ഹോളിവുഡ് ചിത്രങ്ങൾക്ക് വേറെ പ്രിയപ്പെട്ട പ്രേക്ഷകർ ഉള്ള ഒരു വൻ മാർക്കറ്റ് ആയി മാറിയിരിക്കുകയാണ് ഇന്ത്യ.ഹോളിവുഡ് സൂപ്പർഹീറോ മൂവീസ് മറ്റു ജേർണർ മൂവീസ് എന്നിവയ്ക്ക് എല്ലാം തന്നെ വലിയ ആരാധകനിരയാണ് ഇന്ത്യയിലുള്ളത്.ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ തെളിവാണ് അവ ബോക്സ് ഓഫീസിൽ നേടുന്ന മികച്ച കളക്ഷനുകൾ.അത്തരത്തിൽ ഏറ്റവും അടുത്ത റിലീസ് ചെയ്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ‘അവതാർ ടു ദി വേ ഓഫ് വാട്ടർ’.
ഇതുവരെ ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയിൽ നേടിയിരിക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ജെയിംസ് കാമറൂണിൻറെ അവതാർ 2 നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി ആരാധകരുള്ള ഹോളിവുഡ് ചിത്രം എൻഡ്ഗെയിം ഏകദേശം 438 കോടിയോളം രൂപയാണ് ഇന്ത്യയിൽ നിന്ന് കളക്ഷൻ നേടിയത്. ഈ ഹോളിവുഡ് ചിത്രമായിരുന്നു ഇതുവരെ കളക്ഷന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ ഏകദേശം 440 കോടിയോളം രൂപ കളക്ഷൻ നേടി അവതാർ 2 ഈ റെക്കോർഡ് തകർത്തിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രശസ്ത ഹോളിവുഡ് ട്രേഡ് അനലിസ്റ്റ് ആയ സുമിത്ത് കാടെൽ ആണ് തൻറെ സോഷ്യൽ മീഡിയയിലൂടെ ഈ കണക്കുകൾ പുറത്തുവിടുന്നത്. അവതാർ 2 ടോട്ടൽ കളക്ഷൻ ആയി ഏകദേശം 480 കോടിയോളം രൂപ ഇന്ത്യയിൽ നിന്ന് നേടുമെന്നാണ് അദ്ദേഹം പറയുന്നത്.അതേസമയം ആഗോളതലത്തിലും കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ കളക്ഷനിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ ജെയിംസ് കാമറൂൺ ചിത്രം.ടോപ്പ് ഗണ്‍:മാവറിക്ക് എന്നാൽ ഹോളിവുഡ് ചിത്രത്തെ മറികടന്നാണ് അവതാർ 2 ഈ റെക്കോർഡ് നേടിയത്.
1.5 ബില്യണ്‍ ഡോളര്‍ അതായത് ഏകദേശം 12,341 കോടി ഇന്ത്യൻ രൂപ ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ.സാം വര്‍തിങ്ടണ്‍,സോ സല്‍ദാന,സ്റ്റീഫന്‍ ലാങ്,മാട്ട് ജെറാള്‍ഡ്,ക്ലിഫ് കര്‍ടിസ്,കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സാങ്കേതിക മികവ് അതിൻറെ ഏറ്റവും മികച്ച രീതിയിൽ ആണ് ജെയിംസ് കാമറൂൺ അവതാർ രണ്ടാം ഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്.മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ ആണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നത്.