മലയാള സിനിമയിൽ മറ്റൊരു നടിക്കും ഇല്ലാത്ത ചില പ്രത്യേകതകൾ പ്രിയ വാര്യരുടെ കരിയറിന് ഉണ്ട്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ദേശീയതലത്തിൽ തരംഗമായി ഒരുപക്ഷേ ഇന്ത്യയിൽ തന്നെ പ്രിയ മാത്രമായിരിക്കും. സോഷ്യൽ മീഡിയയിലൂടെ പേരെടുത്ത പ്രിയക്ക് പിന്നീട് സോഷ്യൽ മീഡിയ വഴി തന്നെ കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നു. പ്രിയ ഉണ്ടാക്കിയ തരംഗം മറ്റൊരു നടിക്കും സാധ്യമായിട്ടില്ല എന്നാണ് സംവിധായകൻ രഞ്ജിത് ശങ്കർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അഡാർ ലവ് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയതാണ് പ്രിയ വാര്യർ. എന്നാൽ മറ്റൊരു നടിയുടെ അഭാവം മൂലം സംവിധായകൻ ഒമർ ലുലു പ്രിയയെ നായികയായി കാസ്റ്റ് ചെയ്തു.
സിനിമയുടെ റിലീസിന് മുൻപു പുറത്തിറങ്ങിയ മാണിക്യ മലരായ എന്ന ഗാനമാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. ഗാനത്തിൽ പ്രിയയുടെ കണ്ണിറുക്കൽ സീൻ ഉണ്ടായിരുന്നു. ഈ സീൻ വൻതോതിൽ വൈറലായി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ആരാണ് ഈ പെൺകുട്ടി എന്ന് ചോദ്യങ്ങൾ വന്നു. അധികകാലം ഈ പ്രശസ്തി പ്രിയക്കൊപ്പം നിന്നില്ല. സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപങ്ങൾ നടിക്കെതിരെ വന്നു. പ്രശസ്തിയിലൂടെ ഫീൽഡ് ഔട്ട് ആയ നടി എന്ന പരിഹാസവും നടിക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം മാറികിടന്ന് തന്റെ കരിയറിൽ ശ്രദ്ധ കൊടുക്കാൻ പ്രിയയ്ക്ക് ആയി. ആദ്യ സിനിമയ്ക്ക് ശേഷം നാല് വർഷം കഴിഞ്ഞാണ് പ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്.
ഫോർ ഇയർസ് എന്ന സിനിമയിലൂടെ ആയിരുന്നു മടങ്ങി വരവ്. സിനിമകാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം ഇറങ്ങിയ ലൈവ് എന്ന സിനിമയിലും സമ്മിശ്ര പ്രതികരണങ്ങളിൽ ഒതുങ്ങി. കൊള്ള ആണ് നടിയുടെ പുതിയ സിനിമ. രജീഷ വിജയൻ, വിനയ് ഫോർട്ട് എന്നിവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. ആദ്യ സിനിമ ഒരു അഡാർ ലൗവിന് ശേഷം വന്ന അവസരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യർ. ആദ്യ സിനിമയിൽ ഒരു ചുംബനരംഗമുണ്ട്. അതിനുശേഷം അങ്ങനെയുള്ള സീനുകൾ ചെയ്യാൻ തയ്യാറാണെന്ന് ധാരണ സിനിമ ലോകത്ത് വന്നു.
എന്നാൽ അങ്ങനെയുള്ള സിനിമകൾ താൻ വേണ്ടെന്ന് വെച്ചെന്ന് നടി വ്യക്തമാക്കി. ആദ്യ സിനിമയ്ക്ക് ശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു അതൊരു പോസിറ്റീവ് ആയി തോന്നിയിട്ടില്ല. ഏതു പരിപാടിക്ക് പോയാലും പരസ്യത്തിൽ അഭിനയിച്ചാലും അവർക്ക് ഞാൻ കണ്ണിറുക്കണമായിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എന്നെ വളരാൻ സഹായിക്കുന്നില്ല. എനിക്ക് പുതിയതായി ഒന്നും ചെയ്യാനില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ബ്രേക്ക് വന്നത് എന്നും പ്രിയ പറയുന്നു.