ചിലരുടെ തലവര തന്നെ മാറുന്നത് ചില സിനിമകളും കഥാപാത്രങ്ങളും ജീവിതത്തിലേക്ക് വന്നു കഴിയുമ്പോഴാണ് എന്ന് പല നടന്മാരെ കുറിച്ചും പലരും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ നമുക്ക് പറയാൻ പറ്റുന്ന മലയാളികൾക്കും വളരെയധികം സുപരിചിതനായ താരമാണ് പ്രഭാസ്. അത്തരത്തിൽ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ സീരീസിൽ അഭിനയിച്ച ഒറ്റയടിക്ക് താരമൂല്യം ഉയർത്തുകയും ലോകത്തെമ്പാടും ആരാധകരെ നേടിയെടുക്കുകയും ചെയ്ത സൗത്ത് ഇന്ത്യൻ താരം തന്നെയാണ് പ്രഭാസ്. പക്ഷേ ബാഹുബലിക്ക് ശേഷം അത്രത്തോളം സക്സസ് ഫുൾ ആയ ഒരു സിനിമ അദ്ദേഹത്തിന്റെ കരിയറിൽ ഇല്ലാത്തത് മലയാളികൾക്ക് ഉൾപ്പെടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കും വളരെ വിഷമമുള്ള കാര്യമാണ്.
അതിനേക്കാൾ വിഷമമുള്ള വാർത്തയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. ഇപ്പോൾ പ്രഭാസിന് സുഖം ഇല്ലാത്തത് കാരണം ഷൂട്ടിംഗ് ഒക്കെ നിർത്തിവെച്ച് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹൈ ടെമ്പറേച്ചർ കാരണമാണ് താരം അവശതയിലേക്ക് എത്തിയതെന്നും അതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോഴൊന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ താരത്തിന്റെ മാർക്കറ്റ് വാല്യൂ കുറച്ചധികം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന് മലയാളികൾക്ക് തന്നെ അറിയാം. അതുകൊണ്ട് താരത്തിന് വലിയൊരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്നുള്ള വിശ്വാസത്തിൽ ആയിരുന്നു മലയാളികളെല്ലാവരും കാത്തിരുന്നത്.
ബാഹുബലിക്ക് ശേഷം വലിയ സക്സസ് ഇല്ലാത്തതുകൊണ്ട് തന്നെ താരത്തിന്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിക്കുന്നതെന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ പറയുന്നു. ഇപ്പോൾ താരത്തിനെ പരിശോധിച്ച ഡോക്ടർമാർ കുറച്ചുനാളത്തേക്ക് നടന് വിശ്രമം നിർബന്ധിച്ചത് കൊണ്ട് തന്നെയാണ് താരം ഇപ്പോൾ സിനിമ ഷൂട്ടിംഗ് സെറ്റുകളിൽ നിന്ന് മാറി നിൽക്കുന്നതും, ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. അങ്ങനെ പ്രഭാസിന്റെ ചിത്രീകരണത്തിന് ഒരുങ്ങിയിരിക്കുന്ന പല സിനിമകളും ആകെ വിഷമഘട്ടത്തിലാണ് എന്ന് ഇപ്പോൾ വാർത്തകളിൽ പറയുന്നു. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തു വിട്ടിട്ടില്ല.
പ്രഭാസിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്ന പ്രഭാസിന്റെ ആരാധകർക്ക് വലിയൊരു വിഷമം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്തതെല്ലാം വൻമുതൽ മുടക്കിൽ പ്രേക്ഷകരിലേക്ക് എത്തിയ ബിഗ് ബഡ്ജറ്റ് സിനിമകൾ ആയിരുന്നു. എന്നാൽ അതൊന്നും തന്നെ വലിയ ഹിറ്റുകൾ നേടാൻ ആയില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം.
അദ്ദേഹത്തിൻറെ സിനിമ പ്രേക്ഷകർക്ക് കാണണമെങ്കിൽ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത്. പൂർണമായി സുഖം പ്രാപിച്ച ശേഷം ഷൂട്ടിങ്ങിൽ വീണ്ടും ജോയിൻ ചെയ്യാനാണ് പ്രഭാസ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.