മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് നടി രേഖയുടേത്. മലയാളി സിനിമ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു താരം തന്നെയാണ് നടി രേഖ. റാംജി റാവു സ്പീക്കിംഗ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിലെ ശ്രദ്ധയെ വേഷം ചെയ്ത രേഖ അക്കാലത്ത് സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും മുൻപ് ചെയ്ത വേഷങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികൾ ഇന്നും നടി രേഖയെ ഓർത്തിരിക്കുന്നു എന്ന് തന്നെ അറിയാം.
ഇപ്പോൾ താരത്തിന് യൂട്യൂബ് ചാനൽ ഉണ്ട്. ആ യൂട്യൂബ് ചാനലിലൂടെയാണ് ഭൂരിഭാഗം വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. അതിലൂടെ പങ്കുവെക്കുന്ന ഏറ്റവും പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഫോട്ടോഷൂട്ടിന് ശേഷം സംസാരിക്കുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അതുതന്നെ നിമിഷങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുത്തു. യുഎസിൽ ആണ് രേഖയുടെ മകൾ അഭി ജോലി ചെയ്യുന്നത്. വെക്കേഷൻ സമയത്ത് നാട്ടിലെത്തി.
രണ്ടര വർഷത്തിനുശേഷം മകൾ കാണാൻ വരുന്നതിനെ കുറിച്ചും രേഖ ഈ വീഡിയോയിൽ വ്യക്തമാക്കി പറയുന്നു. സിനിമയിലേക്ക് വരാൻ താല്പര്യമില്ലെന്ന് മകൾ വ്യക്തമാക്കി. ഒരുപാട് പഠിച്ചാണ് ജോലി കിട്ടിയത്. അതുകൊണ്ടുതന്നെ കരിയറിൽ ശ്രദ്ധ നൽകാനാണ് തീരുമാനം എന്ന് മകൾ പറയുന്നുണ്ട്. താൻ ഒരു സെലിബ്രിറ്റി ആയതിനാൽ നിന്റെ ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടോ എന്ന് രേഖ ചോദിച്ചു. ബുദ്ധിമുട്ടായി ഒന്നുമില്ല നല്ലതാണ്. ചിലപ്പോൾ ആളുകൾ രേഖയുടെ മകൾ ആണെന്ന് തിരിച്ചറിയും. അപ്പോൾ ഒന്ന് കോൺഷ്യസ് ആകണം.
വേറെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മകൾ പറയുന്നു. ജോർജ് ഹാരിസ് ആണ് രേഖയുടെ ഭർത്താവ്. ഇരുവർക്കും ഏക മകളാണ് അഭി. ഏയ് ഓട്ടോ എന്ന സിനിമയിലെ മീനൂട്ടി എന്ന കഥാപാത്രമാണ് ഇന്നും പ്രേക്ഷക മനസ്സിൽ രേഖ നിലനിൽക്കുന്നത്. 1990ല് പുറത്തിറങ്ങിയ ഏയ് ഓട്ടോയിൽ മോഹൻലാൽ ആയിരുന്ന് നായകൻ. മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ എല്ലാം ഒരുപോലെ രേഖ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ ഒരുപോലെ ശ്രദ്ധിക്കാൻ ആയത് താരത്തിന്റെ ഭാഗ്യമായി തന്നെ ആരാധകർ കൂട്ടിക്കാണുന്നു.
താരം തൻ്റെ കുടുംബത്തെക്കുറിച്ചും അധികം മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിട്ടില്ല. യൂട്യൂബിൽ വന്ന് ചില കാര്യങ്ങളൊക്കെ വ്യക്തമാക്കുമെങ്കിലും കൂടുതൽ കാര്യങ്ങൾ ദാമ്പത്യത്തെ കുറിച്ച് കുടുംബജീവിതത്തെക്കുറിച്ച് തുറന്നു പറയാത്തത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചെത്തുന്നുണ്ട്.