തെലുങ്ക് സിനിമയിൽ മുതിർന്ന നടനായ നരേഷ് ബാബുവിന്റെയും നാലാം വിവാഹത്തെ കുറിച്ചുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകൾ ഏറെയായി. നടി പവിത്ര ലോഗേഷുമായി പ്രണയത്തിലായിരുന്ന താരം നടിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത് പോലും. ഇതോടെ വിവാഹക്കാര്യം സോഷ്യൽ മീഡിയയിലും ചർച്ച ആയിരിക്കുകയാണ്. പുതുവർഷ ദിനത്തിലാണ് ഇരുവരും പ്രണയത്തിലാണെന്നും പ്രണയം സത്യമാണെന്നും വൈകാതെ വിവാഹിതരാകും എന്നും താരങ്ങൾ പുറംലോകത്തിന് അറിയിച്ചത്. ഇപ്പോൾ വിവാഹം കഴിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം കൂടി താരം പങ്കുവെച്ചിരിക്കുന്നു.
ഈ സന്തോഷം സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആണ്. ട്വിറ്ററിലൂടെ വിവാഹ ചടങ്ങുകളുടെ ചെറിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നരേഷ് ബാബു. ഈ തുടക്കം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം എന്ന് കുറിച്ചിരിക്കുകയാണ് താരം. ഞങ്ങളുടെ പുതിയ യാത്രയിൽ സമാധാനവും സന്തോഷവും ജീവിതകാലം മുഴുവൻ ഉണ്ടാവാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ഹിന്ദു ആചാരപ്രകാരം നടത്തിയ താര വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ വീഡിയോ പുറത്തുവന്ന പിന്നാലെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
താരതമ്പതികൾക്ക് ആശംസകൾ അറിയിച്ച എത്തുകയാണ് ആരാധകർ. 60 വയസുകാരൻ്റെ നാലാം വിവാഹത്തെ കളിയാക്കുന്നവരും വിമർശിക്കുന്നവരും ഒരുപാട് തന്നെയാണ്. സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ സഹോദരനാണ് നരേഷ്. താര കുടുംബത്തിൽ ജനിച്ചുവളർന്ന നരേഷ് മുൻപ് മൂന്ന് തവണ വിവാഹിതൻ ആയിട്ടുണ്ട്. ഈ ബന്ധങ്ങളെല്ലാം പകുതി വഴിയിൽ അവസാനിപ്പിക്കുകയും പുതിയ റിലേഷൻഷിപ്പിലേക്ക് പോവുകയും ചെയ്യുന്നതാണ് പതിവ്. ഏറ്റവും ഒടുവിൽ നരേഷ് പവിത്ര ലോഗേഷുമായി പ്രണയത്തിലാവുകയും ചെയ്തത് വാർത്തകളിൽ ഇടംപിടിച്ചു. ഇതോടെയാണ് പിന്നീട് ഇവരുടെ കാര്യങ്ങളെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചത്.
പിന്നാലെയാണ് ഇതിൻറെ സത്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് വേണ്ടി ആരാധകർ ശരിക്കും പറഞ്ഞാൽ കാത്തിരിക്കുകയായിരുന്നു. ഇത്രയും അധികം കാത്തിരുന്ന മറ്റൊരു വിവാഹമുണ്ടാകില്ല എന്നാണ് ഇവരുടെ ഇൻഡസ്ട്രി ആരാധകരെല്ലാം പറയുന്നത്. 2007ൽ സുരേന്ദ്രൻ പ്രസാദിനെ വിവാഹം കഴിച്ച പവിത്ര ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ നടിക്ക് ഒരു മകനുണ്ട്. കുറേക്കാലം സിംഗിളായി കഴിഞ്ഞിരുന്ന 44 വയസ്സുള്ള നടി കഴിഞ്ഞകുറിച്ച് വർഷങ്ങളായി നരേഷ് ബാബുവുമായി ഡേറ്റിംഗിൽ ആയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതോടെയാണ് കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. മൂന്ന് തവണ വിവാഹം കഴിച്ചു വിവാഹ മോചിതയായ 60 കാരനായ ഒരു നടൻ ഇപ്പോൾ നാലാമതും ഒരു പ്രശസ്തയായ നടിയെ വിവാഹം കഴിച്ചിരിക്കുകയാണ്. ആദ്യ വിവാഹങ്ങളിൽ മക്കളുള്ള നരേഷിന് ഈ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ തന്നെ ഇദ്ദേഹത്തെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിൻറെ വിവാഹത്തെക്കുറിച്ചും ഈ ഒരു സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൂടുകയാണ്.