ഒരുപിടി ചിത്രങ്ങളിലെ പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് അനുശ്രീ.സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സിനിമ ജീവിതത്തിലെ വിശേഷങ്ങളും ഒപ്പം തന്നെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ പാട്ടുപാടുന്ന ഒരു വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
‘ചിന്ന ചിന്ന വന്നക്കുയിൽ’എന്ന ഗാനമാണ് അനുശ്രീ വീഡിയോയിൽ ആലപിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പലരും കമൻറ് ചെയ്യുന്നത്.സിനിമയിൽ ഒരു പാട്ട് പാടിക്കൂടെ എന്നും ചിലർ ചോദിക്കുന്നു. രമേശ് പിഷാരടി,സംഗീത സംവിധായകൻ കൈലാസ് മേനോൻ,നടൻ മുന്ന സൈമൺ തുടങ്ങിയവരും കമൻറുകളുമായി എത്തി.മോഹൻലാൽ നായകനായ 12ത് മാൻ ആണ് അനുശ്രീയുടെതായി അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന താര എന്ന ചിത്രമാണ് അനുശ്രീയുടെ റിലീസിന് എത്താനുള്ള ചിത്രം.സംവിധായകൻ തന്നെ തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൻറെ സംഗീതം ബിനീഷ് പുതുപ്പണമാണ് നിർവഹിക്കുന്നത്.അന്റോണിയോ മോഷൻ പിക്ചേഴ്സ്,ക്ലോസ് ഷോട് എന്റര്‍ടെയ്ൻമെന്റ്സ്,സമീര്‍ മൂവീസ് എന്നിവയുടെ ബാനറിൽ ജെബിൻ ജെബി പ്രഭ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.
ബിബിൻ ബാലകൃഷ്ണൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രം ചെന്നൈ നഗരത്തിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.ഇതിൽ സിത്താര എന്ന കഥാപാത്രമായി അനുശ്രീ വേഷമിടുമ്പോൾ ചിത്രത്തിലെ നായകൻ’ശിവ’യായി സനല്‍ അമൻ എത്തുന്നു.വസ്ത്രാലങ്കാരം അഞ്ജന തങ്കച്ചൻ,കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര,ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.