വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ സംവിധായകനാണ് ബേസിൽ ജോസഫ്. സംവിധായകൻ നടൻ എന്നീ നിലകളിലെല്ലാം തന്നെ അദ്ദേഹം ശ്രദ്ധേയനാണ്. അവസാനമായി മിന്നൽ മുരളിയാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. നായകനടനായും സഹനടനായും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ബേസിൽ. ജാനേ മൻ, പാൽത്തു ജാൻവർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ബേസിലിൻ്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളാണ്.
എലിസബത്ത് സാമുവൽ ആണ് ബേസിലിന്റെ ഭാര്യ. എൻജിനീയറിങ് പഠനകാലത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെ വലിയൊരു സന്തോഷമാണ് ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബേസിലിനും എലിസബത്തിനും ആദ്യ കണ്മണി പിറന്നു. ഇരുവർക്കും ഒരു പെൺകുഞ്ഞ് ആണ് ജനിച്ചത്. പ്രിയ നടൻറെ സന്തോഷത്തിൽ പങ്കുചേർന്ന് ആശംസകളുമായി എത്തുകയാണ് ആരാധകരും. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ട് ബേസിൽ എലിസബത്തിന്റെ തൊട്ടരികിൽ ഇരിക്കുന്ന ചിത്രമാണ് ബേസിൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
2017 ലാണ് ബേസിലും എലിസബത്തും വിവാഹിതരായത്. നീണ്ട ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. ‘ഞങ്ങളുടെ കുഞ്ഞുമാലാഖയുടെ വരവ് അറിയിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു. ഞങ്ങൾക്ക് അവൾ വളരെ വിലയേറിയതാണ്. അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്’ എന്നാണ് മകൾക്ക് ഒപ്പമുള്ള ആദ്യ സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ട് ബേസിൽ കുറിച്ചത്.