മലയാളത്തിലെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. നടി ഷംന വിവാഹിതയായത് ഒക്ടോബർ 24 ന് ആയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ സൗത്ത് ഇന്ത്യയിലെ ഷംനയുടെ പ്രിയ ആരാധകരും ഏറ്റെടുത്ത ഒരു വിവാഹം തന്നെയായിരുന്നു ഇത്. മലയാളി പ്രേക്ഷകർക്ക് ഒരു ഇരട്ടിമധുരം തന്നെയായിരുന്നു ഷംനയുടെ വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇവരുടെ വിവാഹദിനത്തിൽ എല്ലാ പ്രമുഖ ബിസിനസുകാരും എത്തിയതും വാർത്തകൾ നിറഞ്ഞുനിന്നു.
പിന്നാലെ ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി ഷംന തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ സന്തോഷത്തോടെ അറിയിക്കുകയാണ്. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വിശേഷമാണ് ഷംന ഇപ്പോൾ ആരാധകരോട് പങ്കുവയ്ക്കുന്നത്. മോം ടു ബി എന്ന ക്യാപ്ഷനോട് കൂടി തന്നെയായിരുന്നു ഷംന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം പൂർത്തിയാകുമ്പോഴേക്കും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം ആരാധകരുമായി പങ്കുവെക്കുന്ന ഷംനയ്ക്ക് ആശംസ പ്രവാഹം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
സ്വന്തം വീട്ടുകാരുടെയും മറ്റു ബന്ധുക്കളുടെയും നടുക്കിരുന്ന് തന്നെയാണ് ഇപ്പോൾ ഷംന താൻ ഗർഭിണിയാണെന്ന് ആരാധകരെ അറിയിച്ചത്. അമ്മയുടെയും അച്ഛന്റെയും നടുക്കിരുന്ന് ഇവർ വീണ്ടും അമ്മൂമ്മയും അപ്പൂപ്പനും ആകാൻ പോകുന്നു എന്ന് ഷംന പറയുന്നു. എന്നിട്ട് അവിടെയുള്ള കുട്ടികളോട് തനിക്ക് ആൺകുട്ടി ആയിരിക്കുമോ പെൺകുട്ടി ആയിരിക്കുമോ എന്ന് ചോദിക്കുന്നതും കാണാം. വളരെ രസകരമായ അതേപോലെതന്നെ സന്തോഷമായി തോന്നുന്ന വീഡിയോ ആണ് ഷംന പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അവസാനം എല്ലാവരോടൊപ്പം നിന്ന് കേക്ക് മുറിച്ച് കഴിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതും കാണിക്കുന്നു.