നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് അർച്ചന കവി. പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കരിയറിൽ മികച്ച ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ജീത്തു ജോസഫിന്റെ മമ്മി ആൻഡ് മി എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു.2016 ൽ വിവാഹശേഷം സിനിമാലോകത്തു നിന്ന് താരം ഏറെനാൾ വിട്ടു നിന്നിരുന്നു.തുടർന്ന് ടെലിവിഷൻ പരമ്പരകളിലൂടെയാണ് അർച്ചന അഭിനേരംഗത്ത് സജീവമായത്.
നിലവിൽ താൻ അഭിനയിക്കുന്ന റാണി രാജ എന്ന സീരിയലുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അർച്ചന പോസ്റ്റ് ചെയ്തതാണ് ശ്രദ്ധ നേടുന്നത്.താൻ അഭിനയിച്ച സീരിയലിൽ തൻറെ തന്നെ സംഭാഷണത്തെ ട്രോളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അർച്ചന.ഒരു ഡയലോഗിൽ തന്നെ ചോദ്യം എന്ന വാക്ക് വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്ന് പരാമർശിച്ചാണ് അർച്ചനയുടെ വീഡിയോ.തനിക്ക് ഇത് കണ്ടിട്ട് ചിരി അടക്കാൻ ആവുന്നില്ല എന്നും ഇതൊരു പി എസ് സി ചോദ്യമായി കണക്കാക്കാം എന്നോക്കെയാണ് താരം വീഡിയോയിൽ പറയുന്നത്.
അർച്ചനയും സുഹൃത്തുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.ഇരുവർക്കും റാണി രാജ സീരിയലിന്റെ റീൽ കണ്ട് ചിരിയടക്കാൻ സാധിക്കാത്തത് വീഡിയോയിൽ കാണാനാകും. ഈ ചോദ്യത്തിൽ എത്ര ചോദ്യങ്ങൾ ഉണ്ട് തമാശ രീതിയിലുള്ള ഉത്തരങ്ങൾ മാത്രം പ്രതീക്ഷിക്കുന്നു എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ വീഡിയോ കണ്ട സീരിയൽ പ്രേക്ഷകർക്കും ചിരിയടക്കാൻ ആവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.നിരവധി പേർ തമാശ രൂപേണയുള്ള ഉത്തരങ്ങളും എന്നാൽ മറ്റുചിലർ എത്ര ചോദ്യം ഉണ്ടെന്ന് കൃത്യമായി കണക്കുകൂട്ടി കമൻറ് ഇടുന്നതും കാണാം.
ഹണീബി,നാടോടിമന്നൻ,അഭിയും ഞാനും,സോൾട്ട് ആൻഡ് പേപ്പർ കൂടാതെ ഒരുപിടി തമിഴ് ചിത്രങ്ങളിലും അർച്ചന തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.വിവാഹശേഷം താരം അഭിനയിക്കുന്ന ഏറെ നാൾ വിട്ടുനിന്നപ്പോൾ സിനിമ ഓഫറുകൾക്കൊപ്പം സീരിയൽ ഓഫറുകളിലും വന്നിരുന്നു എന്നും എന്നാൽ അപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നത് കുറച്ചിൽ ആയാണ് താൻ കണ്ടിരുന്നത് എന്നും അർച്ചന പറഞ്ഞിരുന്നു.എന്നാൽ താൻ അഭിനയിരംഗത്ത് ആണെന്നും സീരിയലിൽ ആയാലും സിനിമയിൽ ആയാലും അഭിനയമാണ് ചെയ്യുന്നത് എന്ന തിരിച്ചറിവാണ് പിന്നീട് റാണി രാജ എന്ന സീരിയലിലെ വേഷം തെരഞ്ഞെടുക്കാൻ കാരണമെന്നും അർച്ചന പറഞ്ഞിരുന്നു.