കഴിഞ്ഞ നാലുവർഷമായി കാറ് വീടാക്കി മാറ്റിയ പ്രവാസി വനിതയാണ് പ്രിയ. മൂന്ന് വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എല്ലാം കരസ്ഥമാക്കിയ ഇവർ ഇന്ന് പ്രതിമാസം 500 ദർഹത്തിനാണ് തൊഴിലെടുക്കുന്നത്. ഈ കാറിനകത്ത് ദുബായിൽ വച്ച് മരിച്ചുപോയ അമ്മയുടെ ചിതാഭസ്മവും ഒപ്പം കൂടപ്പിറപ്പിനെ പോലെ കരുതുന്ന 2 പട്ടിക്കുട്ടികളും ഉണ്ട്. രണ്ടാം വയസ്സിൽ അച്ഛനും അമ്മയ്ക്കും ദുബായിലെത്തിയതാണ് പ്രിയ. ഒരു ആഡംബര വില്ലയിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളർന്നവർ. അച്ഛൻറെ ആകസ്മിക മരണത്തിന് പിന്നാലെ അമ്മയും കിടപ്പിലായി. ഏഴുവർഷത്തോളം രോഗശയ്യയിൽ. ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കിയപ്പോൾ കടം പെരുകി.
ബിസിനസും തകർന്നു. വീടിൻറെ വാടക അടയ്ക്കാൻ പറ്റാത്ത ആയതോടെ ചെക്ക് മടങ്ങി. കേസ് ആയി. അമ്മയുടെ മരണത്തോടൊപ്പം പ്രിയയ്ക്കും 19 വർഷം താമസിച്ച വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പക്ഷേ മാതാപിതാക്കളുടെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന പരിസരം വിട്ടു പോകാൻ അവർ കൂട്ടാക്കിയില്ല. കഴിഞ്ഞ നാലുവർഷമായി വില്ലയ്ക്ക് പുറത്താണ് ഒരു കാറിലാണ് പ്രിയ കഴിയുന്നത്. പ്രിയയുടെ വാക്കുകളിങ്ങനെ; “മാതാപിതാക്കൾ അധ്വാനിച്ച് നല്ല നിലയിൽ വളർത്തിയ എൻറെ ജീവിതം ഈ അവസ്ഥയിൽ എത്തിയതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നില്ല. 80000 ദിർഹംസ് ഉണ്ടെങ്കിൽ എൻറെ പ്രയാസങ്ങളെല്ലാം തീരും. അതിന് ആരെങ്കിലും സഹായിച്ചാൽ വലിയ ഉപകാരമാകും.
അച്ഛൻറെ കല്ലറയ്ക്ക് സമീപം ഉറങ്ങണം. അവസാനകാലത്ത് അമ്മയാവശ്യപ്പെട്ട ഒരേയൊരു ആഗ്രഹമായിരുന്നു അത്.” നടത്തിക്കൊടുക്കാൻ പക്ഷേ മകൾക്കായില്ല. എന്നാൽ ചിതാഭസ്മം എങ്കിലും നാട്ടിലെത്തിക്കാൻ പ്രിയ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. കേസിനെ തുടർന്ന് യാത്രാവിലക്കുള്ളതിനാൽ വഴിമുടക്കി. അങ്ങനെയാണ് കാറിൻറെ മുൻ സീറ്റിൽ അമ്മയുടെ ചിതാഭസ്മം നേടുന്നത്. തൻറെ ജീവൻ നഷ്ടമാകും മുൻപ് എങ്കിലും അത് ജന്മനാടായ മുംബൈയിൽ എത്തിക്കണം. സ്വന്തമായി ഒരു വീടില്ലാത്ത കൊണ്ടാണ് ചിതാഭസ്മം പ്രിയ കാറിൽ സൂക്ഷിക്കുന്നത്. പ്രിയയുടെ ആചാരപ്രകാരം ചിതാഭസ്മം ഒഴുക്കി കളയണം. യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി ചടങ്ങ് നടത്താനാകുന്നില്ല. പെരുവഴിയിൽ ആയപ്പോഴും പ്രിയ തന്റെ നായ്ക്കളെ ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല.
മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ സന്തോഷകാലത്ത് വീട്ടിലേക്ക് കയറി വന്ന ഈ മിണ്ടാപ്രാണികളാണ് പ്രിയയ്ക്ക് ഇന്ന് എല്ലാം. തന്റെ വേദനകൾക്ക് ചെവി കൊടുക്കാതെ ബന്ധുക്കളും സുഹൃത്തുക്കളും ആട്ടിയകത്തിയപ്പോൾ എല്ലാ വിഷമങ്ങളും കേട്ടിരിക്കാൻ ഈ നായ്ക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ പറയുന്നു. കാഴ്ചശക്തി ഇല്ലാത്ത മിന്നിയും ബ്രിഡ്സും ഇവർക്കൊപ്പം ഈ കാറിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. വില്ലിക്ക് അരികിലെ ഒഴിഞ്ഞ പ്രദേശത്തും തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളിലും ആണ് കാർ പാർക്ക് ചെയ്യുന്നത്. അയൽവാസികളിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ രാവിലെ നായ്ക്കളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അടുത്തുള്ള മാളുകളിലും പൊതുശൗചാലയങ്ങളിലും പോയി പ്രഭാത കർമ്മങ്ങൾ നിർവഹിക്കും.
മാറാൻ ഉടുപ്പ് എന്നു പറയാൻ ഇട്ടിരിക്കുന്നത് കൂടാതെ മറ്റ് രണ്ടെണ്ണം മാത്രം. പിന്നെ ജോലിത്തിരക്കിലേക്കാണ്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും, ലണ്ടനിൽ നിന്ന് വിഷ്വൽ ആൻഡ് മാസ് മീഡിയയിലും, അമേരിക്കൻ കോളേജിൽ നിന്ന് ഫാഷൻ മർക്കൻ്റൈസിലും മൂന്നു ബിരുദങ്ങൾ കരസ്ഥമാക്കിയ പ്രിയ രണ്ടു വീടുകൾ ക്ലീൻ ചെയ്താൽ മാസം കിട്ടുന്നത് 500 ദിർഹം. വിസ കാലാവധി തീർന്ന് നിയമവിരുദ്ധമായി കഴിയുന്നതിനാൽ വിലപേശലും ആവില്ല. കിട്ടുന്ന കാശില് ഒരു പങ്ക് മുംബൈയിൽ കഴിയുന്ന മാനസിക രോഗിയായ സഹോദരന് അയച്ചുകൊടുക്കും.
കാറിൽ കഴിയുന്ന പെട്രോൾ കാശിന് വാടക കൊടുത്ത് താമസിച്ചു കൂടെ എന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ; ഒരു ഫുൾ ടാങ്ക് കൊണ്ട് നാലുമാസം കഴിയുമത്രേ. കാരണം കാറെടുത്ത് യാത്രയില്ല രാജ്യം 50 ഡിഗ്രിയിൽ ചുട്ടുപൊള്ളുമ്പോഴും എസി ഇല്ലാതെയാണ് കഴിയുന്നത്. 80,000 ദിർഹംസ് ഉണ്ടെങ്കിൽ പ്രിയയുടെ വിഷമങ്ങൾക്ക് പരിഹാരമാകും. അതിന് അവർ ചെന്ന് മുട്ടാത്ത വാതിലുകളില്ല. യുഎഇയിലെ ഇന്ത്യൻ എംബസിയും പ്രവാസി കൂട്ടായ്മകളും മുൻകൈയെടുത്താൽ ഈ സഹോദരിക്ക് ആഗ്രഹം പോലെ നാട്ടിൽ എത്താൻ ആകും. അതിനായുള്ള സഹായഹസ്തതിനായി കാത്തിരിക്കുകയാണ് പ്രിയ.