മലയാള ടെലിവിഷൻ രംഗത്ത് സീരിയലുകളിലൂടെയും ചില സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് മനോജ് കുമാർ.’മനൂസ് വിഷൻ’ എന്ന തൻറെ യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയ രംഗത്ത് സജീവമാണ് താരം.പലതരത്തിലുള്ള സാമൂഹ്യ, സാംസ്കാരിക വിഷയങ്ങൾ അദ്ദേഹത്തിൻറെ വീഡിയോകൾക്ക് വിഷയമാകാറുണ്ട്.ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 തുടങ്ങിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഈ ഷോയെക്കുറിച്ചുള്ള ചർച്ചകളും,നിരൂപണങ്ങളുമാണ് നിറയുന്നത്.ബിഗ് ബോസിനെയും അതിലെ താരങ്ങളെയും കുറിച്ചുള്ള വീഡിയോകളും ആയി മനോജ് കുമാറും സജീവമാണ്.
ഇപ്പോഴിതാ മുൻപ് തൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയിൽ വ്യക്തത വരുത്തുകയാണ് താരം.ബിഗ് ബോസ് സീസൺ നാലിലെ റോബിൻ രാധാകൃഷ്ണൻ അടുത്തിടെ പല രീതിയിലുള്ള വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മനോജ് കുമാറും തൻറെ യൂട്യൂബ് ചാനലിൽ അദ്ദേഹത്തെപ്പറ്റി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.ഈ വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളെ പറ്റിയാണ് ഇപ്പോൾ മറ്റൊരു വീഡിയോയിൽ മനോജ് കുമാർ വ്യക്തത വരുത്തുന്നത്.പലരും ഇപ്പോൾ പ്രശസ്തിയിലേക്ക് വരാൻ റോബിനെ തെറി പറയുകയാണ് ചെയ്യുന്നത്. അയാൾ അയാളെ വിളിക്കുന്ന പരിപാടിക്ക് പോയിട്ടല്ലേ കൂവുന്നത് അല്ലാതെ നിങ്ങളുടെ വീട്ടിൽ വന്നിട്ട് അല്ലാലോ.
അങ്ങനെ ചെയ്യുമ്പോൾ ആ പരിപാടിക്ക് വിളിച്ച സംഘാടകർക്കോ അവിടെ കൂടി നിൽക്കുന്നവർക്കോ ആർക്കും ഒരു കുഴപ്പവുമില്ല.പിന്നെ മറ്റുള്ളവർക്ക് എന്താണ് ഇത്ര പ്രശ്നം എന്നാണ് മനോജ് കുമാർ മുൻപത്തെ വീഡിയോയിൽ ചോദിച്ചത്.ഇത്തരം ഒരു പ്രതികരണം നടത്തിയതോടെ മനോജ് കുമാർ റോബിൻ ഫാൻ ആണെന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അത്തരം പോസ്റ്റുകൾക്കുള്ള മറുപടിയായി താൻ റോബിനെ ന്യായീകരിച്ച് അല്ല വീഡിയോ ഇട്ടതെന്നും,ആ സമയത്ത് പലരും യൂട്യൂബ് ചാനൽ തുടങ്ങുന്നത് തന്നെ റോബിൻ വിഷയം വെച്ചിട്ടാണെന്നും അതിനാൽ മാത്രമാണ് താനൊരു വീഡിയോ ചെയ്തതെന്നും മനോജ് കുമാർ പറയുന്നു.
പലരും താൻ റോബിന്റെ ഫാൻ ആണെന്ന് പറയുന്നതിനെപ്പറ്റിയും മനോജ് കുമാർ പറയുന്നു.റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ എന്നെ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്.റോബിന്റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്.റോബിനെ താഴ്ത്തി പറയുന്നതല്ല. റോബിൻ എന്റെ ആരാധന മൂർത്തിയാകാൻ അദ്ദേഹം ഒരു നടനല്ല,പാട്ടുകാരനല്ല, സ്പോർട്സ്മാനല്ല ഒന്നുമല്ല.റോബിൻ ഒരു ബിഗ് ബോസ് മത്സരാര്ത്ഥിയും ഡോക്ടറും മാത്രമാണ്. റോബിനുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം എന്ത് പേക്കൂത്ത് കാണിച്ചാലും താൻ സപ്പോർട്ട് ചെയ്യില്ലെന്നും മനോജ് കുമാർ പറയുന്നു.അടുത്തിടെ തന്നെ ബാധിച്ച ബെൽസ് പാളിസി എന്ന രോഗത്തെ അതിജീവിച്ച് മനോജ് കുമാർ തിരിച്ചു വന്നിരുന്നു.