ബസിൽ വച്ച് യുവ നടിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും വലിയ ചർച്ചയായി തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പലരും ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിച്ചു കഴിഞ്ഞു. താരങ്ങളും ഇതിനെക്കുറിച്ച് കമന്റ് ബോക്സിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ആ കുട്ടി ആ സമയത്ത് റിയാക്ട് ചെയ്തത് തന്നെയാണ് ഏറ്റവും നല്ല കാര്യമെന്നും, ആ ഒരു കരുത്ത് ഇന്നത്തെ ആൺകുട്ടികൾക്കും പെൺകുട്ടികളും പഠിക്കേണ്ട കാര്യമാണെന്നും, നിങ്ങളുടെ നേരെ എന്തെങ്കിലും ഒരു അനീതിയോ ഇത്തരത്തിലുള്ള ആക്രമണം നടക്കുകയാണെങ്കിൽ നിങ്ങൾ പ്രതികരിക്കേണ്ട രീതി തന്നെയാണ് ആ കുട്ടി കാണിച്ചുതന്നത്.
എന്നാൽ ഇതിനെക്കുറിച്ച് ഒരാളുടെ കമന്റിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി ആര്യ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇത്തരം പ്രതികരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. വിമർശിക്കുന്ന കമന്റുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ഇതാണ് എല്ലാവരെയും ഞെട്ടിച്ചത് ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ആര്യ പ്രതികരിച്ചത്. യുവതിയെ വിമർശിക്കുകയും യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ഫേമസ് ആകാൻ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ട് എന്നൊരു സംശയം, പെണ്ണ് പറയുന്നത് സത്യമാണെന്ന് തോന്നുന്നില്ല.
സിബ്ബ് തുറന്നാൽ അതിനകത്ത് ജട്ടി ഉണ്ടാകും, എന്നിങ്ങനെയാണ് യുവതിയെ വിമർശിക്കുന്ന കമന്റുകൾ. അത് ഒരു പോയിൻറ് ആണ് കേട്ടോ കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോൾ ജട്ടി ഇല്ല ആരോ അടിച്ചു കൊണ്ടു പോയി. മോഷണം തന്നെ ആദ്യം കേസ് അതിനു പിന്നെ മതി ബാക്കി കേസ്. എന്തു പറയാനാണ് എന്നായിരുന്നു ആര്യയുടെ പ്രതികരണം. വളരെ രസകരമായ രീതിയിലാണ് ആര്യ പ്രതികരിച്ചതെങ്കിലും ആദ്യം കണ്ടാൽ തോന്നും യുവാവിന് വേണ്ടിയാണ് ആര്യ സംസാരിച്ചത് എന്ന്, പിന്നാലെയാണ് അതിൻറെ കൗതുകം എല്ലാവർക്കും മനസ്സിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ഈ സംഭവം ഉണ്ടായത്. തൃശൂർ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് യാത്രാമധ്യത്തിൽ ആയിരുന്നു ഈ ദുരനുഭവത്തിന് വിധേയത്.
തൊട്ടടുത്ത സീറ്റിൽ യുവാവ് മോശമായി പെരുമാറിയത് ഉടനെ തന്നെ സംഭവം തൻറെ ഫോണിൽ ചിത്രീകരിക്കുകയും അതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ബസ് ജീവനക്കാരും പെൺകുട്ടിക്ക് പിന്തുണയുമായി എത്തിയ കാര്യവും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ പ്രതി ബസ്സിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടിച്ചാണ് പ്രതിയെ പോലീസിൽ ഏൽപ്പിച്ചത്. എല്ലാവരും അന്നേരം മുതൽ തന്നെ കണ്ടക്ടറിനെയും ബസ് ഡ്രൈവറെയും ഒക്കെ തന്നെ പ്രശംസിച്ച് എത്തുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.