മലയാളികൾക്ക് വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടം അവർ പ്രകടിപ്പിക്കാറുണ്ട്. അത് മിനിസ്ക്രീനിൽ ആയാലും ബിഗ് സ്ക്രീനിൽ ആയാലും. അങ്ങനെ വില്ലൻ കഥാപാത്രങ്ങളിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഒരുപാട് താരങ്ങളാണ് മലയാളികൾക്ക് സ്വന്തമായിട്ടുള്ളത്. അത്തരത്തിൽ ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലൊക്കെ പ്രധാനമായി വരുന്ന വില്ലൻ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരാളാണ് നടൻ രാഹുൽ.
രാഹുൽ മാധവിനെ മലയാളികൾക്ക് എല്ലാം വളരെയധികം സുപരിചിതമാണ്. മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. ഇപ്പോൾ രാഹുലിന്റെ വീട്ടിൽ ഒരു സന്തോഷ വാർത്തയാണ് നടന്നിരിക്കുന്നത്. രാഹുലേറെ നാളായി കാത്തിരുന്ന രാഹുലിന്റെ വിവാഹം നടന്നിരിക്കുന്ന വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. രാഹുൽ മാധവിന്റെയും ദീപാശ്രീയുടെയും വിവാഹം ബാംഗ്ലൂർ വച്ച് നടന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവാഹിതനായിരിക്കുന്നവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. ആരാധകരെല്ലാവരും തന്നെ വരനും വധുവിനും ആശംസകൾ അറിയിച്ച് എത്തുകയാണ്. രാഹുൽ ഇത്രയും നാളും വിവാഹം കഴിക്കാൻ കാത്തിരുന്നതാണെന്നും അങ്ങനെ രാഹുലിന്റെ വിവാഹം ബാംഗ്ലൂരിൽ വച്ച് നടക്കുകയാണെന്ന് ഉള്ള വിശേഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒപ്പം ഇവരുടെ കുടുംബചിത്രങ്ങൾ അടക്കമുള്ളതെല്ലാം സോഷ്യൽ മീഡിയയിൽ വേഗം വൈറലായി.
രാഹുലിന്റെ സഹോദരനും സഹോദരിയുമൊത്തുള്ള ചിത്രങ്ങളും കുഞ്ഞു അമ്മയുമൊക്കെ ഉള്ള ചിത്രങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിലൂടെ വെഡിങ് ഫോട്ടോഗ്രാഫിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ രാഹുൽ മാധവിന് ആശംസകൾ അറിയിച്ചാണ് എത്തുന്നത്. ആഡംബരുമായി ഒരു ബാംഗ്ലൂർ വിവാഹമാണ് ഒരുങ്ങിയത്. പെണ്ണ് ബാംഗ്ലൂർ സ്വദേശിനിയാണ്.
അതുകൊണ്ടുതന്നെയാണ് ബാംഗ്ലൂരിൽ വച്ച് അദ്ധ്യാഡംബരമായ ഈ വിവാഹം ഒരുങ്ങിയത്. ആരാധകരും താരങ്ങളും ഒരുപോലെ ആശംസകൾ അറിയിക്കുകയാണ്. വില്ലൻ കഥാപാത്രം ചെയ്തതുകൊണ്ട് തന്നെ രാഹുലിനെ കാണുമ്പോൾ ആദ്യമൊക്കെ ഞങ്ങൾക്ക് പേടിയായിരുന്നു എന്നും പക്ഷേ ഇപ്പോൾ അങ്ങനെ അല്ല എന്നും രാഹുൽ നല്ല അഭിനേതാവ് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി എന്നൊക്കെ മലയാളികൾ നിരവധി പേർ രാഹുലിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്യുന്നു.