നിരവധി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന നയൻതാരയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ്’കണക്ട്’.വിഘ്നേഷ് ശിവൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ ശരവണൻ ആണ്.ഒരു ഹോറർ ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഇപ്പോൾ ചിത്രത്തിന്റെ മികച്ച വിജയത്തിന് പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നയൻതാര.
എൻറെ സിനിമ കരിയറിലെ ഏറ്റവും സംഭവമായ ഒരു വർഷമാണ് കടന്നുപോകുന്നത്.കണക്ട് എന്ന ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ച സിനിമ പ്രേമികൾക്കും ആരാധകർക്കും നന്ദി.ഇനിയും നിങ്ങളുടെ ഭാഗത്തുനിന്ന് ഭാവിയിലെ ചിത്രങ്ങൾക്ക് ഇത്തരം മികച്ച സപ്പോർട്ട് തന്നെ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു.ഇത്തരമൊരു കാറ്റഗറിയിലുള്ള സിനിമയോടും പ്രേക്ഷകരോടും ഞങ്ങള്‍ നീതി പുലര്‍ത്താൻ പരമാവധി ശ്രമിച്ചു.അങ്ങനെയൊരു ധാരണയോടെയാണ് ചിത്രത്തെ സമീപിച്ചതും. അശ്വിൻ ശരവണനും ടീമിനും ഒരു വലിയ നന്ദി താങ്കളുടെ സിനിമ മേക്കിങ് ലോകോത്തര നിലവാരത്തിലുള്ളതാണ്.
നിര്‍മാതാവ് വിഘ്നേഷ് ശിവനും അദ്ദേഹത്തിന്റെ ടീമിനും നന്ദി അറിയിക്കുന്നു.ഇങ്ങനെ ഒരു സിനിമ തെരഞ്ഞെടുക്കുകയം അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്തു.സാധിക്കുന്ന വിധത്തിൽ ഏറ്റവും മനോഹരമായ ചിത്രം നിർമ്മിക്കുകയും അത് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത പ്രൊഡക്ഷൻ ടീമിന് നന്ദി.നിങ്ങളുടെ സ്നേഹം, പിന്തുണ, പ്രതികരണങ്ങള്‍,വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നുവെന്നും എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേർന്നുകൊണ്ടുമാണ് നയൻതാരയുടെ കത്ത് അവസാനിക്കുന്നത്.
നയൻതാരയും വിഘ്നേശ് ശിവനും ജൂൺ 9നാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചടങ്ങിന് നിരവധി താരങ്ങളാണ് പങ്കെടുത്തത്.അതിനുശേഷം ഒക്ടോബർ 9ന് തങ്ങളുടെ ഇരട്ടക്കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ട് ഇരുവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.തങ്ങളുടെ ഉയിരിനും ഉലകത്തിനു ഒപ്പം ക്രിസ്മസ് ചിത്രം പോസ്റ്റ് ചെയ്ത് ഈ അടുത്ത് ഇരുവരും ആരാധകർക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നിരുന്നു. കണക്ടിൻറെ റിലീസ് ദിവസം ചെന്നൈയിലെ പ്രമുഖ തീയേറ്ററുകളിൽ ഒന്നായ ആൽബർട്ട് വുഡ്ലാൻഡ്സ് ൻറെ മുന്നിൽ സ്ഥാപിച്ച നയൻതാരയുടെ ഭീമൻ കട്ടൗട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു തമിഴിൽ ആദ്യമായാണ് ഒരു നായികയ്ക്ക് വേണ്ടി ഇത്രയും വലിയൊരു കട്ടൗട്ട് ഒരുങ്ങുന്നത്.