മലയാളികൾക്ക് പാരിജാതം എന്ന സീരിയലിലൂടെ വളരെയധികം സുപരിചിതയായ വ്യക്തിയാണ് നടി രസ്ന. നടി രസ്നയുടെ ജീവിതം മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. ഒരുകാലത്ത് സീരിയലുകളിൽ നിറഞ്ഞുനിന്നിരുന്ന നിറസാന്നിധ്യമായിരുന്നു നടി. പാരിജാതം എന്ന സീരിയൽ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെയാണ് രസ്നയുടെ കഥാപാത്രങ്ങളും ആർക്കും മറക്കാൻ സാധിക്കാത്തത്. ഇന്ന് മലയാളിക്ക് വളരെയധികം സുപരിചിതമായി നിൽക്കുന്ന ഒരു മുഖം തന്നെയാണ് നടി രസ്നയുടെത്. എപ്പോഴും ചിരിച്ചു കളിച്ചു നിൽക്കുന്ന ഒരു മുഖം എന്ന് തന്നെ പറയാം. വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വലിയ വിജയം നേടിയ സീരിയൽ ആയിരുന്നു പാരിജാതം.
അതുകൊണ്ടുതന്നെയാണ് രസ്നയുടെ മുഖം മലയാളികൾ മറക്കാത്തത്. ഇപ്പോൾ രസ്ന സാക്ഷിയാണ്. ഏഴാം ക്ലാസ് മുതൽ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു രസ്ന. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നായികയായി എത്തുന്നത്. ഒരേസമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. വളരെ പക്വതയോടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴും താരത്തിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അതിൻറെ തെളിവാണ് താരത്തിന്റെ അഭിമുഖ വീഡിയോ ഇപ്പോഴും വൈറലാകുന്നത്. ഗായിക റിമി ടോമി അവതരിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള കാര്യങ്ങൾ താരം തുറന്നു പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
അമ്മയും അനുജത്തിയും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. പലസ്ഥലങ്ങളിലും അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ കള്ളം പറയേണ്ട അവസ്ഥയുണ്ടായിട്ടുള്ളതും അച്ഛൻ വെളിയിൽ ആണെന്ന് പറയുന്നതെന്നും പറയുന്നു. അങ്ങനെ പറയേണ്ടി വന്നിട്ടുണ്ട് ശരിക്കും അച്ഛനും അമ്മയും തമ്മിൽ സെപ്പറേറ്റഡ് ആണ്. വിവാഹത്തോടെ പേരിൽ മാറ്റം വരുത്തി സാക്ഷിയാക്കി രസ്ന ഇപ്പോഴും പ്രേക്ഷകരുടെ മുന്നിൽ തന്നെയുണ്ട്. ഇതുവരെയും താൻ പറയാതിരുന്നതാണ് പതിനാലാം വയസ്സിൽ ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ആൺ തുണിയില്ല എന്ന് പറയുന്നത് മോശമാണെന്ന് തോന്നി. അച്ഛൻ അമ്മയെ ഉപേക്ഷിച്ചു രണ്ടാമത് വിവാഹം കഴിച്ചു.
അതിൽ കുഞ്ഞുങ്ങൾ ആയിട്ട് ജീവിക്കുന്നുണ്ട്. ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും അവിടെ നിന്നും ഷിഫ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് വന്നത്. വീട്ടിലേക്ക് മാറിയത്. ഒരു സ്പൂൺ മുതൽ തനിക്ക് വാങ്ങേണ്ടി വന്നതായി ഉള്ള അനുഭവത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാണ് ഞാൻ അഭിനയത്തിലേക്ക് എത്തുന്നത് ഇപ്പോൾ സേഫ് ആയി ഞാൻ സ്വന്തമായി വീട് വച്ചു വണ്ടിയെടുത്തു നല്ലൊരു ഡ്രസ്സ് പോലും ഇല്ലായിരുന്ന അവസ്ഥയിൽ നിന്ന് ഇത്രയൊക്കെ ഞാൻ വളർന്നു എന്നും, സാമ്പത്തികമായി ഉയർന്നു എന്നും രസ്ന പറയുന്നുണ്ട്.
അഭിനയിക്കാൻ വന്നതുകൊണ്ടാണ് അച്ഛനെ തള്ളിക്കളഞ്ഞത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. അഭിനയിക്കുന്നതിൽ ഞാൻ എന്തിനാണ് അച്ഛനെ തള്ളിക്കളയുന്നത്. എനിക്ക് അന്ന് നല്ലൊരു വേഷം പോലും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെയൊക്കെ പറയുന്നവരോട് തിരിച്ച് എനിക്കൊന്നും പറയാനില്ല എന്നാണ് മറുപടി.