സെക്കൻഡ് ഷോ,ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് ഗൗതമി നായർ.പിന്നീട് പല ചിത്രങ്ങളിലും താരം എത്തിയെങ്കിലും വേണ്ടരീതിയിൽ ശോഭിക്കാൻ ആയിരുന്നില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്നെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പങ്കുവയ്ക്കുകയാണ് ഗൗതമി.അവതാരിക ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്.സെക്കന്റ് ഷോ,കൂതറ,കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തതിരുന്നത്.എന്നാൽ ഇരുവരും പിന്നീട് വിവാഹമോചിതരാവുകയാണ് ഉണ്ടായത്.
ഇതുവരെ താൻ പരസ്യപ്പെടുത്താൻ ഒരു കാര്യമാണ് ഇതെന്നും തൻറെ ജീവിതത്തിലെ കാര്യങ്ങളെല്ലാം തീർത്തും സ്വകാര്യമാക്കി വയ്ക്കാനാണ് താൻ ഇതുവരെ ശ്രമിച്ചത്.അത് എന്തുകൊണ്ടെന്നാൽ ഇത്തരം കാര്യങ്ങൾ പുറത്തുവരുമ്പോൾ അതിന് പല മാനങ്ങളും പലരും നൽകും.ഇന്ന് കാരണം കൊണ്ടാണ് അത് ഇങ്ങനെ സംഭവിച്ചത് അങ്ങനെ സംഭവിച്ചത് തുടങ്ങി നിരവധി നിർവചനങ്ങളും ആയിരിക്കും എൻറെ സ്വകാര്യ കാര്യങ്ങൾക്ക് പലരും നൽകുന്നത്.ഒരാളെപ്പറ്റി പറയുമ്പോൾ അവരുടെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെയാണ് പലരും അവരെ ജഡ്ജ് ചെയ്യുന്നത്.ഗൗതമി പറയുന്നു.
2012 മുതൽ ഞങ്ങൾ ഡേറ്റിങ്ങിൽ ആയിരുന്നു. വിവാഹശേഷം ആകെ മൂന്നുവർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്.എല്ലാം നല്ല രീതിയിൽ പോകുന്ന വിവാഹബന്ധത്തിൽ നിന്ന് എന്തിനാണ് പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചിരുന്നു.ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല.എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി.ഇത് ഞങ്ങളുടെ ജീവിതത്തിൻറെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിച്ചു.ഇതിന് ഒരു പരിഹാരം കണ്ടെത്താനാവുമോ എന്ന് ഇരുവരും ശ്രമിച്ചെങ്കിലും കോംപ്രമൈസ് ചെയ്യാൻ സാധിച്ചില്ലെന്നും ഗൗതമി ഈ പറയുന്നു.
പ്രശ്നങ്ങൾ സംസാരിച്ചു തീർത്ത് മുന്നോട്ട് പോകാമായിരുന്നു.എന്നാൽ പിന്നെയും പ്രശ്നങ്ങൾ വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന ഒരു സാഹചര്യം ഉണ്ടായേക്കാം.നീ കാരണമാണ് അങ്ങനെ സംഭവിച്ചത് ഇങ്ങനെ സംഭവിച്ചത് എന്നൊക്കെ കുറ്റപ്പെടുത്തലുകൾ ഉണ്ടാകാം.അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു സന്തോഷം ഇല്ലാതെ എങ്ങനെ ഒരുമിച്ച് ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹബന്ധത്തിൽ നിന്ന് പുറത്തു വന്നതെന്ന് ഗൗതമി പറയുന്നു.വിവാഹം കഴിഞ്ഞുള്ള ജീവിതത്തിൽ ഇരുവരും തമ്മിലുള്ള കമ്യൂണിക്കേഷന്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന് ഇതോടെ മനസ്സിലാക്കാൻ ആയെന്നും ഗൗതമി പറയുന്നു.