സിനിമ ലോകത്തെയും കോമഡി ലോകത്തെയും വല്ലാതെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സുബി സുരേഷിന്റെ മരണത്തിന് പിന്നാലെ ധർമ്മജനെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി എത്തിയിരിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന തൻറെ എല്ലാമെല്ലാമായ അമ്മ മാധവിയെ ആണ് ധർമ്മജൻ ബോൾഗാട്ടിക്ക് ഇന്നലെ നഷ്ടമായിരിക്കുന്നത്. സുബി സുരേഷിന്റെ മരണം അറിഞ്ഞത് മുതൽ ആശുപത്രിയിലും വീട്ടിൽ അന്ത്യ കർമ്മങ്ങൾക്കും എല്ലാം സജീവ സാന്നിധ്യം ആയിരുന്നു ധർമ്മജൻ.
എല്ലാവരും ചിത്രങ്ങളും വീഡിയോകളും കണ്ടതാണ് അപ്പോഴും അമ്മയ്ക്ക് വയ്യായിരുന്നിട്ടും തന്റെ ഉറ്റ സുഹൃത്തിനെ യാത്രയയക്കാൻ ആയിരുന്നു ധർമ്മജൻ എത്തിയത്. നടൻ സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കൊല്ലത്തേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടയിലാണ് അമ്മയുടെ മരണവാർത്ത തേടിയെത്തിയത്. ഇന്നലെ രാത്രിയോടെ ആയിരുന്നു അമ്മ മരിച്ചു എന്ന് വിവരം താരങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ എല്ലാം അറിഞ്ഞത്. സുബിയുടെ വീടിനടുത്ത് തന്നെയാണ് ധർമ്മജന്റെയും വീട്.
അതുകൊണ്ടുതന്നെ വീട്ടിൽ എത്തിയ താരങ്ങളെല്ലാം തന്നെ രാത്രി ഉടനെ ധർമ്മജന്റെ വീട്ടിലേക്കും ഓടി എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് നിരവധി പേർ എഴുതുന്നത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ യാത്രാമധ്യേ തന്നെ മരണപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ശ്വാസംമുട്ടൽ കലശലായിതോടെ ഇടപ്പള്ളിയിലെ എം എ ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിൽ വീട്ടിലെത്തിക്കുകയും തുടർന്ന് അവിടെത്തന്നെ എല്ലാ ചടങ്ങുകളും ചെയ്തു. ഇന്ന് വൈകിട്ട് മൂന്നിന് ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടിയും കലാഭവൻ ഷാജോണും നിർമ്മാതാവ് ബാദുഷ എന്നിവർ ഉൾപ്പെടെ ആശുപത്രിയിലെത്തിയിരുന്നു. സുബിയുടെ സംസ്കാരം നടന്ന ചേരാനല്ലൂർ ശ്മശാനത്തിൽ തന്നെയാണ് ധർമ്മജൻ്റെ അമ്മയുടെയും സംസ്കാരമെന്ന് ആണ് വിവരം.