ടെലിവിഷൻ ചലച്ചിത്രതാരമാണ് അവന്തിക മോഹൻ. മലയാളികൾക്ക് വളരെയധികം സുപരിചിതയും. 2012ൽ പ്രദർശനത്തിന് എത്തിയ യക്ഷി എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മിസ്റ്റർ ബീൻ, ക്രോക്കോഡയിൽ ലൈഫ് സ്റ്റോറി, അങ്ങനെ തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു. മഴവിൽ മനോരമ ചാനലിൽ നന്ദിനി മാ ചാനലിലെ രാജാറാണി എന്നീ സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ആത്മസഖിയിലൂടെ ആയിരുന്നു അവന്തിക ആരാധകരുടെ സ്വന്തമായി മാറിയത്. നന്ദിത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
തൂവൽ സ്പർശം എന്ന പരമ്പരയിൽ അഭിനയിക്കുന്ന അവന്തിക കുടുംബ ഇഷ്ടപ്പെട്ട പ്രിയപ്പെട്ട താരമാണ്. ബോൾഡ് ആയ ഐപിഎസുകാരിയുടെ വേഷത്തിലാണ് അവന്തിക അഭിനയിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും ആണ് താരം പറയുന്നത് അതാണ് വൈറലാകുന്നത്. തനിക്ക് വേഗം, കല്യാണം കഴിക്കണം, പ്രസവിക്കണം കുട്ടികളെ വേണം എന്നൊക്കെയുള്ള ആഗ്രഹമായിരുന്നു എന്ന് അവന്തിക ഇപ്പോൾ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എൻറെ ഭർത്താവ് പഞ്ചാബിയാണ്. പൈലറ്റ് ആണ് ഫ്ലൈറ്റ് യാത്രയിലാണ് കണ്ടുമുട്ടിയത്. അതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. കണ്ടുമുട്ടി കല്യാണം കഴിച്ചു കൂട്ടായി.
ഇപ്പോൾ ജീവിതത്തിൽ ഭയങ്കര ബിസിയാണ്. എനിക്കധികം നാൾ ഡേറ്റ് ചെയ്യണമെന്ന് ഉണ്ടായിരുന്നില്ല. വേഗം കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടാവണം അതായിരുന്നു മനസ്സിൽ. അതുകൊണ്ട് ഞാൻ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോൾ ഒരു മോനുണ്ട്. എൽകെജിയിൽ പഠിക്കുന്നു. എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. ബെല്ലി ഡാൻസ് ഒക്കെയാണ് കൂടുതലും ഇഷ്ടം. ആശ ശരത്തിന്റെ ദുബായിലെ ഇൻസ്റ്റ്യൂട്ടിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അതിനേക്കാൾ ഇഷ്ടം ബോളിവുഡ് സ്റ്റൈൽ ഒക്കെയാണ്. അഭിനയത്തെക്കാൾ എനിക്കിഷ്ടം ഡാൻസ് തന്നെയാണ്. ഡാൻസ് കളിക്കുമ്പോൾ നമ്മളെല്ലാം മറക്കും സ്വയമേ തന്നെ മറക്കുന്ന ഒരു ശീലം ഡാൻസ് ഉണ്ട്.
ഭക്ഷണം പോലും കഴിക്കാതെ ഡാൻസ് ചെയ്ത് നിൽക്കാറുണ്ട്. അത് വേറൊരു ലോകത്തേക്ക് കൊണ്ടുപോകും.അത് ശരിക്കും നമുക്ക് വലിയ ഒരു സ്ട്രെസ് റിലീഫ് ആണ്. അങ്ങനെ എന്നെ ഡാൻസ് പലപ്പോഴും സഹായിച്ചിട്ടുണ്ട്. അത് വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതുകൊണ്ട് തന്നെ നമുക്ക് എന്തും ചിന്തിക്കാം. ആരെക്കുറിച്ചും എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. നമുക്ക് നമ്മുടെ സ്ട്രെസ് മറന്ന് ലോകത്തേക്ക് പറക്കാം. പക്ഷേ അഭിനയമാണ് എനിക്ക് കൂടുതൽ പ്രശസ്തി ഒക്കെ നൽകിയതെന്ന് അവന്തിക എടുത്തു പറയുന്നു. അതോടൊപ്പം തന്നെ താരത്തിന്റെ ജീവിതത്തെ കുറിച്ചും താരം വ്യക്തമാക്കി. പ്രിയങ്ക എന്ന പേരാണ് എനിക്ക് ഏറെ ഇഷ്ടം. അത് ക്ലിക്ക് ആയില്ല.
അതുകൊണ്ട് അവന്തിക ആക്കിയതാണ്. ഞാനൊരു തമിഴ് സിനിമ ചെയ്യുന്നുണ്ടായിരുന്നു അതിനൊരു മലേഷ്യൻ ആക്ടർ ഉണ്ടായിരുന്നു അവരാണ് പറഞ്ഞത് നുമറോളജി നോക്കിയാൽ അവന്തികയെക്കാൾ നല്ലത് പ്രിയങ്ക എന്ന പേരാണെന്ന്. അങ്ങനെയാണ് ഞാൻ ഡയറക്ടറോട് പറഞ്ഞു പേര് മാറ്റുന്നത്. ഞാൻ ആദ്യം മലയാളത്തിലാണ് സിനിമ ചെയ്യുന്നത്. പിന്നീടാണ് തമിഴിലേക്ക് പോയത്. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. ആദ്യം സിനിമയിൽ യക്ഷിയായി വിളിക്കുന്നത് എൻറെ കണ്ണ് കണ്ടിട്ട് ആണ്. എനിക്ക് പറ്റിയ റോൾ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്തുനോക്കാം എന്ന് കരുതി അങ്ങനെ ചെയ്തതാണ്. ഞാൻ നേരത്തെ മിസ് മലബാർ ആയിട്ടുണ്ടായിരുന്നു.
പിന്നീട് മിസ്സ് സൗത്ത് ഇന്ത്യയിൽ മത്സരിക്കാൻ പോയി. ജയിച്ചില്ല പക്ഷേ മിസ് ടാലൻറ് എന്ന ടൈറ്റിൽ സ്വന്തമാക്കിയിരുന്നു. അതിനുശേഷം ആണ് എനിക്ക് സിനിമയും സീരിയലും ഒക്കെ ലഭിക്കുന്നത്. സിനിമ ചെയ്തിരുന്ന സമയത്ത് തന്നെ ഞാൻ സീരിയലും ചെയ്തിരുന്നു. അഭിനയത്തിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ടും ഒരുപോലെയാണ്. പക്ഷേ സിനിമ ഒരു ദിവസം ഒരു മൂന്നു സീൻ ആയിരിക്കും പെർഫെക്റ്റ് ആയി എടുക്കുന്നത്. എന്നാൽ സീരിയൽ അങ്ങനെയല്ല. അതുപോലെ സമയത്തിലും മാറ്റം ഉണ്ട്. പക്ഷേ എനിക്കിപ്പോൾ സീരിയൽ വളരെ ഇഷ്ടമാണെന്നും കംഫർട്ടബിൾ ആണെന്നും താരം വ്യക്തമാക്കുന്നു.