ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നായക നടിയാണ് രാകുൽ പ്രീത് സിംഗ്.ഇപ്പോഴിതാ ഹൈദരാബാദിൽ നടന്ന ഒരു ഫാഷൻ ഷോയുടെ ഭാഗമായി താരത്തിന്റെ റാംമ്പ് വാക്കാണ് ഏറെ ശ്രദ്ധേയമാകുന്നത്.റാമ്പിൽ കാമുകൻ ജാക്കി ബഗ്നാനിയ്ക്കൊപ്പം രാകുൽ തിളങ്ങിയത്.2021ലാണ് രാകുൽ തന്റെ പ്രണയബന്ധം ആരാധകരോട് വെളിപ്പെടുത്തിയത്.സിൽവർ,മിന്റ് എന്നീ നിറങ്ങളിലൂള്ള കുർത്തയിൽ ജാക്കിയും,പീച്ചി പിങ്കിലുള്ള ലെഹങ്കയിൽ രാകുലും റാംമ്പിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
സോഷ്യൽ മീഡിയകളിൽ ഇതിനകം ഈ വീഡിയോ ഏറെ വൈറലായി മാറിയിട്ടുണ്ട്.2021 ലാണ് ജാക്കി ബഗ്നാനി രാകുലിനൊപ്പം ഉള്ള ചിത്രം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.രാകുലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചാണ് ജാക്കി ചിത്രം പങ്കുവെച്ചത്.ഞങ്ങൾ ഇരുവരും വളരെ കാലമായി ഡേറ്റിങ്ങിൽ ആയിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജാക്കി പ്രണയ ബന്ധത്തെക്കുറിച്ച് പുറത്ത് പറഞ്ഞത്.നിരവധി ആളുകൾ ആശംസകൾ അറിയിച്ചപ്പോഴാണ് താൻ പോലും ഇതിനെക്കുറിച്ച് അറിയുന്നത്.
ഇത്തരത്തിൽ ആയിരുന്നു അന്ന് ജാക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ കുറിച്ച് രാകുൽ പ്രതികരിച്ചത്.തെലുങ്ക് ചലച്ചിത്ര മേഖലയിൽ സജീവമായ രാകുൽ ഹിന്ദി,കന്നട,തമിഴ് ഇൻഡസ്ട്രികളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.2009ൽ തെലുങ്ക് ചിത്രം ഗില്ലിലൂടെയാണ് രാകുൽ അഭിനയരംഗത്തേക്ക് എത്തുന്നത്.മികച്ച നടിക്കുള്ള സൈമ അവാർഡ്,സിനിമാ അവാർഡ് എന്നിവ രാകുലിനെ തേടി എത്തിയിട്ടുണ്ട്.2017ൽ തെലുങ്കാന സർക്കാർ താരത്തെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തിരുന്നു.
തേജസ് വിജയ് യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഛത്രിവാലി ആണ് രാകുലിന്റെ ഏറ്റവും പുതിയ ചിത്രം.ആർ എസ് വി പി മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.രാകുൽ പ്രീത് സിംഗിൻ്റെ ഊർജ്ജസ്വലമായ ചിത്രത്തിലെ സാന്നിദ്ധ്യവും ഏറെ ചർച്ചയായിരുന്നു.വളരെ പക്വതയോടെയാണ് രാകുൽ സാന്യയെന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത്.സുമീത് വ്യാസ്,സതീഷ് കൗശിഷ്,രാജേഷ് തൈലാങ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.ബഡേ മിയാൻ ഛോട്ടേ മിയാൻ,ഗണപത് എന്നിവയാണ് ജാക്കിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ