90 കാലഘട്ടങ്ങളിൽ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ നായികയാണ് സുചിത്ര.വലിയ കണ്ണുകൾ ഉള്ള ആ സുന്ദരി എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട സുചിത്ര അക്കാലത്ത് നിരവധി ചിത്രങ്ങളുടെ ഭാഗമായി സിനിമ ലോകത്ത് സജീവമായിരുന്നു.പിന്നീട് അക്കാലത്ത് വിവാഹശേഷം നായികമാർ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് പോലെ തന്നെ സുചിത്രയും വിവാഹശേഷം സിനിമാലോകം വിട്ട് അമേരിക്കയിലേക്ക് പോയിരുന്നു.വൻ താരനിര അണിനിരന്ന ജോഷി ചിത്രം നമ്പർ 20 മദ്രാസ് മെയിലിലൂടെ ആണ് സുചിത്ര മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്.
ഭർത്താവ് മുരളിക്കും മകൾക്കും ഒപ്പം അമേരിക്കയിൽ സ്ഥിരതാമസമായ സുചിത്ര ഇപ്പോൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.മലയാള സിനിമ തന്നെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയില്ല എന്ന വിഷമം മനസ്സിൽ ഉണ്ടെന്നും എങ്കിലും വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നത് വിധിയുടെ ഭാഗമാണെന്ന് തോന്നുന്നുവെന്നും സുചിത്ര പറഞ്ഞു.ഒരുപക്ഷേ താൻ ഇപ്പോഴും ഒരു സിനിമാതാരമായി നിലനിൽക്കുന്നുണ്ടെങ്കിൽ തൻറെ ജീവിതം വ്യത്യസ്തമായെനെ.ഇപ്പോഴുള്ള തന്റെ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും താരം പറയുന്നു.
തൻറെ ആദ്യചിത്രമായ നമ്പർ 20 മദ്രാസ് മെയിലിൽ ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം തനിക്ക് ലഭിച്ചിരുന്നില്ല.പക്ഷേ അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും സുചിത്ര പറയുന്നു.ബാലചന്ദ്രമേനോൻ ചിത്രങ്ങളിലൂടെ ആയിരിക്കണം തൻറെ മകളുടെ സിനിമ അരങ്ങേറ്റം എന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു എന്നും, നായിക ആയിട്ട് അല്ലെങ്കിലും സാറിന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് ആഗ്രഹം നിറവേറ്റാൻ ആയതിൽ സന്തോഷം എന്നും താരം പറയുന്നു. കൂടാതെ ബാലചന്ദ്രമേനോൻ തന്നെ അമ്മ അസോസിയേഷന്റെ അഡ്മിനിസ്ട്രേഷൻ ചുമതലകളിലേക്ക് ക്ഷണിച്ച കാര്യവും സുചിത്ര പറയുന്നു.
തമിഴിൽ താൻ ആദ്യമായി അരങ്ങേറ്റം കുറിച്ചത് പ്രിയദർശൻ സാറിൻറെ ചിത്രത്തിൽ ആയിരുന്നു.ആ ചിത്രം പ്രിയദർശൻ സാറിൻറെയും തമിഴിലെ ആദ്യ ചിത്രമായിരുന്നു എന്നും സുചിത്ര ഓർത്തെടുക്കുന്നു. ആ ചിത്രത്തിൽ തൻറെ സ്ക്രീനിങ് ടെസ്റ്റിൻറെ രസകരമായ അനുഭവത്തെക്കുറിച്ചും താരം ഓർത്തെടുക്കുന്നുണ്ട്.താൻ നല്ല രീതിയിൽ മേക്കപ്പിട്ടാണ് സ്ക്രീനിങ് ടെസ്റ്റിന് എത്തിയത്.പിസി ശ്രീറാം സാറായിരുന്നു ആ ചിത്രത്തിൻറെ ക്യാമറാമാൻ.പക്ഷേ അദ്ദേഹം എന്നോട് മേക്കപ്പ് തുടച്ച ശേഷം വരാൻ പറഞ്ഞു.മുഴുവൻ മേക്കപ്പും പോകാൻ വേണ്ടി കുറച്ച് എണ്ണയും തന്നു.ഒരു പഴയ ഷർട്ടാണ് അണിയാൻ തന്നത്.അങ്ങനെ ആ ചിത്രം തൻറെ ആദ്യ തമിഴ് ചിത്രമായി മാറിയതും സുചിത്ര ഓർത്തെടുക്കുന്നു.