മലയാളികളുടെ മനസ്സിൽ വളരെ കുഞ്ഞിലേ മുതൽ തന്നെ ചേക്കേറിയ ഒരു നായികയാണ് നസ്രിയ. നസ്രിയ നസീം പിന്നീട് നസ്രിയ ഫഹദ് ആയപ്പോഴും മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായതുകൊണ്ട് തന്നെ നസ്രിയ പങ്ക് വയ്ക്കുന്ന നിമിഷങ്ങൾക്കകം ഉള്ള ചിത്രങ്ങളൊക്കെ തന്നെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതിന് കാരണങ്ങൾ ഒന്നും തന്നെ വേണ്ട. മലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികൾ തന്നെയാണ് നസ്രിയയും ഫഹദും.
ഇവർ രണ്ടുപേരെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാനുള്ള കാരണവും നസ്രിയ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത വ്യക്തിയാണ് ഫഹദ് ഫാസിൽ. എല്ലാം ആരാധകർ അറിയുന്നത് നസ്രിയയിലൂടെയാണ്. ഇപ്പോൾ നസ്രിയ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം ആരാധകരുടെയും എല്ലാവരുടെയും ശ്രദ്ധ കൈവരിക്കുന്നു. താരങ്ങൾ മാത്രമല്ല ആരാധകർ ഉൾപ്പെടെ ഇതിനെ ശ്രദ്ധിക്കുന്നുണ്ട്. അമ്മയുടെ പിറന്നാൾ ആശംസിച്ച പോസ്റ്റാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്കൊണ്ടുള്ള മകൾ പങ്കുവെച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
ഭൂരിഭാഗം താരങ്ങളും താരത്തിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചു എത്തി. ഹാപ്പി ബർത്ത്ഡേ പിങ്കി ഉമ്മ. എന്ത് മാന്ത്രികതയാണിത്. നിങ്ങൾ രണ്ടുപേരും സഹോദരിമാരെ പോലെ തോന്നുന്നു എന്ന് പോസ്റ്റിന് താഴെ വന്ന് ദുൽഖർ സൽമാന്റെ കമന്റ് ആണ് പ്രേക്ഷകപ്രീതി നേടുന്നത്. ഉമ്മ നസ്രിയയുടെ സഹോദരിയെ പോലെയുണ്ടെന്ന് നിരവധിപേർ കമൻറ് ചെയ്തിട്ടുണ്ട്. ഉമ്മയും മകളും ഒരുപോലെ ക്യൂട്ട് ആണെന്നും കമന്റുകളിൽ നിരവധി തന്നെ വരുന്നുണ്ട്.