ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നായിക നടിയാണ് കാർത്തിക. നിരവധി സിനിമകളിൽ കൂടി വളരെ പെട്ടെന്ന് ആണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആയത്. മികച്ച കഥാപാത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്ന താരം ഒരിക്കൽപോലും നായകനാടനുമായി തൊട്ട് അഭിനയിക്കുന്നതിൽ ഇഷ്ടപെട്ടിരുന്നില്ല. കാർത്തിക അഭിനയിച്ച സിനിമ എടുത്തുനോക്കിയാൽ ഇത് മനസ്സിലാക്കുകയും ചെയ്യും. കാർത്തിക അഭിനയിച്ച ചിത്രങ്ങൾ എല്ലാം മികച്ചവ ആയതുകൊണ്ട് തന്നെ കാർത്തിക വർഷങ്ങൾക്കിപ്പുറവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്.
വിവാഹശേഷം സിനിമ വിട്ട നടി ഇപ്പോൾ ഒരു അമ്മൂമ്മ ആയിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ ആണ് നടിക്കും കുടുംബത്തിനും ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ബാലചന്ദ്രമേനോൻ നടി കാർത്തികയെ കണ്ടുമുട്ടിയത്. മൂന്നുദിവസത്തേക്ക് തിരുവനന്തപുരത്ത് എത്തിയ ബാലചന്ദ്രമേനോൻ അപ്രതീക്ഷിതമായാണ് കാർത്തികയെ കണ്ടുമുട്ടിയത്. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് നടിയെയും കുടുംബത്തെയും കണ്ട വിശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വാക്കുകൾ ഇങ്ങനെയാണ്;
മൂന്നുദിവസത്തേക്ക് തിരുവനന്തപുരത്ത് എത്തിയതാണ് ഞാൻ. ഇവിടെ വന്നാൽ രാവിലത്തെ ഒരു മൂന്നുമണിക്കൂർ ഗോൾഫ് ക്ലബ്ബിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കും. ഒറ്റയ്ക്കാണ് എന്ന് കരുതി ഞാൻ അലസമായി ഇരിക്കുകയല്ല. ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കും. റസ്റ്റോറന്റിലെ കട്ടൻചായയിൽ തുടുത്ത നാരങ്ങാ ഇതൾ പിഴിഞ്ഞ് നുഴഞ്ഞുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തിരിക്കുവാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. സാധാരണ ആ സമയത്ത് ഞാൻ മാത്രമേ റസ്റ്റോറന്റിൽ കാണൂ. എന്നാൽ ഇന്ന് ഞാൻ ചെന്നപ്പോൾ അവിടെ പതിവില്ലാത്ത ഒരു കൂട്ടം. ആരോ പറഞ്ഞു അതിനുള്ളിൽ ഒരു കുടുംബ സംഗമം നടക്കുകയാണ് എന്ന്.
ആരാടാ എൻറെ ഈ സ്വകാര്യത ഹനിക്കാൻ വന്നത് എന്ന് ഈർച്ച എനിക്ക് തോന്നാതിരുന്നില്ല. ഗോൾഫിലെ പച്ചപ്പരപ്പിൽ ഉള്ള ബെഞ്ചുകളിൽ ഒന്നിൽ ഞാൻ ഒതുങ്ങിക്കൂടി. അങ്ങനെയിരിക്കെ എനിക്ക് മൂത്രശങ്ക അനുഭവപ്പെട്ടു. റസ്റ്റോറന്റിൽ വാഷ് റൂം ഉണ്ട്. എന്നാൽ അപരിചിതരായ ആൾക്കാർക്കിടയിലൂടെ പോകാൻ ഒരു ജാള്യത. പോരെങ്കിൽ സെൽഫി ക്ലിക്കുകളും ഓർമ്മ വന്നു. അപ്പോഴാണ് ഓഫീസിൽ ഉള്ള ഒരു വാഷ്റൂം ഓർമ്മ വന്നത്. അവിടെ എത്തിയപ്പോൾ നല്ല പരിചിതമായ ഒരു മുഖം. അപ്പോഴാണ് റസ്റ്റോറന്റിലെ ആൾക്കൂട്ടത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്ന് അറിഞ്ഞത്.
അതാകട്ടെ ഏറെ സന്തോഷകരമായ ഒരു വർത്തമാനവും. കാർത്തികയുടെ മകൾ ഡോക്ടർ വിഷ്ണുവിന്റെയും പൂജയുടെയും മകൾ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാൽ എൻറെ നായിക കാർത്തിക അമ്മുമ്മ ആയതിന് ശേഷം ഞാൻ ആദ്യമായി കാണുകയാണ്. എല്ലാവർക്കും സന്തോഷമായി അത് ഈ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ പരിണമിച്ചു. കാർത്തികയെപ്പറ്റി എനിക്ക് ഏറെ പറയാനുണ്ട്. അത് ഞാൻ പിന്നീട് പറയും. പക്ഷേ ഒന്നു ഞാൻ ഇപ്പോൾ പറയാം, എൻറെ നായികമാരിൽ ഞാനുമായിട്ട് വാട്സാപ്പിൽ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാർത്തികയുമായാണ്. എൻറെ സിനിമ ആസ്വാദകർ എന്നെ കാണുമ്പോഴൊക്കെ കാർത്തികയെ കുറിച്ച് കൗതുകപൂർവ്വം അന്വേഷിക്കാറുണ്ട്.
സിനിമ അഭിനയം നിർത്താനായി തീരുമാനിച്ചപ്പോൾ കാർത്തിക എന്നോട് പറഞ്ഞു. ഞാൻ സാറിൽ തുടങ്ങി സാറിൻറെ ഒരു ചിത്രത്തിൽ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും. ഞാൻ ആ വാക്ക് പാലിച്ചു ഞാൻ നിർമ്മിച്ച വിജിതമ്പി ആദ്യമായി സംവിധായകനായ ഡേവിഡ് മിസ്റ്റർ ഡേവിഡ് ആയിരുന്നു കാർത്തികയുടെ അവസാന ചിത്രം. സാറും അപ്പൂപ്പൻ ആയല്ലോ എന്ന് കാർത്തികയുടെ ചോദ്യം. ഒരിക്കലുമില്ല എന്ന് ഞാൻ. എനിക്കറിയാമല്ലോ മകൻ വിനുവിനും മകൾ ഭാവനയ്ക്കും ഏഴ് വയസ്സുള്ള പെൺകുട്ടികൾ ഉണ്ടെന്ന്. ശരിയാ അപ്പോൾ സാർ അപ്പൂപ്പൻ ആയല്ലോ എന്ന്. അപ്പൂപ്പ എന്ന് വിളിച്ച് എന്നെ വയസ്സൻ ആക്കേണ്ട എന്ന് കരുതി ആ പ്രയോഗം എൻറെ കുടുംബത്തിൽ ഞാൻ നേരത്തെ വിലക്കി. പകരം ഞാൻ അവർക്ക് ഗാപ്പയാണ്. വിളിക്കാനും സുഖം കേൾക്കാനും ഇമ്പം. ഒരു പൊട്ടിച്ചിരിയിൽ ഞങ്ങൾ ആശംസകൾ അർപ്പിച്ചു ഞങ്ങൾ പിരിഞ്ഞു.