നിരവധി സീരിയലുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയായ കലാകാരിയാണ് മായ വിശ്വനാഥ്. ഏതാണ്ട് 26 വർഷത്തോളമായി ചെറുതും വലുതുമായ വേഷങ്ങളുമായി താരം അഭിനയരംഗത്ത് സജീവമാണ്.എന്നാൽ ഇടക്കാലത്ത് വച്ച് താരം അഭിരംഗത്ത് അത്ര സജീവമല്ലാതെ ആവുകയും സീരിയലുകളിലോ സിനിമകളിലും പ്രത്യക്ഷപ്പെടാറും ഉണ്ടായിരുന്നില്ല.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സീ കേരളം ചാനലിൽ താൻ അഭിനയിക്കുന്ന സീരിയലിലെ നായികയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മായ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.നീണ്ടനാളത്തെ ഇടവേളക്കുശേഷം ഈ സീരിയലിലൂടെയാണ് വീണ്ടും മായ അഭിനയരംഗത്ത് സജീവമായി തുടങ്ങിയത്.സീ കേരളത്തിൽ പുതിയ സീരിയലിൽ ശക്തമായ വേഷത്തിലൂടെയാണ് മായയുടെ തിരിച്ചുവരവ്.മിഴി രണ്ടിലും എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്.മുൻപും മായ സീരിയലുകളിൽ നെഗറ്റീവ് റോളുകളിൽ തിളങ്ങിയിട്ടുണ്ട്.
മിഴിരണ്ടിലും സീരിയൽ ലൊക്കേഷനിൽ നിന്നും ഇപ്പോൾ നായികയും വില്ലത്തിയും ചിരികളികളുമായി ഉല്ലസിക്കുന്ന സെൽഫികളാണ് മായ പങ്കുവെച്ചത്. നായികയുടെയും വില്ലത്തിയുടെയും ഇത്തരത്തിലുള്ള ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സീരിയലിന്റെ പ്രേക്ഷകരും ആരാധകരും.മിഴിരണ്ടിലും എന്ന സീരിയലിലെ നായികാ കഥാപാത്രമായ ലച്ചുവിനെ അവതരിപ്പിക്കുന്ന മേഘ മഹേഷ് ആണ് ചിത്രത്തിൽ മായക്കൊപ്പം ഉള്ളത്.പോസ്റ്റിനു താഴെ താരത്തിന്റെ സുഖവിവരങ്ങളും,ഒപ്പം ചിത്രം അടിപൊളിയായിട്ടുണ്ട് എന്നീ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.
ഏതാണ്ട് 7 വർഷത്തോളമായി അഭിനേയരംഗത്ത് സജീവമല്ലാതിരുന്നത് തനിക്ക് മികച്ച വേഷങ്ങൾ ലഭിക്കാതിരുന്നത് കൊണ്ടാണെന്ന് നേരത്തെ മായ തുറന്നു പറഞ്ഞിരുന്നു.അവസരങ്ങൾ ലഭിക്കാതിരുന്നത് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ ഒരു ഇടവേള സംഭവിച്ചത്.അഭിനയിക്കാൻ ആഗ്രഹിച്ചപ്പോൾ ഒന്നും ആരും തന്നെ തേടി വന്നിരുന്നില്ല എന്നും മായ പറഞ്ഞിരുന്നു.ഒരു നല്ല കഥാപാത്രത്തിനായി കാത്തിരുന്ന മായ വിശ്വനാഥിന് ലഭിച്ച ശക്തമായ വേഷമാണ് മിഴി രണ്ടിലും സീരിയലിലെത്.കൂടാതെ പ്രിയങ്കരി എന്ന പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്.