സീരിയലുകളിലൂടെ മലയാളം സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരമായി മാറിയ കലാകാരിയാണ് അനുശ്രീ.സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള അനുശ്രീ തന്റെയും തന്റെ മകൻ ആരവിൻറെയുംവിശേഷങ്ങൾ എല്ലാം തന്നെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അനുശ്രീ ആരവ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. മകൻ അരവിനെക്കുറിച്ച് അനുശ്രീ ഓരോ കാര്യങ്ങൾ ചാനലിലൂടെ പറയുമ്പോൾ നിരവധി പ്രേക്ഷകരാണ് ആ വിവരത്തെക്കുറിച്ച് വീഡിയോ പങ്കുവയ്ക്കാമോ എന്ന് ചോദിക്കുന്നത്.
ഇപ്പോഴിതാ മകൻ ആരവിന്റെ ഒരു വൈകുന്നേരത്തെ കുറിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.അരവിന് ഇപ്പോൾ കുറുക്കും ചോറും ഒക്കെ കൊടുത്തു തുടങ്ങിയിട്ടുണ്ടെന്നാണ് അനുശ്രീ പറയുന്നത്. അരവിന്ദ് കൂടുതൽ വിശേഷങ്ങൾ കാണണം എന്നുള്ള നിങ്ങളുടെ കമൻറുകൾ കണ്ടിരുന്നു. അവൻറെ ദേഷ്യവും വാശിയും ഒക്കെ നിങ്ങൾക്ക് കാണിച്ചു തരാമെന്നും അനുശ്രീ പറഞ്ഞിട്ടുണ്ട്.ആരവിന് ഭയങ്കര വാശിയും ദേഷ്യവും ആണെന്നും അവൻ തന്നോട് പിണങ്ങി ഒരു ദിവസം മുഴുവൻ മിണ്ടാതിരുന്നുവെന്നും താരം പറയുന്നു.
നല്ല വിശപ്പു തോന്നിയാൽ ആരവ് കരയുമെന്നും അപ്പോൾ അവൻ കൃത്യമായി ഫുഡ് കഴിച്ചോളും. പ്രത്യേക രീതിയിലുള്ള ഭക്ഷണമേ കഴിക്കൂ എന്നൊന്നും നിർബന്ധമില്ല എന്ന് അനുശ്രീ പറഞ്ഞു. ഇഡലി,ദോശ,ചോറ്,നേന്ത്രപ്പഴം പുഴുങ്ങിയത് എല്ലാം തന്നെ ആരവിന്.കൊടുക്കാറുണ്ടെന്നും പറയുന്നു.സ്പ്രൗട്ടഡ് റാഗി കൊടുക്കുന്നുണ്ട്.അത് ഉണ്ടാക്കാന്‍ എളുപ്പമാണ്.ഉറങ്ങുന്ന സമയത്ത് ചെറിയൊരു ശബ്ദം കേട്ടാൽ അവൻ എഴുന്നേൽക്കുമെന്നും അവൻ ഉറങ്ങുന്ന സമയത്താണ് താൻ ജോലികൾ ഒക്കെ ചെയ്യുന്നതെന്നും താരം പറയുന്നു.
ഉറക്കം വന്നാൽ നന്നായി വാശി ഉണ്ടാക്കുന്ന ആരവ് നന്നായി വെളിച്ചമുള്ളപ്പോൾ ഒന്നും ഉറങ്ങില്ല എന്നും അനുശ്രീ പറയുന്നു.അനുശ്രീയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും ദാമ്പത്യ പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.സംഭവത്തെ കുറിച്ച് സംസാരിച്ച് അനുശ്രീയും വിഷ്ണുവും രംഗത്ത് വന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ക്യാമറാമാൻ ആയ വിഷ്ണുവിനെയാണ് അനുശ്രീ കല്യാണം കഴിച്ചത്.ദാമ്പത്യ പ്രശ്നങ്ങളുടെ കാരണം തീര്‍ത്തും വ്യക്തിപരമാണത്.അത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് വെളിപ്പെടുത്താത്തത് എന്ന് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു.