വിജയ് യേശുദാസ് എന്ന ഗായകനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് ന കോഹിനൂർ സിനിമയിലെ പാട്ട് തന്നെയാണ്. ഹേമന്തമെൻ എന്ന പാട്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിച്ച ഗായകനാണ് വിജയ് യേശുദാസ്. അതിനോടൊപ്പം തന്നെ ആസിഫലിയും അപർണയും എത്തിയപ്പോൾ ആ റൊമാൻറിക് ഗാനം ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോൾ ആരാധകർ ഈ ഗാനം ഒന്നുകൂടി കേൾക്കുന്നു. ഇപ്പോൾ ആ ഗാനത്തിലെ നായിക വിവാഹിതയായിരിക്കുന്നു.
ആ വിവാഹ ചിത്രങ്ങളോടൊപ്പം കോഹിനൂറിലെ ചേർക്കുമ്പോൾ ആണ് ആരാധകർക്കത് പൂർണ്ണമാകുന്നത് എന്ന് കൂട്ടിച്ചേർക്കുകയാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു നടി അപർണയുടെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോൾ താരം മാസങ്ങൾക്ക് ശേഷം വിവാഹിത ആയിരിക്കുന്നു. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജ് ആണ് താരത്തിന്റെ വരൻ. നേരത്തെ തന്നെ റിനില്‍ രാജ് പി കെ ആണ് നടിയുടെ വരൻ എന്ന വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോൾ ആശംസകൾ അറിയിച്ച് നിരവധി ആരാധകരും താരങ്ങളും ഒരുപോലെ എത്തുകയാണ്. മാംഗല്യം എന്നുള്ള ഒരു ക്യാപ്ഷൻ ആണ് ഇപ്പോൾ വരൻ താലികെട്ടുന്ന ചടങ്ങിനോടൊപ്പം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അപർണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഞങ്ങൾ നിങ്ങളുടെ സ്നേഹത്തിനും ആശിർവാദത്തിനും വേണ്ടി ഒരു പുതിയ ജീവിതം തുടങ്ങിയെന്നും നിങ്ങൾ എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്നുള്ള ക്യാപ്ഷൻ ആണ് ഇപ്പോൾ അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയിരിക്കുന്നത്.
നിന്നുകൊണ്ട് പരമ്പരാഗത ഹിന്ദു രീതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അപർണയുടെത്. അതീവ സുന്ദരിയും സുന്ദരനുമായി വരനും വധുവും നൽകുന്നത് കണ്ട് ആരാധകർ തന്നെ ഇവരുടെ വിവാഹ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തു എന്നുതന്നെ പറയാം. അപർണ വിനോദ് റിനില്‍ രാജിന് സ്വന്തമായിരിക്കുന്നത് കാണാൻ ഏതാനും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. വളരെ ആഡംബരമായി നിറഞ്ഞ ഒരു വിവാഹം തന്നെയായിരുന്നു അപർണയുടെയും റിനിലിന്റെയും.
എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ നിന്നും അധികം ആൾക്കാർ ഒന്നും ഉണ്ടായിട്ടില്ല. അധികം സിനിമകൾ ഒന്നും അഭിനയിക്കാത്തത് കൊണ്ട് തന്നെയാണ് അപർണയുടെ വിവാഹത്തിന് അധികം താരങ്ങൾ എത്താത്തത് എന്നും നിരവധി പേർ കുറിച്ചു. ആസിഫലിയുടെ ആശംസകൾ മാത്രമാണ് താരത്തിനെ തേടിയെത്തിയത്. ആസിഫലി കുടുംബവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു എന്നും ആസിഫ് സാധാരണ എല്ലാവരുടെയും വിവാഹത്തിന് പോകുന്ന ആളാണെന്നും എല്ലാവരും പറയുന്നുണ്ട്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്ന് ചിത്രങ്ങൾ പുറത്തു വരുമ്പോൾ തന്നെ മനസ്സിലാകുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നപ്പോഴും ഇതേ രീതിയിൽ തന്നെ ആയിരുന്നു ഇവരുടെ വാർത്ത പുറത്തുവന്നത്. 2015 പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തേക്ക് എത്തുന്നത്.
അഭിനയരംഗത്തെത്തി ഒരുപാട് സിനിമകൾ ഒന്നും താരം ചെയ്തില്ല എങ്കിലും പിന്നീട് അഭിനയിച്ച കോഹിനൂരിൽ തന്നെ ആദ്യ നായികയിലൂടെ തന്നെ ആരാധകർ ഏറ്റെടുത്തു എന്നു പറയാം. ആസിഫലിയുടെ നായികയായാണ് താരം ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയത്.