മലയാളികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട സൂപ്പർതാരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിൻറെ ശബ്ദം പല മിമിക്രി കലാകാരന്മാരും അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ അടുത്തകാലത്ത് അദ്ദേഹത്തിൻറെ ശബ്ദത്തിൽ സംസാരിക്കുന്ന എക്സൈസ് പോലീസ് ഓഫീസർ കൂടിയായ അബ്ദുൾ ബാസിത് ഏറെ ശ്രദ്ധ നേടിയിരുന്നു. ലഹരിക്കെതിരെ സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ഉള്ള ഇദ്ദേഹത്തിൻറെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പിന്നീട് ഇദ്ദേഹത്തിന് ഏതായി നിരവധി ഇൻറർവ്യൂ കളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
എന്നാൽ ഈയടുത്ത് നിരവധി ട്രോളുകളാണ് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.അബ്ദുൾ ബാസിത് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതാണെന്നും ഇത് അദ്ദേഹത്തിൻറെ യഥാർത്ഥ ശബ്ദം അല്ലെന്നും പണ്ടത്തെ ബാസിതിന്റെ മിമിക്രി വീഡിയോകൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നത്.എന്നാൽ ഈ വിഷയത്തിൽ തൻറെ ഭാഗം വിശദീകരിച്ച് ബാസിത് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.ക്ലാസുകളില്‍ വികാരപരമായ സംസാരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ വോയിസ് മോഡുലേഷന് വരാറുണ്ട്.
പക്ഷേ എന്ന് കരുതി ജീവിതം മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍,അങ്ങനെ തെറ്റിദ്ധരിക്കരുത്.’ലഹരിക്കെതിരായി പലവേദികളില്‍ ഇമോഷണലായി സംസാരിക്കുന്നത് തന്നെ അനുഭവങ്ങള്‍ കൊണ്ടാണ്.ഒരോ കുടുംബത്തിലും ലഹരിയുടെ അനുഭവം വരരുത് എന്ന് കരുതിയാണ് ഇത് ചെയ്യുന്നത്.ഒരോ കുടുംബവും ജാഗ്രത പാലിക്കണം,അതുവഴി കേരളം ദൈവത്തിന്റെ സ്വന്തം നാടായി തുടരണം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്.എന്റെ ഒരോ ക്ലാസുകളും മറ്റും അതിലെ വോയിസ് മോഡുലേഷനും സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യം എന്ന രീതിയില്‍ വന്നത് കൊണ്ടാണ് ക്ലാരിഫിക്കേഷനുമായി വീഡിയോയില്‍ നേരിട്ട് വരുന്നത്.
ക്ലാസുകളില്‍ വികാരപരമായ സംസാരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ വോയിസ് മോഡുലേഷന് വരാറുണ്ട്.എന്ന് കരുതി ജീവിതം മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍,അങ്ങനെ തെറ്റിദ്ധരിക്കരുത്. ബോധവത്കരണത്തിലും,ക്ലാസുകള്‍ക്കും വേണ്ടി സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.അതിനാല്‍ ആ വോയിസ് മോഡുലേഷന് വച്ച് നിങ്ങള്‍ അതിലെ സന്ദേശം മറക്കരുത്.ഞാന്‍ പറയുന്ന സന്ദേശം എടുക്കുക അത് വച്ച് ലഹരിക്കെതിരെ പോരാടാം. ഇത്തരത്തിലായിരുന്നു ബാസിത് വീഡിയോയിൽ പറഞ്ഞത്.