സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു നടിയാണ് നടി ഖുശ്ബു. മലയാളികൾ ഉൾപ്പെടെ തന്നെ വളരെയധികം സുപരിചിതയായ താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിൽ നടക്കുന്ന വിശേഷ സംഭവങ്ങളും താരത്തിന് ആരാധകരെ അറിയിക്കണം എന്ന് തോന്നുന്ന കാര്യങ്ങളാണ് ഭൂരിഭാഗം സമയവും പങ്കുവെക്കാനുള്ളത്. ഇപ്പോൾ സിനിമയിൽ ഉള്ളതുപോലെ തന്നെ രാഷ്ട്രീയത്തിലേക്കും താരം ഇറങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ നടി ഖുശ്ബുവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഖുശ്ബു തന്നെയാണ് ഇത് ഇപ്പോൾ ആരാധകരെ അറിയിക്കാനുള്ള സമയമായി എന്ന് പറഞ്ഞ് ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോൾ ഖുശ്ബു പങ്കുവയ്ക്കുന്ന ഇക്കാര്യം വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്നതാണ്. അച്ഛൻറെ ഭാഗത്തുനിന്ന് ലൈംഗിക ചൂഷണത്തിന് താൻ ഇരയായിട്ടുണ്ടെന്നും എട്ടു വയസ്സു മുതൽ 15 വയസ്സ് വരെ തനിക്ക് പ്രതികരിക്കാനായിട്ടില്ല എന്നും, അമ്മയോട് പോലും തനിക്ക് അത് പറയാൻ സാധിച്ചിട്ടില്ല എന്നും ഖുശ്ബു പറയുന്ന കാര്യങ്ങളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായി തന്നെ പുറത്തു വരുന്നത്. ഖുശ്ബുവിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളും സ്ത്രീത്വവും ആണ് നമുക്ക് ഓർമ്മ വരുന്നത്.
എന്നിരുന്നാൽ പോലും തനിക്ക് പോലും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെ താൻ ചൂഷണത്തിന് ഇര ആയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി ഖുശ്ബു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയപ്രവർത്തകയും ആയ ഖുശ്ബു സുന്ദർ പറയുമ്പോൾ എല്ലാവർക്കും ഞെട്ടൽ തന്നെയാണ്. ഇക്കാര്യത്തിൽ അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നു എന്നും ഖുശ്ബു പറയുന്നു. തൻറെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത് എന്നും ഖുശ്ബു പറയുന്നുണ്ട്. ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടി ആയാലും അവരുടെ ജീവിതത്തിൽ ആണ് മുറിവേൽപ്പിക്കുന്നത്. എൻറെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.
ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏകമകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തൻറെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു തൻറെ അച്ഛൻ. എട്ടാമത്തെ വയസ്സിലാണ് അച്ഛൻ എന്നെ ലൈംഗികമായി ശാരീരികമായി പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യം ഉണ്ടായത്. മറ്റു കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആയിരുന്നു അങ്ങനെ ഒരു നിലപാടെടുത്തത്.
ഭർത്താവിനെ ദൈവമായി കാണണമെന്ന് ചിന്താഗതിയുള്ള തൻറെ അമ്മ തന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷേ പതിനഞ്ചാം വയസ്സിൽ താൻ അച്ഛനെതിരെ പൊരുതി. തനിക്ക് 16 വയസ്സുള്ളപ്പോൾ അച്ഛൻ തങ്ങളെ ഉപേക്ഷിച്ചു എന്ത് ചെയ്യണമെന്ന് അവസ്ഥയിലായിരുന്നു അന്ന്. ബാല്യകാലം കഠിനമായിരുന്നുവെങ്കിലും പോരാടാനുള്ള ധൈര്യം ലഭിച്ചു എന്ന് ഖുശ്ബു പറയുന്നു. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തിരഞ്ഞെടുത്തിരുന്നു.