ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രിയ വാര്യർ. ഒറ്റ സിനിമ കൊണ്ട് പ്രിയ ഉണ്ടാക്കിയ തരംഗം ചെറുതല്ല. അതും സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ. സിനിമയിലെ മാണിക്യ മലരായ എന്ന ഗാനം ആണ് പ്രിയയെ പ്രശസ്തയാക്കിയത്. സിനിമയിൽ ആദ്യം നായികയെ നിശ്ചയിച്ചിരുന്നത് നൂറിൻ ഷെരീഫിനെ ആയിരുന്നു. ചെറിയ വേഷം ചെയ്ത പ്രിയ പ്രശസ്തി നേടിയതോടെ നായിക സ്ഥാനത്ത് നൂറിനേക്കാൾ പ്രാധാന്യം പ്രിയക്ക് ഉണ്ടായി. എന്നാൽ റിലീസിനു ശേഷം സാഹചര്യം മാറി. സിനിമ പ്രേക്ഷകപ്രീതി നേടിയില്ല. പ്രിയ ഓവർ റേറ്റഡ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ വന്നു.
യുവ നടിമാരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയയായി നടിയും മലയാളത്തിൽ ഒരുപക്ഷേ പ്രിയ ആയിരിക്കും. ആദ്യ സിനിമയ്ക്ക് ശേഷം പ്രിയയെ മലയാള സിനിമയിൽ കണ്ടതേയില്ല. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർ ഇയേഴ്സ് എന്ന സിനിമയിലൂടെ പ്രിയ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സിനിമ പക്ഷേ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൈവ് ആണ് പ്രിയയുടെ അടുത്ത മലയാള സിനിമ. മംത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. തുടക്കത്തിൽ ഗൈഡൻസ് ഒന്നുമില്ലാത്തതുകൊണ്ട് തെറ്റായ സിനിമകൾ ചെയ്തെന്നാണ് പ്രിയ പറയുന്നത്. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങൾ ഇല്ലെങ്കിലും നല്ല പടങ്ങൾ ചെയ്താൽ മതിയെന്ന് തീരുമാനിച്ചു. ഞാൻ ഭയങ്കര കാര്യമായി എന്റെ അഭിനയജീവിതം ഇങ്ങനെ പോകണമെന്ന് പ്ലാൻ ചെയ്ത ആളാണ്. എവിടെയെങ്കിലും പാസിംഗ് ഷോട്ടിൽ വരും ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും. ജൂനിയർ ആർട്ടിസ്റ്റ് ആയി വിളിക്കും, സപ്പോർട്ടിംഗ് ക്യാരക്ടറിന് വിളിക്കും അപ്പോഴും ആരെങ്കിലും ശ്രദ്ധിക്കും.
അങ്ങനെ നായികയായി വിളിക്കും. ഇങ്ങനെയായിരുന്നു 5 വർഷത്തെ പ്ലാനിങ്. അഡാർ ലവ് സിനിമയിൽ ഓഡിഷനു പോയി എന്നെ വിളിച്ചപ്പോഴും ഞാൻ ആയിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയർ ആർട്ടിസ്റ്റ് ആയാണ് വിളിച്ചത്. ക്ലാസിൽ ഇരിക്കാൻ ഒരുപാട് പെൺകുട്ടികളെ വേണം. അങ്ങനെ പോയതാണ്. നാലാമത്തെ ഹീറോയിനായ കുട്ടിക്ക് ഒരു പേഴ്സണൽ എമർജൻസി വന്നു പോകേണ്ടി വന്നു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത് ഓക്കേ എന്ന് പറഞ്ഞു. ഒരു ദിവസം വിളിച്ചു. 200 ആൾക്കാരുള്ള ഓഡിറ്റോറിയത്തിന് മുന്നിൽ കൊണ്ടിരുത്തി. ചെയ്യാൻ പറഞ്ഞു എനിക്ക് എന്താണ് തോന്നിയത് അത് ചെയ്തു.
ആക്ഷൻ പറയുന്നത് വരെ പേടിച്ചു അത്രയും പിള്ളേരുണ്ട് ആ ഓഡിറ്റോറിയത്തിൽ. ആക്ഷൻ പറഞ്ഞപ്പോൾ എന്തൊക്കെയോ ചെയ്തു. ഒറ്റ ടേക്ക് ആയിരുന്നു. മഞ്ചിന്റെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ വളരെ ബുദ്ധിമുട്ടി എന്ന് പ്രിയ തുറന്നു പറഞ്ഞു. അഡാർ ലൗവിൽ ഷോട്ടും കൊടുത്ത് ഞാൻ പോകുന്നത് മഞ്ചിന്റെ പരസ്യത്തിലാണ്. ഡയലോഗ് ഞാൻ 25 വേരിയേഷൻ കൊടുക്കണം. 10 ടേക്ക് ഒക്കെ പോയപ്പോഴും ശരിയായില്ല ചെയ്യുന്നതെന്ന് തോന്നി. ആ പരസ്യത്തിന് ചെയ്ത മേക്കപ്പ് ഒന്നും ശരിയായിരുന്നില്ല.
ചെയ്യുമ്പോൾ തന്നെ ആത്മവിശ്വാസമില്ലായിരുന്നു. മോശമായാണ് ആ പരസ്യത്തിൽ അഭിനയിച്ചതെന്നും പ്രിയ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ണെഴുതിയതിന് ടീച്ചർമാരുമായി വഴക്കായിരുന്നു എന്നും പ്രിയ ഓർക്കുന്നു. അതുകഴിഞ്ഞ് അറിയപ്പെട്ട ശേഷം അനിയനെ വിളിക്കാൻ സ്കൂളിൽ പോയി. തന്നെ വഴക്കുപറഞ്ഞ ടീച്ചർ എന്താ പ്രിയ കണ്ണെഴുതാതെ വന്നതെന്ന് ചോദിച്ചതായും പ്രിയ ഓർത്തു പറയുന്നു.