അടുത്തകാലത്ത് മലയാള സിനിമ ലോകത്തിൽ വളരെയധികം ചർച്ചയായ ഒന്നായിരുന്നു മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൻറെ പ്രഖ്യാപനം.വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ പ്രതീക്ഷ.അടുത്തിടെയാണ് ചിത്രത്തിൻറെ രാജസ്ഥാനിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ റിപ്പോർട്ടുകൾ പുറത്തുവന്നത്.ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിൽ ചിത്രത്തിൻറെ മറ്റൊരു പ്രധാന അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മോഹൻലാൽ.
‘നിങ്ങൾക്കെല്ലാവർക്കും മലൈക്കോട്ടൈ വാലിബൻ ടീമിന്റെയും എൻറെയും പേരിലുള്ള ഈസ്റ്റർ ആശംസകൾ സ്നേഹപൂർവ്വം അറിയിക്കുന്നു.പ്രത്യാശയുടെയും,വിശ്വാസത്തിന്റെയും ഈ ദിനത്തിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്ഡേറ്റും അറിയിക്കുന്നു.ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ ഏപ്രിൽ 14 വിഷുദിനത്തിൽ നിങ്ങളിൽ എത്തും’.ഇത്തരത്തിൽ ആയിരുന്നു മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൽ ഒരു ഗുസ്തിക്കാരൻ ആയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ.
നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,മണികണ്ഠൻ ആചാരി,രാജീവ് പിള്ള,ഡാനിഷ്,ഹരിപ്രശാന്ത് വര്‍മ,സുചിത്ര നായര്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.മെയ് മാസത്തിൽ ആരംഭിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
രണ്ടാം ഷെഡ്യൂളിന് ശേഷം ജൂൺ മാസത്തിൽ തന്നെ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും എന്നാണ് റിപ്പോർട്ടുകൾ.മോഹൻലാലിന് ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകൾ ഉണ്ടെന്നും ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂളിൽ വേറിട്ട ഗെറ്റപ്പിൽ ആയിരിക്കും താരം എത്തുക എന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് എല്ലാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലുമുണ്ട്.എന്നാൽ താടി വടിച്ച മോഹന്‍ലാലിന്റെ ഒരു ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു.ഈ ഗെറ്റപ്പിൽ ആണോ മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ എത്തുന്നത് എന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.