സൂപ്പർതാരങ്ങളുടെ നായികയായി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിനിന്ന നടിയാണ് കനക. അന്നും ഇന്നും കനകയെ മലയാളികൾ ഓർക്കുന്നത് ഗോഡ് ഫാദർ സിനിമയിലെ മാലു എന്ന കഥാപാത്രമായിട്ടാണ്. അത്രത്തോളം ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയിരുന്നു സിനിമയും സിനിമയിലെ പാട്ടുകളും കഥാപാത്രങ്ങളും എല്ലാം. കനകയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. കനക താമസിക്കുന്ന ചെന്നൈയിലെ വീട്ടിൽ തീപിടിച്ചെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് പോലീസിനും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്.
ഇതേത്തുടർന്ന് മൈലാപൂരിൽ നിന്നും സേനാംപേരിൽ നിന്നും ഫയർഫോഴ്സ് അതിവേഗം സ്ഥലത്തെത്തി കനകയുടെ വീട്ടിൽ കയറിയപ്പോൾ നിരവധി വസ്തുതകളാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. വീട്ടിലുള്ളവരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തുകയും വീടിനുള്ളിൽ തീ പടരുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ഇതേസമയം അപകടം നടക്കുന്ന സമയം നടിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുകയാണ്.
അന്തരിച്ച നടി ദേവികയുടെ മകളാണ് കനക. ഗായികയാക്കാൻ ആയിരുന്നു കനക ആഗ്രഹിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. 1989ൽ ആണ് കനക സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. ഈ ചിത്രത്തിൻറെ പേര് അവർക്ക് ഒരു പ്രതീകമായി മാറി. കരകാട്ടക്കാരൻ കനക എന്നാണ് ഇതുവരെ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ 20 വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി. പ്രണയ പരാജയമാണ് താരത്തെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത് എന്നും, ചില ആരോഗ്യപ്രശ്നങ്ങൾ മാനസിക വെല്ലുവിളി അടക്കമുള്ളവ നടി നേരിടുന്നതായും റിപ്പോർട്ട് ഉണ്ട്.
കഴിഞ്ഞവർഷമാണ് കനക സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് വർഷങ്ങളായി എന്നാൽ താൻ എന്തു ചെയ്താലും പഴയതായിരിക്കും എന്നും അതുകൊണ്ട് താൻ ഇപ്പോഴത്തെ കാലത്തിനനുസരിച്ച് വസ്ത്രം ഹെയർ സ്റ്റൈൽ മേക്കപ്പ് എന്നിവ മാറ്റണമെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. അഭിനയത്തിൽ താല്പര്യമുള്ളതിനാൽ വേഗം പഠിച്ച് തിരിച്ചു വരുമെന്നും ഒരു വിദ്യാർത്ഥിയാകുവാനും എല്ലാം പഠിക്കുവാനും ആഗ്രഹമുണ്ടെന്നും കനക ആ വീഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ തനിക്ക് 50 വയസ്സ് കഴിഞ്ഞതിനാൽ ഈ പ്രായത്തിലും ഇതാണോ ആഗ്രഹം എന്ന് ചിലർ ചോദിക്കുമെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ചെന്നൈരാജ അണ്ണാമലപുരത്തുള്ള വീട്ടിലാണ് കനക അച്ഛനൊപ്പം താമസിക്കുന്നത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുകയാണെന്നും, അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചിരുന്നു എന്നും കനക പറഞ്ഞിരുന്നു. കനകയ്ക്ക് കാൻസർ ആണെന്നും നടി മരണപ്പെട്ടു എന്ന വാർത്തയും ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.