നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായക കഥാപാത്രത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ്’മാളികപ്പുറം’. തിയേറ്ററുകളിൽ നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ അഭിപ്രായം. ചലച്ചിത്രരംഗത്തെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു.ഇപ്പോൾ ചിത്രം കണ്ട് തൻറെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി സ്വാസിക.
പ്രിയപ്പെട്ട ഉണ്ണി,മാളികപ്പുറം കണ്ടു.ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല,എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ.ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ തീർച്ഛയായും ഉറപ്പാണ്.അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു.ഇത്തരത്തിലായിരുന്നു സ്വാസികയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ കല്യാണി എന്ന കേന്ദ്രകഥാപാത്രമായി എത്തിയത് ദേവനന്ദ എന്ന ബാലതാരമാണ്.കല്യാണിയുടെ കൂട്ടുകാരനായ പിയുഷ് ഉണ്ണിയായി എത്തിയത് ശ്രീപദും ആണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്.എട്ടുവയസ്സുകാരിയായ കല്യാണിക്ക് അയ്യപ്പനെ കാണണം എന്നുള്ള ആഗ്രഹവും തുടർന്ന് അവൾ ശബരിമലയിൽ എത്തുന്നതും ആണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.