മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് നടി ശാലിനി. ശാലിനിയുടെ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആദ്യം സേവ് ദി ഡേറ്റ് ചിത്രങ്ങൾ അതുകഴിഞ്ഞ് വിവാഹം കഴിഞ്ഞുള്ള ചിത്രങ്ങൾ അത് കഴിഞ്ഞ് ഗർഭിണിയാകുമ്പോൾ ഉള്ള ചിത്രങ്ങളൊക്കെ ഫോട്ടോഷൂട്ടിലായി പകർത്തുന്ന ഒരു കാലമാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ എത്ര പേരാണ് വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് ചെയ്ത അത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കാനുള്ളത്. അത്തരത്തിലൊരു പതിവില്ല പ്രത്യേകിച്ച് ഒരു സിനിമയോ സീരിയൽ നടിയോ ആയി കഴിഞ്ഞാൽ അത് നമ്മൾ സോഷ്യൽ മീഡിയയിൽ അറിയിക്കാറു പോലുമില്ല.
അത് പേഴ്സണൽ ലൈഫ് ആണെന്ന് പറഞ്ഞ് മാറി നിൽക്കാറാണ് പതിവ്. എന്നാൽ അവിടെ വ്യത്യസ്ത ആയിരിക്കുകയാണ് നമ്മുടെ സ്വന്തം നടി ശാലിനി. താൻ ഡിവോഴ്സ് ആയിരിക്കുകയാണെന്ന് ഇപ്പോൾ ആരാധകരോട് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അതും ഒരു ഫോട്ടോഷൂട്ടിലൂടെ. താനും ഭർത്താവുമായി നിൽക്കുന്ന ചിത്രം കീറി കൊണ്ടാണ് ഇപ്പോൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. മാസങ്ങളുടെ പോരാട്ടത്തിന് ഒടുവിലാണ് വിവാഹം മോചനം കിട്ടിയത് നടി ശാലിനി ഇൻസ്റ്റഗ്രാമിൽ കുറിച്ച വിശേഷമാണ് സോഷ്യൽ മീഡിയയിൽ തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുള്ളും മലരും എന്ന സീരിയലിലൂടെ സുപരിചിതയായ താരമാണ് നടി ശാലിനി. സൂപ്പർ മോം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലും ശാലിനി പങ്കെടുത്തിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഡിവോഴ്സ് ഫോട്ടോഷൂട്ടിൽ ആണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്ത് ആഘോഷമായാലും പിറന്നാൾ ആഘോഷത്തിലും, കല്യാണത്തിന്, റിസപ്ഷനും, എൻഗേജ്മെന്റിനും, ഋതുമതിയാകുന്നത് വരെ ഫോട്ടോഷൂട്ട് നടത്തി ആരാധകരോട് അറിയിച്ചു അത് ആഘോഷിക്കാറുണ്ട്. എന്നാൽ വിവാഹമോചനവും ഒളിച്ചു വയ്ക്കേണ്ട കാര്യമല്ലെന്നും ഞാൻ ഒരുപാട് അനുഭവിച്ചതിനുശേഷം ആണ് വിവാഹമോചിത ആയതെന്നും അതുകൊണ്ട് ഇത് എൻറെ സന്തോഷത്തിന്റെ ഒരു സിമ്പലാണെന്നും താരം പറയുകയാണ്. നല്ലതിന് വേണ്ടിയും ഇൻസ്പിരേഷൻ വേണ്ടിയും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇതെന്നാണ് ഇപ്പോൾ നടി ശാലിനിക്ക് ഇതേ കുറിച്ച് പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നതും ഇതുതന്നെയാണ്.
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് വിവാഹമോചനം കിട്ടിയതിന്റെ സന്തോഷം തന്നെയാണ് ആരാധകർ പറയുന്നത്. അത് ആഘോഷിക്കുക തന്നെയാണ് നടി ഇപ്പോൾ. ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആരാധകർ അത് ഏറ്റെടുത്തു. ഒരിക്കലും സ്വയം വില കുറച്ചു കാണരുതെന്നും നിങ്ങൾ സ്വയം ജീവിതത്തിലേക്ക് നിയന്ത്രണം ഏറ്റെടുക്കുകയും നിങ്ങളുടെ കുട്ടിയുടെ ഭാവിക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാവുകയും ചെയ്യുക എന്നും വിവാഹമോചനം ഒരു പരാജയമോ ജീവിതത്തിൻറെ അവസാനമോ അല്ലെന്നും നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളുടെ വഴിത്തിരിവും തുടക്കവും ആണെന്നും ആരാധകരോട് ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം. സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇപ്പോൾ താരത്തിന്റെ ഈ വാർത്ത.
ആരാധകരെല്ലാവരും ഇപ്പോൾ ഇത് ഏറ്റെടുക്കുന്നു. വിവാഹമോചനവും ആഘോഷമാക്കി മാറ്റിയിരിക്കുന്ന നടി ശാലിനി ഞങ്ങൾക്ക് വലിയ ഒരു ഇൻസ്പിരേഷൻ ആണെന്നും, അങ്ങനെ വിവാഹം കഴിച്ചവരെ പെട്ടെന്ന് മോചിപ്പിക്കാൻ ഇൻസ്പിരേഷൻ കൊടുക്കാൻ പറ്റില്ല എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നുണ്ട്. ഇതൊക്കെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങൾ അല്ലേ എന്നും നിങ്ങളുടെ ഡിവോഴ്സ് ആയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിൽ തന്നെ വയ്ക്കുന്നത ഒരു മാന്യതയാണെന്നും പലരും ഇതിനെ പിന്തുണയ്ക്കാതെയും പറയുന്നുണ്ട്. ആദ്യമായി ഒരു നടി തൻറെ വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം.