തമിഴ് സിനിമ ലോകത്തെ നിരവധി ആരാധകരുള്ള സംവിധായകനും നിർമ്മാതാവും ഒക്കെയാണ് വിഘ്നേഷ് ശിവൻ.തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെ ഭർത്താവ് കൂടിയാണ് വിഘ്നേഷ് ശിവൻ.നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞവർഷമാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഏവർക്കും ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു. നയൻതാരയെ പോലെ തന്നെ കേരളത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് വിഘ്നേഷിൻറെത്. തൻറെ ഒട്ടുമിക്ക വിശേഷങ്ങളും വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് പോകുന്ന ചിത്രമാണ് താരം തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കറുപ്പണിഞ്ഞ മാലയിട്ട് ശബരിമലയിലേക്കുള്ള സൈൻ ബോർഡിന് താഴെ നിൽക്കുന്ന ചിത്രമാണ് വിഘ്നേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.’സ്വാമിയേ ശരണമയ്യപ്പാ,ഉന്നൈ കാണാൻ വരുന്നു’എന്നാണ് ചിത്രത്തിൻറെ ക്യാപ്ഷൻ.ഇതിനോടൊപ്പം നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിനു താഴെ ആരാധകർ പോസ്റ്റ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ദീപാവലി ക്രിസ്മസ് ദിനങ്ങളിൽ തങ്ങളുടെ കുട്ടികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നയൻസും വിഘ്നേഷും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഞങ്ങളുടെ പ്രാർത്ഥനകളും,പൂർവ്വികരുടെ അനുഗ്രഹങ്ങളും,നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു.ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം.ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്. ഇത്തരത്തിൽ ആയിരുന്നു വിഘ്നേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.നിരവധി പേരാണ് ഇരുവർക്കും ആശംസകൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്.നാനും റൗഡി താൻ എന്ന വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൻറെ സെറ്റിൽ വച്ചായിരുന്നു വിഘ്നേഷും നയൻതാരയും പ്രണയത്തിലാകുന്നത്.
തമിഴ് സൂപ്പർതാരം അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ജോലികൾ പുരോഗമിക്കുകയാണ്.അജിത്തിന്റെ കരിയറിലെ 62 മത് ചിത്രമാണിത്.അനിരുദ്ധ് രവിചന്ദ്രർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ തൃഷയാണ് അജിത്തിന്റെ നായികയായി എത്തുന്നത്.ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം ഈ ജനുവരി മാസം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുകയും ഈ വർഷം മധ്യത്തിൽ റിലീസ് ചെയ്യും എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.