സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരം തന്നെയാണ് നടി ആര്യ പാർവതി. ഒരു ശ്രീകൃഷ്ണജയന്തിക്കിടയിൽ കൃഷ്ണനായി വേഷം കെട്ടി അവിടെയുള്ളവരൊക്കെ രസിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി. പിന്നാലെ ഓരോരുത്തരും അന്വേഷിച്ചു തുടങ്ങി. അങ്ങനെ ആര്യ പാർവതി പ്രശസ്തയായി. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമാർന്ന രീതിയിൽ ക്ലാസിക്കൽ നൃത്തവും ചെയ്ത ആര്യ സോഷ്യൽ മീഡിയയിൽ അങ്ങ് സ്ഥിര സാന്നിധ്യമാവുകയായിരുന്നു. ഇതിനു പിന്നാലെ ആര്യയുടെ പുത്തൻ വിശേഷം കുറച്ച് ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ആര്യയുടെ അമ്മയും അച്ഛനും ഈയൊരു പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോവുകയാണെന്ന് അമ്മ ഇപ്പോൾ പൂർണ ഗർഭിണിയാണെന്ന് അറിയിച്ചതിനെ തുടർന്ന് നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. മോഹൻലാലിൻറെ പവിത്രമെന്ന സിനിമയിലെ പോലെ ചേട്ടച്ചൻ ആവാൻ പോവുകയാണ് പാർവതി എന്നാണ് നിരവധി പേരും കമൻറ് ചെയ്ത് എത്തിയത്. ഇപ്പോൾ ആ കുഞ്ഞിൻറെ വിശേഷങ്ങളും അമ്മയുടെ പ്രസവ വിശേഷങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം പാർവതി. അനിയത്തിയെ സ്വർണ്ണത്തിലാണ് പൊതിഞ്ഞിരിക്കുന്നത്. ഇരുപത്തിമൂന്നാം വയസ്സിലാണ് നൂലുകെട്ടിയിരിക്കുന്നത്. ഇരുപത്തിമൂന്നാം വയസ്സിൽ ലഭിച്ച അനിയത്തിക്ക് ചേച്ചി എന്നതിലുപരി ഒരു അമ്മ തന്നെയാണ് ആര്യ പാർവതി.
അമ്മയെ കുറിച്ചും ഇപ്പോൾ താരം കൂട്ടിച്ചേർക്കുന്നു. ആ വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. തൻറെ പ്രസവത്തിന് ഇത്രയും അധികം വാർത്ത പ്രാധാന്യം ലഭിക്കുമ്പോൾ വളരെ സന്തോഷം ഉണ്ടെന്ന ആര്യയുടെ അമ്മ പറയുന്നു. മോളെ ചെക്കപ്പിനായി കൊണ്ടു പോയപ്പോൾ തന്നെ നിരവധി പേരാണ് എൻറെ അടുത്തേക്ക് വന്നത്. എൻറെ ഡെലിവറി നോക്കിയ ഡോക്ടർ തന്നെ ഉണ്ടായിരുന്നു. അടുത്തിടെ ഒരു സ്ത്രീ അവരുടെ ആദ്യത്തെ മകനെ 19 വയസ്സ് പ്രായമുള്ളത് കാരണം ഇപ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനെ അബോഷൻ ചെയ്യാൻ ശ്രമിച്ചിരുന്നു അത്ര. അവർക്ക് ഡോക്ടർ എൻറെ വീഡിയോ കാണിച്ചു കൊടുത്തു. പ്രായം തെറ്റി പ്രഗ്നൻറ് ആവുന്നവർക്ക് ഞാൻ ഒരു പ്രചോദനം ആകുന്നതിൽ സന്തോഷമുണ്ടെന്ന് ആര്യയുടെ അമ്മ പ്രതികരിച്ചു.
അങ്ങനെ ഒരു കുഞ്ഞിനെ നമ്മൾ കളയേണ്ട കാര്യമില്ല. ദൈവം നമുക്ക് ഈ വയസ്സിൽ കൂട്ടായി അനുഗ്രഹമായും സമയം പോകാനുമൊക്കെ നമ്മുടെ കൂടെ ഒരാളെ അയക്കുന്നതാണ്. നമ്മൾ അങ്ങനെ വേണ്ട എന്ന് പറഞ്ഞു കൂടാ എന്നാണ് ഇപ്പോൾ ആര്യയുടെ അമ്മ ദീപ്തി പറയുന്നത്. ആര്യ പാർവതിക്ക് 23 വയസ്സിലാണ് ഇപ്പോൾ കുഞ്ഞനിയത്തിയെ ലഭിച്ചത്. ബിബിസി ചാനലിൽ പോലും ഈ വാർത്ത വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. അമ്മയുടെ അനിയത്തിയുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും ആര്യയ്ക്ക് മടി ഉണ്ടായിരുന്നില്ല. ഇപ്പോൾ അനിയത്തിയുടെ പേരിടൽ ചടങ്ങിന് നടന്ന വിശേഷമാണ് ആര്യ പങ്ക് വയ്ക്കുന്നത്. ആദ്യ പാർവതി എന്നാണ് കുഞ്ഞിൻറെ പേര്. തന്റെ പേരുമായി മാച്ച് ചെയ്യുന്ന ഒരു പേര് കണ്ടെത്തിയതാണെന്ന് ആര്യ തന്നെ പറയുന്നു.
പേരിടൽ ചടങ്ങ് വലിയൊരു ആഘോഷമാക്കിയതിന് പിന്നിലും ആര്യ തന്നെയാണത്രേ. കുഞ്ഞിൻറെ കാര്യത്തിൽ തന്നെക്കാൾ ശ്രദ്ധയാണ് ആര്യയ്ക്ക് എന്ന് അമ്മ പറയുന്നുണ്ട്. ആര്യ ബാംഗ്ലൂരിലാണ് അവിടെ നിന്ന് എപ്പോഴും വീഡിയോ കോൾ ചെയ്യും. കുഞ്ഞിൻറെ ഓരോ കാര്യങ്ങൾ നോക്കും. ചിലപ്പോൾ എനിക്ക് തോന്നും ഞാനാണോ അവളാണോ അമ്മ എന്ന്. അതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ഇങ്ങനെ രണ്ടു മക്കളെ കിട്ടിയത് എൻറെ ഭാഗ്യമാണ്. ആര്യയുടെ സന്തോഷത്തിലാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് എന്നും അമ്മ പറയുന്നു. കുഞ്ഞിൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആര്യ തന്നെയാണ് എന്നും ആണ് ആര്യയുടെ അച്ഛനും അമ്മയും വാതോരാതെ പറയുന്നത്.