ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ നായികയാണ് കനിഹ.കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന താരം പതുക്കെ നടന്നു തുടങ്ങുകയാണ് ഇപ്പോൾ.’ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നു’ എന്ന ക്യാപ്ഷനോടെ ആണ് വാക്കറിൽ പിടിച്ച് നടക്കുന്ന ചിത്രം കനിഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.മലയാളത്തിൽ പ്രധാന സുപ്പർ താരങ്ങളുടെ എല്ലാം നായികയായി കനിഹ അഭിനയിച്ചിട്ടുണ്ട്.എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് കനിഹ ആദ്യമായി മലയാളത്തിൽ അരങ്ങേറുന്നത്.അവതാരിക ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ജയറാം നായകനായി എത്തിയ ഭാഗ്യദേവത എന്ന ചിത്രം മലയാളത്തിൽ കനിഹയുടെ കരിയറിൽ ഏറെ വഴിത്തിരിവായിരുന്നു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഒരു കുടുംബ പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു.കനിഹ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന് വളരെയധികം പ്രശംസയും ലഭിച്ചിരുന്നു.പിന്നീട് പ്രശസ്ത സംവിധായകൻ ഹരിഹരന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചരിത്ര സിനിമ പഴശ്ശിരാജയായിരുന്നു കനിഹയുടെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രം.ചിത്രത്തിൽ പഴശ്ശിരാജയുടെ പത്നിയായാണ് കനിഹ വേഷമിട്ടത്.
ദിവ്യ സുബ്രഹ്മണ്യം എന്നപേരിൽ തമിഴ്നാട്ടിൽ ജനിച്ച താരം സിനിമ അഭിനയത്തിലേക്ക് കടന്നതിനുശേഷം ആണ് സ്വന്തം പേര് കനിഹ എന്ന് മാറ്റിയത്.പഠനത്തിൽ മിടുക്കി ആയിരുന്ന കനിഹ മെറിറ്റ് ക്വാട്ടയിലാണ് രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിന് പ്രവേശനം നേടിയത്.ഇവിടെ പഠനത്തിൽ തുടരുന്നതിന് ഇടയിലാണ് കനിഹ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചത്.1999 മിസ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പിന്നീട് 2001ൽ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയിരുന്നു. ഇതോടെയാണ് ആദ്യചിത്രമായ ഫൈവ് സ്റ്റാർ ലേക്ക് കനിഹയ്ക്ക് അവസരം ഒരുങ്ങുന്നത്.
മൈ ബിഗ് ഫാദർ,ദ്രോണ,ക്രിസ്ത്യൻ ബ്രദേഴ്സ്,കോബ്ര,സ്പിരിറ്റ്,ബാവൂട്ടിയുടെ നാമത്തിൽ എന്നിവയാണ് മലയാളത്തിൽ കനിഹയുടെ മറ്റു പ്രധാന ചിത്രങ്ങൾ.സുരേഷ് ഗോപി ചിത്രം പാപ്പനിലാണ് അവസാനമായി കനിഹ അഭിനയിച്ചത്.ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്.2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം.ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്.2010 ലായിരുന്നു മകന് ജനിച്ചത്.അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും കനിഹ ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്,സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ താരം അവതാരകയായിരുന്നു.