മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു താരം തന്നെയാണ് നടി പ്രിയങ്ക. അധികം സിനിമകളിലോ കഥാപാത്രങ്ങളിലും ഒന്നും പ്രത്യക്ഷപ്പെടാത്ത താരം വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിൽ മാത്രമാണ് മലയാളത്തിൽ എത്തിയിട്ടുള്ളത്. എന്നിരുന്നാലും സൗത്ത് ഇന്ത്യയിൽ തന്നെ മലയാളികൾക്ക് വളരെയധികം സുപരിചിതയായ താരമായി തന്നെ പ്രിയങ്കയെ വിശേഷിപ്പിക്കാം. സോഷ്യൽ മീഡിയയിൽ എപ്പോഴും പ്രിയങ്ക അധികം കാര്യങ്ങൾ ഒന്നും പങ്കുവെക്കാറില്ല. കുടുംബ വിശേഷങ്ങളൊന്നും കൂടുതലും പങ്കുവയ്ക്കാത്ത ഒരു താരം തന്നെയാണ് പ്രിയങ്ക. പണ്ടൊരിക്കൽ പ്രിയങ്കയുടെ വിവാഹമോചന വാർത്ത വന്നതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒക്കെ മാറ്റി സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു മാറി നിൽക്കുകയായിരുന്നു പ്രിയങ്ക.
എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഒരു പുത്തൻ സന്തോഷം ആഘോഷിച്ചു എത്തിയിരിക്കുകയാണ്. ഇപ്പോഴും ഭർത്താവുമായി വേർപിരിഞ്ഞു തന്നെയാണല്ലേ താമസിക്കുന്നത് എന്നുള്ള സംശയം ആരാധകർക്ക് തീർന്നു എന്നും പറയുന്നു. ഇപ്പോൾ സ്വന്തം അമ്മയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്ക. പ്രിയങ്കയും മകനും അമ്മയും അച്ഛനും ഒരുമിച്ച് നിന്ന് കേക്ക് മുറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമ്മ ചെറു മകൻറെ കൈപിടിച്ച് കേക്ക് മുറിക്കുന്ന സ്നേഹവും നമുക്ക് കാണാൻ സാധിക്കുന്നു. പ്രിയങ്കയുടെ മകൻറെ കൈപിടിച്ച് അവൻറെ അമ്മമ്മ കേക്ക് മുറിക്കുന്നത് കണ്ടുനിൽക്കാൻ തന്നെ നല്ല സന്തോഷം തോന്നുന്നു എന്നും അവർ തമ്മിലുള്ള സ്നേഹവും ബോണ്ടും ഇതിൽ നിന്നു തന്നെ വ്യക്തമാക്കുന്നു എന്ന് നിരവധി പേരാണ് കമൻറ് ചെയ്യുന്നത്.
പ്രിയങ്കയുടെ കുടുംബ വിശേഷങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ നേരത്തെ വൈറൽ ആകാറുണ്ട്. പ്രിയങ്കയുടെ വിവാഹമോചന വാർത്ത വന്നതിനുശേഷം കൂടുതലും ആരാധകർ ശ്രദ്ധിക്കുന്നു എന്നുതന്നെ നമുക്ക് പറയാം. സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് നടി പ്രിയങ്ക. 2015 താരം വിവാഹമോചിതയായി എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടായിരുന്നു. തമിഴ് സിനിമ സംവിധായകൻ ലോറൻസ് ആയിരുന്നു പ്രിയങ്കയുടെ ഭർത്താവ്. ലോറൻസുമായുള്ള മൂന്ന് വർഷത്തെ ദാമ്പത്യമായിരുന്നു താരം അവസാനിപ്പിച്ചത്. തിരുവനന്തപുരം കുടുംബ ഹൈക്കോടതിയിൽ ഹർജി നൽകിയ ഉടൻതന്നെ തീരുമാനം ആകുമെന്ന് വാർത്തകൾ പറഞ്ഞിട്ടുണ്ടായിരുന്നു. 2012 മെയ് 23നായിരുന്നു പ്രിയങ്കയുടെയും ലോറൻസിന്റെയും വിവാഹം നടന്നത്. അന്ന് അത് ആഘോഷമാക്കിയ വിവാഹം തന്നെയായിരുന്നു.
കാരണം ഇൻഡസ്ട്രി കാത്തിരുന്ന ഒരു വിവാഹം തന്നെയാണ് പ്രിയങ്കയുടെയും ലോറൻസിന്റെയും എന്ന് പറയാം. അന്യഭാഷയിൽ തിളങ്ങിയ താരത്തിന് വലിയ ആരാധകർ അന്യഭാഷയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹം ആരാധകർ എല്ലാവരും വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു പ്രിയങ്കയും ലോറൻസും തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. അന്ന് പ്രിയങ്കയുടെ വിവാഹ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ തന്നെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. പ്രണയ വിവാഹമാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകർക്കൊക്കെ സന്തോഷമായിരുന്നു എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.
വിവാഹശേഷം ചെന്നൈയിലേക്കാണ് പ്രിയങ്ക ഭർത്താവിനോടൊപ്പം പോയത്. ഇവർക്ക് ഒരു മകനുണ്ട് മകൻ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ചു ചെന്നൈയിലേക്ക് പോയിട്ട് ഇല്ല എന്ന് തന്നെ പറയാം. സിനിമയിൽ ഒന്നും വലിയ സജീവമല്ലാത്ച പ്രിയങ്കയ്ക്ക് വലിയൊരു മാറ്റം നൽകിയത് ജിത്തു ജോസഫ് സംവിധാനം ചെയ്ത ലാലേട്ടന്റെ സിനിമയായ 12ത്ത് മാനിലൂടെയാണ്. സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്തു പ്രിയങ്ക വീണ്ടും മലയാള സിനിമയിൽ ഒരു നല്ല നടിയായി മാറി. തമിഴ് സിനിമ സംവിധായകനായ ഭർത്താവ് ലോറൻസുമായുള്ള മൂന്നുവർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനായി പ്രിയങ്ക തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി നൽകിയത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വാർത്തകളിൽ ഇടം പിടിക്കാതെ പ്രിയങ്കയും വീട്ടുകാരും നോക്കിയിരുന്നു എങ്കിലും അത് നടക്കാതെ പോയതോടെയാണ് താരം സിനിമയും സോഷ്യൽ മീഡിയയും എല്ലാം ഉപേക്ഷിച്ചത്.