നാം ഓരോരുത്തരുടെയും ശരീരത്തിൽ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിൽ ഒന്നാണ് നമ്മുടെ കണ്ണ്.നമ്മുടെ ദൈനംദിന ജീവിത ക്രമത്തിൽ ഓരോ കാര്യത്തിനും കാഴ്ച ശക്തി നമുക്ക് അനിവാര്യമാണ്. അതിനാൽ തന്നെ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമവും ചർമ്മം സംരക്ഷണവും ഒക്കെ ശ്രദ്ധിക്കുന്നത് പോലെ തന്നെ കണ്ണിൻറെ ആരോഗ്യവും വളരെ പ്രധാനമാണ്. പ്രായമാകുമ്പോഴും ജീവിതരീതികളുടെ ഭാഗമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ കണ്ണുകളെ ബാധിക്കാം.
തിമിരം,കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ ഡീജനറേഷൻ,കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ എന്നിവ അത്തരത്തിൽ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.നമ്മുടെ ജീവിത കാലഘട്ടങ്ങളിലെല്ലാം വളരെ അത്യന്താപേക്ഷികമായ ഒന്നാണ് നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത്. അത്തരത്തിൽ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് നാം നമ്മുടെ ആഹാരക്രമത്തിൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആയുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.അത്തരത്തിൽ ചില ഭക്ഷണപദാർത്ഥങ്ങളെ നമുക്ക് പരിചയപ്പെടാം.
വിറ്റാമിൻ സി നല്ല രീതിയിൽ അടങ്ങിയിട്ടുള്ള ക്യാപ്സിക്കം ആണ് കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു ഒരു ഭക്ഷണപദാർത്ഥം.ഇവ പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന തിമിരത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.മാക്യുലർ ഡീജനറേഷൻ എന്ന കണ്ണുകളെ ബാധിക്കുന്ന അവസ്ഥയെ കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ക്യാപ്സിക്കത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം എ അടങ്ങിയിട്ടുള്ള ക്യാരറ്റ് പോലുള്ള പച്ചക്കറികൾ കഴിക്കുന്നതും കണ്ണിന് വളരെ നല്ലതാണ്.ജീവകം സി,പൊട്ടാസ്യം,നാരുകൾ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്.ഇത്തരം ഘടകങ്ങൾ കണ്ണിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കരോട്ടിനോയിഡുകൾ ല്യൂട്ടിൻ,സിയാക്സാന്തിൻ, വിറ്റാമിൻ ഇ,സി എന്നീ ഇലക്കറികൾ ധാരാളമായി കഴിക്കുന്നതും കണ്ണുകളെ രോഗത്തിൽനിന്ന് കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.സാൽമൺ, ട്രൗട്ട്, ട്യൂണ എന്ന് സീ ഫുഡുകൾ കഴിക്കുന്നതും കണ്ണിൻറെ ആരോഗ്യത്തിന് മികച്ച ഗുണം ചെയ്യുന്നു.ഗ്ലോക്കോമയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സീ ഫുഡുകളിൽ അടങ്ങിയിരിക്കുന്നു.കാബേജ്, കോളിഫ്ലവർ,ബ്രൊക്കൊളി,വിറ്റാമിൻ സി,വിറ്റാമിൻ എ,പൊട്ടാസ്യം എന്നിവ അടങ്ങിയ തക്കാളി ജ്യൂസ് തുടങ്ങിയവ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്നതും കണ്ണുകൾക്ക് നല്ലതാണ്.