ്മായി അമ്മയെയും ചേട്ടനെയും ഒക്കെ വിളിച്ചു പരാതി പറയുമായിരുന്നു.
ഒരു മെന്റൽ സപ്പോർട്ട് ഉള്ളതിനെ തോന്നൽ അതോടെ അവൾക്ക് നഷ്ടമായി. വല്ലാതെ ഡൗൺ ആയി തുടങ്ങി. അതിനി ഇങ്ങനെ നീണ്ടു പോകുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായി. അങ്ങനെ ഒരു ദിവസം അവൾ ബിനുവിനെ വിളിച്ചു. സത്യമാണ് ഞാൻ ഈ പറയുന്നത് ഒരു കള്ളവും അല്ല. ഞാൻ ബിനുവിന് ഒരു ഭാരമാണെന്ന് എനിക്ക് മനസ്സിലായി. എന്നോട് ഒരു ഇഷ്ടക്കേട് ഉണ്ടെന്നും മനസ്സിലായി. നമുക്ക് ഡിവോഴ്സ് ചെയ്യാം എന്ന് മോൾ തന്നെയാണ് അവനോട് പറഞ്ഞത്. അതോടെ അവൻ ഹാപ്പിയായി. നീ അവിടെ വക്കീലിനെ കാണുമോ? ഞാൻ ഇവിടെ കാണണോ? എന്നായിരുന്നു ആദ്യം ചോദിച്ചത്. എന്നാൽ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അതൊന്നും വേണ്ട എന്ന് അവൻ പറയുന്നത് കേൾക്കാൻ വേണ്ടി അവൾ കാത്തിരുന്നു. പക്ഷേ അവൻ അങ്ങനെയല്ല പറഞ്ഞത്. എൻറെ കുഞ്ഞ് രണ്ട് ദിവസം മുറി അടച്ചിരുന്നു കരഞ്ഞു. ബിനു എന്നാലും അങ്ങനെ പറഞ്ഞല്ലോ എന്ന് എന്നോട് പറഞ്ഞുകൊണ്ട് അവൾ അലറി കരയുകയായിരുന്നു. ഇതായിരുന്നു ശരണ്യയുടെ അമ്മയ്ക്ക് ഇന്നത്തെ ദിവസം ഓർക്കാൻ ഉള്ള കാര്യം. അങ്ങനെയായിരുന്നു ശരണ്യയുടെ ആ വിവാഹം നഷ്ടപ്പെട്ടു പോയത്. ഒരാളുടെ ജീവിതത്തിൽ ഭാരമായി ഇനി ഞാനെന്തിനാണ് അത് മനസ്സിലാക്കിയാൽ നമ്മൾ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകണം അതിനു വലിയൊരു ഉദാഹരണമാണ് നടി ശരണ്യ.