മലയാളികളുടെ ഇഷ്ട നായകമാരിൽ ഒരാളാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിലൂടെ ആയിരുന്നു അഭിരാമിയുടെ അരങ്ങേറ്റം. പിന്നീട് ഏഷ്യാനെറ്റിലെ ടോപ് ടെൻ എന്ന പരിപാടിയുടെ അവതാരകയായും അഭിരാമി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷകളിൽ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ അഭിരാമിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ പത്രം, മിലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങി നിരവധി സിനിമകളിലാണ് അഭിരാമി തിളങ്ങിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്.
മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം ഒക്കെ സ്ക്രീൻ പങ്കിട്ടിട്ടുള്ള അഭിരാമി തമിഴിൽ കമൽഹാസ, പ്രഭു, ശരത് കുമാർ, അർജുൻ എന്നീ പ്രമുഖ നടന്മാരുടെ കൂടെയല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രാജേഷ് ബാല സംവിധാനം ചെയ്ത മാർജാര ഒരു കല്ലുവെച്ച നുണ എന്ന സിനിമയിലാണ് അഭിരാമി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഗരുഡൻ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അഭിരാമി. അതിനിടെ തന്നെ ചില സിനിമാ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഉയരം കൂടുതൽ ഉള്ളതിനാൽ ചില സിനിമകളിൽ തന്നെ വേണ്ട എന്ന് ചിലർ പറഞ്ഞിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിരാമി. “ഹൈറ്റ് കൂടിയതുകൊണ്ട് കുറച്ചു സിനിമകളിൽ എന്നെ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.
സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് എന്ന് പറയാൻ പറ്റില്ല. കാരണം ഡോക്യുമെൻറിൽ ഒപ്പുവച്ചതിനുശേഷം മാറ്റുമ്പോൾ ആണല്ലോ പുറത്താക്കി എന്ന് പറയുക. ആദ്യം സംസാരത്തിലേക്ക് എത്തിയിട്ട് പിന്നീട് നമുക്ക് പരിഗണിക്കാം എന്ന് പറഞ്ഞവരുണ്ട്. പിന്നീട് വേറെ ആളെ നോക്കുന്നുണ്ടെന്നും പറഞ്ഞു. ഒന്ന് രണ്ട് സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. ഒത്തിരി പ്രതീക്ഷിച്ചിട്ടു പോയ സിനിമകൾ ആയിരുന്നു അത്. ആ സമയത്ത് ഞാൻ വളരെ ചെറുപ്പം ആയിരുന്നു. എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. അപ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നു. ഇതാരാണ് എൻറെ അടുത്ത് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോൾ ഓർമ്മയില്ലെന്നും താരം പറഞ്ഞു.
എൻറെ ഹൈറ്റ്, വെയ്റ്റ് ഒന്നും എൻറെ കയ്യിൽ ഉള്ള സാധനങ്ങൾ അല്ല. അതൊക്കെ നോക്കിയിട്ട് എന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയുകയാണെങ്കിൽ അത് അയാളുടെ അല്പത്തരം ആണ്. അയാളുടെ ഇടുങ്ങിയ ചിന്താഗതി അല്ലേ കാണിക്കുന്നത്. ഞാൻ എന്ത് ചെയ്യാനാണ് അതിൽ അതുകൊണ്ട് തനിക്ക് അതിൽ കുഴപ്പമില്ലെന്നും അഭിരാമി പറഞ്ഞു. അതേസമയം ആർ യു ഓക്കേ ബേബി എന്ന തമിഴ് ചിത്രവും, ഗരുഡൻ എന്ന മലയാള സിനിമയും ആണ് അഭിരാമിയുടെതായി അനിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഗരുഡൻ.
കഴിഞ്ഞദിവസം ആണ് ചിത്രത്തിൻറെ പൂജ നടന്നത്. അഭിരാമിയുടെ മികച്ച ഒരു തിരിച്ചുവരവു ആകും ഇത് എന്നാണ് സൂചന. അതിനിടെ അമ്മയായ സന്തോഷത്തിൽ കൂടിയാണ് താരം. വിവാഹം കഴിഞ്ഞിട്ട് ഒത്തിരി വർഷങ്ങൾ ആയിട്ടും മക്കളില്ലാതിരുന്ന അഭിരാമിയും ഭർത്താവും ഒരു പെൺകുട്ടിയെ ദത്തെടുത്ത വിവരം കഴിഞ്ഞ ദിവസം അഭിരാമി പങ്കുവെച്ചിരുന്നു. മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്. കൽക്കി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.