കഴിഞ്ഞവർഷം വിവാഹിതരായ നടി ചിന്നു കുരുവിളിക്കും നടൻ ഹരീഷ് ഉത്തമനും തങ്ങൾക്ക് ഒരു കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്തയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 3നാണ് ചിന്നു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന നൂലുകെട്ട് ചടങ്ങിലും പേരിടലിനും ശേഷമാണ് ഇക്കാര്യം ആരാധകരെ താര ദമ്പതികൾ അറിയിച്ചത്. മകനെ ദയ എന്നാണ് ഹരീഷും ചിന്നുവും പേര് നൽകിയിരിക്കുന്നത്. മകനെ പരിചയപ്പെടുത്തിക്കൊണ്ട് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2022 ജനുവരിയിൽ ആയിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്.
മാവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം വളരെ ലളിതമായാണ് സംഘടിപ്പിച്ചത് എങ്കിലും മകൻറെ നൂലുകെട്ട് ആഘോഷമാക്കിയിരിക്കുകയാണ് ദമ്പതികൾ. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ആഘോഷിച്ചടങ്ങിൽ പങ്കെടുത്തത്. തെന്നിന്ത്യൻ പ്രശസ്ത നടനാണ് ഹരീഷ് ഉത്തമൻ. സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത തമിഴ് സിനിമയിൽ നായകനായി കൊണ്ടായിരുന്നു ഹരീഷ് ഉത്തമന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം.
ആ വർഷം തന്നെ ഗൗരവം എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 2011ൽ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് ഹരീഷ് മലയാള സിനിമയിലേക്ക് വരുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് ഹരിഷ് ശ്രദ്ധ നേടിയത്. തനി ഒരുവൻ, പായും പുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയാണ്. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, ഭീഷ്മ പർവ്വം എന്ന മലയാള സിനിമകളിലും ഹരീഷ് ഉത്തമൻ അഭിനയിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം ഹറാമൗണ്ട് എയർവെയ്സ് ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു വരികയായിരുന്നു. മൂന്നുവർഷത്തിനുശേഷം ആ ജോലി വിട്ട് ഒരു കൊമേഷ്യൽ കമ്പനിയിൽ ജോലിക്ക് കയറി. അവിടെ വർക്ക് ചെയ്യുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ് സിനിമ സംവിധായകൻ സൂര്യ പ്രഭാകരൻ ആണ് ഹരീഷിന് ആദ്യം സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഒരുക്കിയത്.
നത്തോലി ഒരു ചെറിയ മീൻ അല്ല എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു മലയാള സിനിമയിലേക്ക് എത്തിയത്. നോർത്ത് 24 കാതം, ലൂക്കാ ചുപ്പി, കസബ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ്.