നീണ്ട മുടിയും വിടർന്ന കണ്ണുകളുമായി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ശ്രീലക്ഷ്മി ഹരിദാസ്. സി കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന അമ്മ മകൾ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മിയോട് ആരാധകർക്ക് എപ്പോഴും ചോദിക്കാൻ ഉണ്ടായിരുന്നത് നീണ്ട ഇടതൂർന്ന മുടിയുടെ രഹസ്യം എന്താണെന്ന് മാത്രമായിരുന്നു. കട്ടിയിൽ മുടി പിന്നിട്ടാലും അഴിച്ചിട്ടാലും എല്ലാം ഒരു പ്രത്യേക ഭംഗിയായിരുന്നു നടിയെ കാണാൻ. ഇപ്പോഴിതാ ആരാധകർ എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ആ മുടി നടി മുറിച്ച് മാറ്റുകയാണ്. താൻ മുടി വിൽക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും താല്പര്യമുള്ളവർക്ക് വാങ്ങാൻ ബന്ധപ്പെടാം എന്നുമാണ് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഞെട്ടലോടെയാണ് ആരാധകർ ഈ മെസ്സേജ് കാണുന്നത്. ഒരുപാട് പേർ മുടി വളരുവാൻ വിവിധ എണ്ണകൾ പരീക്ഷിച്ചും ട്രീറ്റ്മെന്റുകൾ നടത്തിയും ലക്ഷങ്ങൾ പൊടിക്കുമ്പോഴാണ് ദൈവം അനുഗ്രഹിച്ചത് പോലെയുള്ള മുടി നടിക്ക് ലഭിച്ചത്. അത് മുറിച്ച് കളയരുത് എന്നാണ് ആരാധകർ ഒരുപോലെ പറയുന്നത് മുടി മുറിച്ചാലും അത് വീണ്ടും വളരുന്നതാണ്, എങ്കിലും ശ്രീലക്ഷ്മിക്ക് അഴകും സൗന്ദര്യവുമായി മാറിയ മുടിയില്ലാതെ നടിയെ കാണുവാൻ ഇഷ്ടമില്ലെന്നാണ് പ്രേക്ഷകർ കടുപ്പിച്ചു പറയുന്നത്. നടി എന്നതിലുപരി നർത്തകിയായും മേക്കപ്പ് ആർട്ടിസ്റ്റായും തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി.
സി കേരളത്തിലെ പരമ്പരയ്ക്ക് പിന്നാലെ ഏഷ്യാനെറ്റ്, മഴവിൽ മനോരമയിലും എല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചിരുന്നു. നേരത്തെ ഷോർട്ട് ഫിലിമുകളിലൂടെയും സജീവമായിരുന്ന നടി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. നിറയെ വൈകാരിക മുഹൂർത്തങ്ങൾക്ക് കോർത്തിണക്കി സംപ്രേഷണം ചെയ്ത അമ്മ മകൾ എന്ന പരമ്പരയിലൂടെ ശ്രീലക്ഷ്മിയെ കുടുംബപ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഒരമ്മയുടെയും മകളുടെയും നിർമ്മലമായ സ്നേഹത്തിൻറെ കഥ പറഞ്ഞ ഈ പരമ്പരയിൽ ആദ്യം വില്ലത്തിയായാണ് രംഗപ്രവേശനം നടത്തിയത് എങ്കിലും പിന്നീട് സ്നേഹവും അനുകമ്പയും തോന്നുന്ന വേഷമായി മാറുകയായിരുന്നു ശ്രീലക്ഷ്മിയുടെ ദിവ്യപ്രഭ എന്ന കഥാപാത്രം.
ബോഡിഗാർഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രം നൽകിയ ഇടവേളക്കുശേഷം നടി മിത്ര കുര്യൻ മിനിസ്ക്രീനിലൂടെ സംഗീത എന്ന അമ്മയായി തിരിച്ചുവന്ന പരമ്പര കൂടിയായിരുന്നു ഇത്. ദിവ്യ പ്രഭയായി തകർത്ത് അഭിനയിച്ച ശ്രീലക്ഷ്മി അവിവാഹിതയാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല മലപ്പുറത്ത് ജനിച്ചു വളർന്ന ശ്രീലക്ഷ്മി നേരത്തെ തന്നെ വിവാഹിതയാണ്. ആർട്സ് ആൻഡ് സയൻസിൽ ബിരുദം നേടി പഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി ഒരു കോളേജിൽ ലക്ചർ ആയും ജോലി ചെയ്തിട്ടുണ്ട്.
കൂടാതെ ഒരു ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായും നേരത്തെ തന്നെ തിളങ്ങിയിട്ടുണ്ട്. അച്ഛനും അമ്മയും അനിയത്തിയും ഒരു സഹോദരനും അടങ്ങിയതാണ് താരത്തിന്റെ കുടുംബം. വിവാഹം കഴിച്ച് ഓമനത്വം തുളുമ്പുന്ന ഇരട്ട പെൺകുട്ടികളുടെ അമ്മയായും നടി മാറി. നിലമ്പൂർ സ്വദേശിയായ നടിയുടെ ഭർത്താവ് രാജു ഒരു അധ്യാപകനായിരുന്നു. സീരിയലിലേക്ക് വരുന്നതിനു മുൻപ് നിരവധി ഷോർട്ട് ഫിലിമുകൾ താരം ചെയ്തിട്ടുണ്ട്.