മലയാളി സീരിയൽ സിനിമ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് നടി സേതുലക്ഷ്മി. സേതുലക്ഷ്മി അമ്മയെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സേതുലക്ഷ്മിയുടെ അഭിനയത്തെക്കുറിച്ചും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. അമ്മ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികൾ ഏറ്റെടുക്കാറുമുള്ളത് സത്യം തന്നെയാണ്. അമ്മ കഥാപാത്രങ്ങളിലൂടെ തന്നെയാണ് സിനിമയിൽ നിറഞ്ഞുനിന്നത്.
സിനിമയ്ക്ക് പുറമേ സീരിയലിലും സജീവ സാന്നിധ്യം തന്നെയാണ് താരം. സേതുലക്ഷ്മിയുടെയും പരേതനായ നാടക അഭിനേതാവ് അർജുന്റെയും മകളായി കൊല്ലം ജില്ലയിൽ ജനിച്ച ലക്ഷ്മിയെ കുറിച്ച് എത്രപേർക്കറിയാം? അമ്മയും മക്കളും ആണ് ഇവർ രണ്ടുപേരും എന്ന അധികമാർക്കും അറിയില്ല. ലക്ഷ്മിയും സേതുലക്ഷ്മിയും ഒരേപോലെ സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന രണ്ടു പേരാണ്. നാടകരംഗത്ത് നിന്നും സീരിയൽ അഭിനയരംഗത്ത് എത്തിയ നടിയാണ് ലക്ഷ്മി.
ആദ്യമായി അഭിനയിച്ച സീരിയൽ കെ കെ രാജീവ് സംവിധാനം ചെയ്ത ഓർമ്മയായിരുന്നു. അമ്മ, കടമറ്റത്തച്ചൻ, ദേവി മഹാത്മ്യം, സ്വാമി അയ്യപ്പൻ എന്നിവ അടക്കം നിരവധി സീരിയലുകളിൽ അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. 2009 ഭാഗ്യദേവത എന്ന സിനിമയിലൂടെ ലക്ഷ്മി സിനിമ അഭിനയരംഗത്ത് തുടക്കം കുറിച്ചു. പിന്നീട് നമ്പർ 66 മധുര ബസ്, പാവാട എന്നിവ ഉൾപ്പെടെ പത്തിലധികം സിനിമകളിൽ ലക്ഷ്മി സനൽ എന്ന ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ സഹോദരൻ കിഷോർ നാടക ടെലിവിഷൻ അഭിനേതാവാണ്.
ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ദാമ്പത്യത്തിന്റെ കാര്യം കൂടി ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. ചേട്ടൻറെ ബോസ് ആയ സൗദിക്കാരൻ ഭർത്താവായി വരികയും, അദ്ദേഹം തന്നെക്കാൾ 7 വയസ്സിന് ഇളയതായി പോവുകയും, അതിൻറെ ഒരുപാട് പ്രശ്നങ്ങൾ തൻറെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നൊക്കെ പറയുകയാണ്. പുള്ളി ശരിക്കും സൗദിക്കാരനായിരുന്നു. അവിടെ എൻറെ ഒരു ചേട്ടൻ ഉണ്ട്. അദ്ദേഹമാണ് ഇങ്ങനെ ഒരു ആലോചനയുമായി വരുന്നത്.
അവിടെ ചേട്ടന്റെ ബോസ് ആയ ഒരാൾ ഉണ്ടെന്ന് അദ്ദേഹത്തിന് ഒരു മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. നമുക്ക് ആലോചിച്ചാലോ എന്ന് എന്നോട് ചോദിച്ചിരുന്നു. അങ്ങനെയാണ് ആ കല്യാണം നടക്കുന്നത്. ശരിക്കും ഭർത്താവിന് തന്നെക്കാളും പ്രായം കുറവുണ്ടായിരുന്നു. എത്ര വയസ്സ് കുറവുണ്ട് എന്ന ചോദ്യത്തിന് ഏഴു വയസ്സിന് കുറവായിരുന്നു എന്ന് ലക്ഷ്മി തന്നെ പറയുന്നുണ്ട്. അന്ന് വീടില്ലാത്തതുകൊണ്ട് വാടകയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്.
അതൊക്കെ നിങ്ങളുടെ ഇഷ്ടം എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്നാണ് മകളോട് ഞാൻ പറഞ്ഞതെന്ന് ലക്ഷ്മിയുടെ അമ്മയും നടി സേതുലക്ഷ്മിയും വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിലെ പല അനുഭവങ്ങളും തുറന്നു പറഞ്ഞു ലക്ഷ്മിയും സേതുലക്ഷ്മിയും ഇടയ്ക്ക് വികാരഭരിതനായി സംസാരിക്കുന്നത് കാണാം. അച്ഛൻറെ മരണത്തെക്കുറിച്ചും ഒരിക്കൽ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ നടി വെളിപ്പെടുത്തുന്നുണ്ട്. പ്രതിസന്ധി തോന്നിയ ഘട്ടത്തിലാണ് അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് നടി പറയുന്നു.