ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ കലാകാരനാണ് ഹരീഷ് കണാരൻ.മിമിക്രി വേദികളിലൂടെ കടന്നുവന്ന മലയാള സിനിമ രംഗത്ത് ശ്രദ്ധേയരായ ഹാസ്യ നടന്മാരിൽ മുൻപന്തിയിലാണ് ഹരീഷ് കണാരൻറെ സ്ഥാനം.നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഹരീഷ് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതനായത്.ഇപ്പോഴിതാ താൻ പുതിയതായി പണിത വീടിൻറെ ചിത്രങ്ങളും വീഡിയോയുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട് പണിതിരിക്കുന്ന ഹരീഷ് കണാരൻറെ പുതിയ ഭവനം പഴയ കേരളീയ തറവാടുകളെ ഓർമിപ്പിക്കുന്ന ഡിസൈൻ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.’പുതിയ വീടാണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം’ എന്ന തലക്കെട്ടൊടെ ആണ് തൻറെ പുതിയ ഭവനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഹരീഷ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.സ്കൂൾ കാലഘട്ടത്തിലാണ് ഹരീഷ് കണാരൻ മിമിക്രി വേദികളിലും നാടക വേദികളിലും അഭിനയിച്ചു തുടങ്ങുന്നത്.ജയപ്രകാശ് കുളൂരിന്റെ നാറ്റം എന്ന നാടകത്തിലൂടെ ആണ് ഹരീഷ് കണാരൻ നാടകരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
തൻറെ സുഹൃത്തുക്കളായ നിര്‍മല്‍ പാലാഴി,വിനോദ് കോവൂര്‍ എന്നിവർക്കൊപ്പം ഹരീഷ് കണാരൻ എത്തിയ മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലെ വി ഫോർ കാലിക്കറ്റ് എന്ന ടീം പ്രേക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയിരുന്നു.മിമിക്രി വേദികളിൽ ഹരീഷ് കണാരൻ അവതരിപ്പിച്ച ഏറെ വിജയകരമായ ജാലിയൻ കണാരൻ എന്ന കഥാപാത്രം ആണ് കൂടുതൽ അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റിയത്.തൻറെ സ്വതസിദ്ധമായ ഭാഷാ ശൈലിയിലൂടെ ഹരീഷ് വിസ്മയകരമാക്കി മാറ്റിയ ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിൻറെ സിനിമാരംഗത്തേക്കും അവസരം നേടിക്കൊടുത്തത്.
തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ ഹരീഷ് കണാരൻ ഒഴിവാക്കാനാകാത്ത സജീവ സാന്നിധ്യമായി മാറിയിരുന്നു.ഉത്സാഹകമ്മിറ്റി,സപ്തമശ്രീ തസ്ക്കര, നീന,ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര,മരുഭൂമിയല്‍ ആന,അച്ഛാദിന്‍,കുഞ്ഞിരാമയാണം,ഡാര്‍വ്വിന്റെ പരിണാമം,സാൾട്ട് മാംഗോ ട്രീ,റ്റൂ കൺട്രീസ്,കലി, കിംഗ് ലയർ,വെൽക്കം റ്റു സെൻട്രൽ ജയിൽ, ഗോധ,ഇട്ടിമാണി,ഗാനഗന്ധർവ്വൻ,സൂഫിയും സുജാതയും,കേശു ഈ വീടിന്റെ നാഥൻ,കള്ളൻ ഡിസൂസ,മേ ഹൂം മൂസ തുടങ്ങിയവയാണ് ഹരീഷ് കണാരൻ മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും വനിത ഫിലിം അവാർഡും ഹരീഷ് കണാരനെ തേടി എത്തിയിട്ടുണ്ട്.