മലയാളികൾക്ക് ബാലയോട് എത്രമാത്രം ഇഷ്ടമുണ്ടെന്ന് കഴിഞ്ഞദിവസം ബാലാ ആശുപത്രിയിൽ ആയതിനുശേഷം ആണ് കൂടുതലും മനസ്സിലായത്. സോഷ്യൽ മീഡിയയിൽ ബാലയെ കുറിച്ചുള്ള വിശേഷങ്ങൾ വൈറലാകുമ്പോൾ ബാലയുടെ മകൾ പാപ്പുവിനെ കുറിച്ചുള്ള കാര്യങ്ങളും ആരാധകർ ചോദിക്കുന്നു. ഒരു അച്ഛനെന്ന നിലയിൽ ബാലയ്ക്ക് മകളെ കാണണമെന്നുള്ള ആഗ്രഹം പറഞ്ഞത് ന്യായം തന്നെയാണ്. അത് എല്ലാവരും സാധിച്ചു കൊടുക്കേണ്ട ഒരു കാര്യം തന്നെയാണ്. വയ്യാതാകുമ്പോൾ മാത്രമല്ല അതിനുമുൻപും ആ മനുഷ്യന് അതിന് അവകാശമുണ്ട് എന്ന് നിരവധി പേരാണ് കമൻറ് ചെയ്തത്.
ബാല വയ്യാതായി അഡ്മിറ്റ് ആയി എന്ന് അറിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ തന്നെ അമൃത പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചതും മലയാളികൾ കണ്ടിരുന്നു. അപ്പോൾ അമൃതയെ എല്ലാവരും പ്രശംസിച്ചിരുന്നു ഇപ്പോൾ അമൃത പറയുന്നത് പാപ്പുവിനെ ഇനിയും കാണാൻ സാധിക്കുമെന്നും ബാല ആവശ്യപ്പെട്ടാൽ പാപ്പുവിനെ കൊണ്ടുവരാൻ .തയ്യാറാണെന്ന് ആണ്. അമൃത ആശുപത്രിയിൽ തന്നെ എപ്പോഴും ബാലയുടെ അമ്മയെയും ഭാര്യയെയും കാണാൻ എത്താറുണ്ട്.
എന്നാൽ കുഞ്ഞ് ആയതുകൊണ്ട് തന്നെ പാപ്പുവിനെ ആശുപത്രിയിൽ എപ്പോഴും കൊണ്ടുവരാൻ സാധിക്കില്ല എന്ന് അമൃത അറിയിച്ചു. ബാല ഇനിയും ആവശ്യപ്പെട്ടാൽ പാപ്പുവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞാലോ കാണണമെന്ന് ആഗ്രഹിച്ചാലോ അത് ഞാൻ അറിഞ്ഞാൽ പാപ്പുവിനെ ഞാൻ എന്തായാലും കൊണ്ടുവരും എന്ന് അമൃത തന്നെ ഇപ്പോൾ വാക്ക് പറയുന്നുണ്ട്. അവന്തിക എന്നാണ് പാപ്പുവിന്റെ യഥാർത്ഥ പേര്. പാപ്പു ആൻഡ് ഗ്രാന്മ എന്ന യൂട്യൂബ് ചാനലും സ്വന്തമായി ഉണ്ട്.
ആ യൂട്യൂബ് ചാനലിലൂടെയാണ് താരം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ പാപ്പുവിനോടുള്ള ഇഷ്ടം എപ്പോഴും ആരാധകരും അറിയിക്കാറുണ്ട്. പാപ്പു എപ്പോഴും അമൃതയുടെയും അഭിരാമിയുടെയും അമ്മയോടൊപ്പം ആണ്. പാപ്പുവിന്റെ സ്കൂളിലെ വിശേഷങ്ങളും പാപ്പു സ്കൂളിൽ പോകുന്ന കാര്യങ്ങൾ ഉൾപ്പെടെല്ലാം പറയുന്നത് അമ്മമ്മ തന്നെയാണ്.